ഉള്ളടക്കത്തിലേക്ക് പോവുക

റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
38032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38032
യൂണിറ്റ് നമ്പർLK/2018/38032
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി. ശ്രീജ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി. അപ്‍സര പി. ഉല്ലാസ്
അവസാനം തിരുത്തിയത്
14-03-2026Rvhsskonni


സാങ്കേതിക മുന്നേറ്റത്തിന്റെ വെളിച്ചം പകർന്ന് ലിറ്റിൽ കൈറ്റ്സ്

കോന്നിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ അഭിമാനകരമായ മുന്നേറ്റം നടത്തിയ വിദ്യാലയം. കാലത്തിനൊപ്പം സഞ്ചരിച്ച് നാളെയുടെ നല്ല തലമുറയെ വളർത്തി എടുക്കുന്ന വിദ്യാലയം. റിപ്പബ്ലിക്കൻ വിഎച്ച്എസ്എസ് പ്രിയപ്പെട്ടൊരിടമായി മാറുന്നത് ഇതുകൊണ്ടൊക്കെയാണ്.

സംസ്ഥാന സർക്കാർ ലിറ്റിൽ കൈറ്റ്‌സ് പദ്ധതി അവതരിപ്പിക്കുമ്പോൾ നമ്മുടെ സ്‌കൂളും വിജയകരമായി ഈ പദ്ധതി നടപ്പിലാക്കി. അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഡിജിറ്റിൽ കാലഘട്ടത്തിൽ വിദ്യാർത്ഥികളിൽ സാങ്കേതിക വിജ്ഞാനം വർദ്ധിക്കുന്നതിനും വിവിധങ്ങളായ നൂതന ആശയങ്ങൾ എത്തിക്കുന്നതിനുമായി 'ലിറ്റിൽ കൈറ്റ്സ് 'ഐറ്റി ക്ലബ്ബ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തനമാരംഭിച്ചു. 2018 ജനുവരി 22ന് കേരള മുഖ്യമന്ത്രി ബഹു.ശ്രീ പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

കോന്നി ആർവിഎച്ച്എസ്എസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ വികസനകാര്യസ്ഥിരം കമ്മിറ്റി അധ്യക്ഷ ശ്രീമതി എലിസബത്ത് അബുവും നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന 8,9, 0 ക്ലാസിലെ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഹാർഡ്വെയർ, ആനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി വരികയാണ്. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കൂർ വിതം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് പരിശീലനം നൽകുന്നു.

കൈറ്റ് മാസ്റ്റർമാരായി 2018 മുതൽ ശ്രീമതി ശ്രീജ എസ്, 2019 മുതൽ

ശ്രീമതി അപ്സര പി. ഉല്ലാസ് എന്നിവർ പ്രവർത്തിക്കുന്നു. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്‌കോർ നേടുന്ന 40 കുട്ടികളെയാണ് ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്. സ്‌കൂൾതല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നുണ്ട്. മികവു പുലർത്തുന്ന കുട്ടികൾക്ക് സബ് ജില്ലാ, ജില്ലാ, സംസ്ഥാനതല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകും. എ ഗ്രേഡ് നേടുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു എന്ന സവിശേഷതയുമുണ്ട്.

ലക്ഷ്യങ്ങൾ

1.വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.സ്‌കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പരിശീലനം നൽകുന്നു.

2. സാങ്കേതിക മികവ് വളർത്തുക, ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം നൽകുക, പഠനത്തിനായി സാങ്കേതിക വിദ്യയെ ഗുണകരമായി ഉപയോഗിക്കാൻ പ്രാപ്തമാക്കുക.

3. വിദ്യാർത്ഥികളെ സാങ്കേതിക വിദ്യകളിൽ പരിചയപ്പെടാനും ഉപയോഗിക്കുന്നതിനുള്ള മികവ് കൈവരിക്കാനും പ്രേരിപ്പിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലകളിൽഐടിയുടെ പ്രാധാന്യം മാനസിലാക്കി കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുക.

4. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ വികസിപ്പിക്കൽ, വെബ് ഡിസൈൻ, ഗെയിം ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക.

