ജി.എച്ച്.എസ്സ്.എസ്സ്. വളയം

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvskjd (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.എസ്സ്. വളയം
പ്രമാണം:/desktop/ജി.എച്ച്.എസ്.എസ്.jpg
വിലാസം
വളയം

വളയം പി.ഓ; വടകര
,
673517
,
കോഴീീക്കോട് ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04962552678
ഇമെയിൽ16041vadakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്16041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴീീക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.കെ.ചന്ദ്രൻ
പ്രധാന അദ്ധ്യാപകൻക്ലാരമ്മ ജോസഫ്
അവസാനം തിരുത്തിയത്
04-01-2022Kvskjd
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വളയം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വളയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. വളയം ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് ഇത്.

ചരിത്രം

1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ് വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി.എച്ച്.കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബുൺ. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ ഓരോന്നും വീതം ലാബുകളുണ്ട്.

ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നു. മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടിയുള്ള ശ്രമം നടന്നു വരുന്നു. നാദാപുരം ​എം.എൽ.എയും സംസ്ഥാന വനം വകുപ്പു മന്ത്രിയുമായ ബഹു. ശ്രീ ബിനോയ് വിശ്വം സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹൈസ്കൂൾ വീഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്റ്റാഫ് റൂമുകളും ഓഫീസ് റൂമുകളും ഉണ്ട്.

മികച്ച ഒരു സ്കൂൾ ഓഡിറ്റോറിയം ശ്രീ ബിനോയ് വിശ്വത്ിന്റെ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ഭാസ്ക്കരൻ സംഭാവന ചെയ്ത മനോഹരമായ ഒരു സ്റ്റേജ് സ്കൂളിലുണ്ട്.

കുട്ടികൾക്കുള്ള ഉച്ചഭക്ഷണപരിപാടി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയുടെ അഭാവം ഇവിടെയുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ വിദ്യാലയമാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാരിനെപ്പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രക്ഷാകർത്തൃസമിതിയും എസ്.എസ്.എ, ഐ.ടി അറ്റ് സ്കൂൾ തുടങ്ങിയ പ്രോജക്ടുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.അപ്പുണ്ണി മാസ്റ്റർ, ഭാരതിഭായ് ടീച്ചർ, ശാന്ത ടീച്ചർ, മോഹനൻ മാസ്റ്റർ, കെ.പി.രവീന്ദ്രൻ മാസ്റ്റർ, ഫിലോമിന ടീച്ചർ, സി.വി.ഗീത ടീച്ചർ, പി.നാരായണൻ മാസ്റ്റർ, സെബാസ്റ്റ്യൻ തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.723533" lon="75.669816" zoom="16">

(V) 11.720948, 75.668743, ghss valayam </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

പ്രമാണം:ജി.എച്ച്.എസ്.എസ്.വളയം.jpg


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.എസ്സ്._വളയം&oldid=1184820" എന്ന താളിൽനിന്ന് ശേഖരിച്ചത്