റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ബോധവൽക്കരണ ക്ലാസുകൾ

സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം തന്നെ ഉയർന്നുവന്ന മറ്റൊരു ഭീഷണിയാണ് സൈബർ ലോകത്തിലെ ചതിക്കുഴികൾ.'വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സൈബർ സുരക്ഷാ അവബോധം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് കരുതൽ 2021" ഡിസംബർ 21 വ്യാഴാഴ്ച 10 30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ചു. കോന്നി സർക്കിൾ ഇൻസ്പെക്ടർ ശ്രീ അരുൺ ജി ക്ലാസ് നയിച്ചു.മൊബൈൽ ഫോൺ ദുരുപയോഗം,സോഷ്യൽ മീഡിയയുടെ ഉപയോഗം,സൈബർ സുരക്ഷ,സൈബർ നിയമങ്ങൾഎന്നിവയെ കുറിച്ചുള്ളവളരെ വിശദമായ ക്ലാസ്സ് ഏവർക്കും പ്രയോജനപ്രദമായിരുന്നു.ഇത്തരത്തിലുള്ള ക്ലാസ്സ് സംഘടിപ്പിച്ച സ്കൂളിലെ ഐടി ക്ലബായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അദ്ദേഹം അനുമോദിച്ചു.എച്ച് എം ശ്രീമതി ശശികല വി നായർ ,പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് പുളിവേലിൽ ,സ്റ്റാഫ് സെക്രട്ടറി ശ്രീ മാത്യൂസൻ പി തോമസ് .അധ്യാപകൻ ശ്രീ എസ്.സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.കൈറ്റ് മിസ്ട്രസ് ശ്രീമതി എസ് ശ്രീജ, ശ്രീമതി ഉല്ലാസ് എന്നിവരും സന്നിഹിതരായിരുന്നു.