5. ഇന്റർനെറ്റ് സുരക്ഷ ബോധവൽക്കരണം: സൈബർ സുരക്ഷയുടെയും ഉത്തരവാദിത്വപ്പെട്ട ഡിജിറ്റൽ പെരുമാറ്റത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക.

6. സംഘടനാ കഴിവുകൾ വളർത്തുക: ടീമുകളായി പ്രവർത്തിക്കുകയും, പ്രൊജക്റ്റുകൾ നടപ്പിലാക്കുകയും ചെയ്യുന്ന പരിശീലനം നൽകുക.ഇതുവഴി, അവരുടെ സാങ്കേതിക പരിജ്ഞാനവും പ്രായോഗിക കഴിവുകളും വർദ്ധിപ്പിക്കുന്നു.

7. ഡിജിറ്റൽ ഉപകരണങ്ങൾ പഠനത്തിനായി ഉപയോഗിക്കുക: പഠന പ്രക്രിയയുടെ ഭാഗമാക്കുന്നതിനായി സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുക.

8. ഐടി സാദ്ധ്യതകളിൽ വിദ്യാർത്ഥികൾക്ക് നടക്കുന്ന വിവിധമത്സരങ്ങളിൽ പങ്കെടുക്കുകവഴി ആത്മവിശ്വാസം വർദ്ധിപ്പിക്കുക.

9. പുതിയ സാങ്കേതിക വിദ്യകളുടെ പരിചയം: \എഐ, മെഷീൻ ലേണിംഗ് റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്മുതലായ ഏറ്റവും പുതിയ സാങ്കേതിക മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിചയം നൽകുക.

ഈ ലക്ഷ്യങ്ങൾ വഴി വിദ്യാർത്ഥികളെ സാങ്കേതിക മേഖലകളിൽ നൈപുണ്യമുള്ളവരിക്കാനും അവരെ ഭാവിയുടെ ഡിജിറ്റൽ ലോകത്തേക്കായി സജ്ജരാക്കാനും സാധിക്കുന്നു.

ചെയർമാൻ പി.ടി.എ പ്രസിഡൻറ് ശ്രീ. അജയകുമാർ
കൺവീനർ ഹെഡ്മാസ്റ്റർ ശ്രീ സുരേഷ്‌കുമാർ ആർ
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി. ഷിനി
വൈസ് ചെയർപേഴ്സൺ 2 പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീ. അജയകുമാർ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി ശ്രീജ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. അപ്‌സര പി ഉല്ലാസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ മാസ്റ്റർ. മാസ്റ്റർ റോൺ ടി പ്രകാശ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ മാസ്റ്റർ.മാസ്റ്റർ ഷാരോൺ

മാറുന്ന ലോകത്തിനൊപ്പം മാറിയ തലമുറയ്ക്കുവേണ്ടി ലിറ്റിൽ കൈറ്റ്‌സ്

സാങ്കേതിക വിദ്യാഭ്യാസം ജീവിതത്തിന്റെ തന്നെ ഭാഗമായി കഴിഞ്ഞ കാലം. ഇവിടെ ഇനി നമുക്കാവശ്യം അതിനൊപ്പമുള്ള ഒഴുക്കാണ്. വിദ്യാർത്ഥികളെ ആ കാലത്തേക്ക് ചേർത്തു വയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ്‌സിനൊപ്പം സഞ്ചരിച്ച് നമ്മുടെ വിദ്യാലയവും. സാങ്കേതികതയ്ക്കും അപ്പുറം മനുഷ്യത്വത്തിനും ഇടം നൽകി ആവിഷ്‌ക്കരിച്ചത് ഒരുപിടി നല്ല പദ്ധതികൾ. ഒരു വിദ്യാർത്ഥിയെ നാളെയുടെ ലോകത്തേക്ക് നയിക്കാൻ ഇന്നേ നടത്തി വരുന്ന മികച്ച കാഴ്ചപ്പാടുകൾ. ലിറ്റിൽ കൈറ്റ്‌സ് അറിവും ആവേശവും മാനുഷികതയുടെ ചേർത്തുവയ്ക്കലുമായി മാറുകയാണ്.

ഡിജിറ്റലും എഐയുമൊക്കെ ചേർന്ന് അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്ന ലോകത്ത് നമ്മുടെ കുഞ്ഞുങ്ങളും മുന്നേറേണ്ടതുണ്ട്. ഹാർഡ്വെയർ, ആനിമേഷൻ, ഇലക്ട്രോണിക്‌സ് തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലയും അടുത്തറിയാനുള്ള മികച്ച അവസരമാണ് ഇവിടെ ഒരുക്കുന്നത്. അതിനൊപ്പം വിദഗ്ധരുടെ ക്ലാസുകൾ, വെബിനാർ, വിവിധ സ്ഥാപനങ്ങൾ സന്ദർശനം, സംവാദങ്ങൾ, സെമിനാറുകൾ തുടങ്ങിയ ആഴത്തിലുള്ള പഠനസൗകര്യങ്ങൾ.


ലിറ്റിൽ കൈറ്റ്സ് അവാർഡ്-2025

ലിറ്റൽ കൈറ്റ്സ് സംസ്ഥാന പുരസ്കാരത്തിൽ മുന്നേറ്റം കുറിച്ച് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. ഐടി വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നടത്തിയ വിവിധ ഇടപെടലുകളും പ്രവർത്തനങ്ങളും പരിഗണിച്ചാണ് സ്കൂൾ ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. വിദ്യാർത്ഥികൾക്കൊപ്പം ഐടി അധിഷ്ടിത പ്രവർത്തനങ്ങളിൽ നടത്തിയ സാമൂഹിക ഇടപെടലുകളും പരിഗണിച്ചാണ് പുരസ്കാരം.

ഐടി ക്ലബ് പ്രവർത്തനങ്ങൾ, ഐടി സാക്ഷരത സമൂഹത്തിലേക്കും പങ്കുവയ്ക്കൽ, വിവിധ വിഷയളിൽ സൈബർ ബോധവത്ക്കരണം, പരിശീലന ക്ലാസുകൾ, ഡിജിറ്റൽ പഠനം, സിനിമ, ഡോക്യുമെൻ്ററി വിദ്യാഭ്യാസം, ഐടി പ്രദർശനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കൽ,വെബിനാറുകൾ, റോബോ ഫെസ്റ്റ് തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.

ഹ്രസ്വ ചിത്രം, ഡോക്യുമെന്ററി, ബോധവത്ക്കരണ റീലുകൾ

സിനിമയും റീൽസുകളുമൊക്കെ കാഴ്ചയ്ക്കും ആസ്വാദനത്തിനും അപ്പുറം വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനങ്ങളായി മാറി കഴിഞ്ഞു. നവമാധ്യമങ്ങളുടെ കടന്നു കയറ്റവും വന്നതോടെ അതിന്റെ പിന്നണി പ്രവർത്തനങ്ങളും അവർ അടുത്തറിഞ്ഞ് അനുഭവിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തെ തിരിച്ചറിഞ്ഞ് നമ്മുടെ ലിറ്റിൽ കൈറ്റ്‌സ് നടത്തി വരുന്നത് വലിയ മുന്നേറ്റമാണ്. ഹ്രസ്വ ചിത്രം, ഡോക്യുമെന്ററി, ബോധവത്ക്കരണ റീലുകൾ തുടങ്ങി എല്ലാ മേഖലകളിലേക്കും വിദ്യാർത്ഥികൾക്കൊപ്പം ഇറങ്ങി ചെല്ലാൻ നമുക്ക് കഴിഞ്ഞു. പരിശീലനത്തിലൂടെ ഇത്തരം മേഖലകളെ അടുത്തറിയാൻ നമ്മുടെ കുഞ്ഞുങ്ങൾക്കായത് കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ്. വിദ്യാർത്ഥികൾ തന്നെ ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചു.

ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ആദ്യമായി ഒരുക്കിയത് 'മണിപ്ലാന്റ്' എന്ന ഹ്രസ്വ ചിത്രമാണ്. മാസങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് മണി പ്ലാന്റ് മുളപൊന്തിയത്. ഇതിന്റെ ഭാഗമായി ചലച്ചിത്രരംഗത്തെ പ്രമുഖകരെ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, വിവിധ ക്ലാസുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികളിൽ പുതിയ ചലച്ചിത്ര സംസ്‌കാരം വളർത്താനും പുതിയ ചലച്ചിത്ര വിദ്യാഭ്യാസം രൂപപ്പെടുത്താനും ഇത് കാരണമായി. വലിയ വാർത്താ പ്രാധാന്യവും മാധ്യമ ശ്രദ്ധയും നേടാൻ ഈ സിനിമയ്ക്കായി.

കോന്നിയുടെ ചരിത്രവുമായി അത്രമേൽ ചേർന്നു നിൽക്കുന്ന പ്രതിഭയാണ് ഗാനരചയിതാവ് കോന്നിയൂർ ഭാസ്. മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ രചിച്ച ഈ പ്രതിഭയെ കാലം വിസ്മരിച്ചപ്പോൾ ആ ഓർമകൾക്ക് ജീവൻ നൽകുകയായിരുന്നു 'പാട്ടെഴുത്തിലെ ഭാസിസം' എന്ന ഡോക്യുമെന്ററി. കോന്നിയൂർ ഭാസിന്റെ പാട്ടുകളും ജീവിതവുമൊക്കെ ഹൃദ്യമായി ആവിഷ്‌ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഡോക്യുമെന്ററി തയാറാക്കിയത്. മലയാളത്തിലെ മുൻനിര ഗാനരചയിതാക്കളുടെ അടക്കം പിന്തുണ ഈ ഡോക്യുമെന്ററിയെ തേടിയെത്തി. അധ്യാപകരും വിദ്യാർത്ഥികളും ഇതിന്റെ ഭാഗമായി. വായനയുടെ പച്ചപ്പിനായി തയാറാക്കിയ 'അക്ഷരപ്പച്ച' എന്ന ഡോക്യുമെന്ററി വേറിട്ട പരീക്ഷണം കൂടിയായിരുന്നു.

ലഹരിക്കെതിരെ എത്തിയ ബോധവത്ക്കരണ ഹ്രസ്വ വീഡിയയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ഫസ്റ്റ് സ്റ്റെപ്പ്' എന്ന പേരിൽ തയാറാക്കിയ വീഡിയോ റീൽസ് രൂപത്തിലാണ് തയാറാക്കിയത്. വിദ്യാഭ്യാസമന്ത്രി ബഹു. ശ്രീ. വി. ശിവൻകുട്ടിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മന്ത്രിതന്നെ വീഡിയോയും പ്രകാശനം ചെയ്തു.

ഈ അധ്യായന വർഷം ചിത്രീകരിക്കുന്ന പുതിയ ഹ്രസ്വ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ സാങ്കേതിക തികവോടെ ചിത്രം ഒരുക്കുന്നുവെന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ സവിശേഷത.ബോധവത്ക്കരണ വീഡിയോ തയാറാക്കുന്നതിനായി വിദ്യാർത്ഥികളുമായി ആദ്യഘട്ട ചർച്ചകളും പൂർത്തിയായി.

സ്‌കൂളിലെ പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പരിപാടികളും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ തന്നെ ചിത്രീകരിക്കുകയും റീൽസ് രൂപത്തിൽ തയാറാക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയാറാക്കിയ ലിറ്റിൽ കൈറ്റ്സ് ആർവിഎച്ച്എസ് എസ് കോന്നി എന്ന യൂട്യൂബ് ചാനലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്കൊപ്പം സ്‌കൂളിലെ മറ്റ് ക്ലബുകളുടെ പ്രവർത്തനവും ഈ ചാനലിലൂടെ പൊതു സമൂഹത്തിലേക്ക് എത്തിക്കും. സ്‌കൂളിനുവേണ്ടി വെബ്സൈറ്റ് തയാറാക്കുന്നതിനും അതിലേക്ക് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും നേതൃത്വം നൽകിയത് ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ്.

ഡിജിറ്റൽ മാഗസിനുകളുടെ തയാറാക്കൽ പുതു എഴുത്തുകാർക്കുള്ള അവസരത്തിന്റെ വേദികൂടിയായിരുന്നു. നാളിതുവരെ നാല്‌ ഡിജിറ്റൽ മാഗസിനുകൾ തയാറാക്കാൻ നമുക്ക് കഴിഞ്ഞു. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ 'കൈറ്റ്‌സ് റിപ്പബ്ലിക്കൻ' ഇ പേപ്പർ, ഡിജിറ്റൽ ലോകത്തെ വിശേഷദിവസങ്ങളും ജില്ലയിലെ എഴുത്തുകാരെയും പരിചയപ്പെടുത്തിയ കലണ്ടർ നിർമാണം, പോസ്റ്റർ, റീൽസ് മത്സരങ്ങൾ തുടങ്ങി എല്ലാ മേഖലയിലേക്കും വിദ്യാർത്ഥികൾക്കൊപ്പം കരംപിടിച്ച് ചേർന്നു നിൽക്കാൻ നമ്മുടെ സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സിനായി.

സംസ്ഥാന സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടന്ന 'എന്റെ കേരളം പ്രദർശന വിപണന കലാമേളയിൽ' അണിനിരന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്രത്യേക സ്റ്റാളിൽ ജില്ലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾ മാത്രമാണ് പങ്കെടുത്തത്.

വിവിധ വിഷയങ്ങളിൽ ഭിന്നശേഷി കുട്ടികൾ, മാതാപിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലാസുകൾ നയിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. ചലച്ചിത്ര മേഖലയിലെ പ്രതിഭകൾ, സാങ്കേതിക വിദഗ്ധർ, ഫോട്ടോഗ്രാഫർമാർ തുടങ്ങിയവരുമായി നേരിട്ടും വെബിനാറിലൂടെയും സംവദിക്കാൻ നമ്മുടെ കുട്ടികൾക്ക് അവസരമൊരുക്കി. പത്രസ്ഥാപനം, ക്രാഫ്റ്റ് വില്ലേജ്, എഡിറ്റംഗ്, ഡബ്ബിംഗ്, ഫോട്ടോ സ്റ്റുഡിയോകൾ തുടങ്ങിയ ഇടങ്ങളിൽ സന്ദർശിക്കാനും അവിടങ്ങളിലെ പ്രവർത്തനം നേരിട്ട് മനസ്സിലാക്കാനും വിദ്യാർത്ഥികൾക്കായി.

സമൂഹത്തിനൊപ്പം സഞ്ചരിക്കുന്ന എന്ന ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളിൽ സർവേകൾ, വിലയിരുത്തലുകൾ എന്നിവയും നടപ്പാക്കി വരുന്നു. വിദ്യാഭ്യാസത്തിനൊപ്പം സാമൂഹികപ്രതിബന്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതിച്ചോർ വിതരണം, വിവിധ വിഷയങ്ങളിലുള്ള ബോധവത്ക്കരണം, സംവാദം എന്നിവയും സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അറിവിനും പൊതുബോധത്തിനും ഒപ്പം പുത്തൻ തൊഴിലവസരങ്ങളെ പരിചയപ്പെടുത്തുക കൂടിയാണ് ലിറ്റിൽ കൈറ്റ്സ്.

ഞങ്ങളെ അറിയാൻ

യൂട്യൂബ് ചാനൽ കാണാൻ : https://www.youtube.com/watch?v=_DuGqa7EzOo&t=228s ഫെയ്‌സ്ബുക്ക് സന്ദർശിക്കാൻ : https://www.facebook.com/share/1AJ3nKDk8j/

ഇൻസ്റ്റാഗ്രാം സന്ദർശിക്കാൻ : https://www.instagram.com/republican_konni?igsh=MWxzZmk4ZDZ1OTcyeA==

മണിപ്ലാന്റ് ഷോട്ട്ഫിലിം : https://www.youtube.com/watch?v=_DuGqa7EzOo

അക്ഷരപ്പച്ച ഡോക്യുമെന്ററി : https://www.youtube.com/watch?v=kCLEOXyQVLQ

പാട്ടെഴുത്തിന്റെ ഭാസിസം ഡോക്യുമെന്ററി : https://www.youtube.com/watch?v=cmLxV7v9JXg


പത്രത്താളുകളിലൂടെ...