ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk41032 (സംവാദം | സംഭാവനകൾ)
അക്ഷരവ‍ൃക്ഷം പദ്ധതിയിലേക്ക് രചനകൾ നൽകാന‍ുള്ള സമയപരിധി നാളെ (05.05.2020) അവസാനിക്ക‍ുന്ന‍ു. കൂടുതൽ
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി
വിലാസം
കരുനാഗാപ്പള്ളി

കരുനാഗാപ്പളളി പി.ഒ,
കൊല്ലം
,
690518
,
കൊല്ലം ജില്ല
സ്ഥാപിതം01 - 10 - 1962
വിവരങ്ങൾ
ഫോൺ04762620073
ഇമെയിൽ41032kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി രമാദേവിയമ്മ
അവസാനം തിരുത്തിയത്
04-05-2020Lk41032


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമ‍ുഖം

ഒര‌ു ന‌ൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകന‌ും എഴുത്തുകാരനുമായ ശ്രീ സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ് തലമുറകൾക്ക‌് അറിവിന്റെ വെളിപാട‌ുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌ക‌ൂൾ (ഇംഗ്ലീഷ് സ്‌ക‌ൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്ക‌ുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌ക‌ൂൾ എന്നറിയപ്പെട്ടു. എത്രയോ തലമ‌ുറകൾക്ക് അക്ഷരപുണ്യം പകരാന‌ും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാന‌ും ഈ കലാലയത്തിന് കഴിഞ്ഞ‌ു. ഭ‌ൂമിയുടെ ഉർവരതയിലേക്ക് പിറന്ന‌ുവീണ ക‌ുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്ക‌ുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്ന‌ുകൊണ്ട് അറിവിന്റെയ‌ും സർഗ്ഗാത്മകതയ‌ുടേയ‌ും വസന്തങ്ങൾ വിരിയിക്ക‌ുവാൻ ഈ കലാലയത്തിന് കഴിഞ്ഞ‌ു. ജന്മാന്തരങ്ങളിലേക്ക‌് നീള‌ുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയ‌ുടെയ‌ും ത‌ൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌ക‌ൂൾ. .


സ്‍ക‍ൂൾ സ്ഥാപകൻ പ്രഥമ പ്രഥമാദ്ധ്യാപകൻ
സുബ്രഹ്മണ്യൻ പോറ്റി എസ് രാമവർമ്മ തമ്പാൻ
സ്കൂൾ മാനേജ൪ പ്രസിഡന്റ്
വി രാജൻ പിള്ള ജയപ്രകാശ് മേനോൻ
ഹെഡ്‍മിസ്‍ട്രസ്സ് പി ടി എ പ്രസിഡന്റ്
ബി. രമാദേവിയമ്മ കോട്ടയിൽ രാജ‍ൂ

ചരിത്രം

ചരിത്ര വഴികളിലൂടെ

1916-ൽ സി എസ് സുബ്രഹ്മണ്യൻപോറ്റി സ്കൂൾ സ്ഥാപിച്ച‌ു. വിദ്യാഭ്യാസത്തിനായി മൈലുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ കൊല്ലം[1] ജില്ലയിലെ കരുനാഗപ്പള്ളി[2] പട്ടണത്തിൽനിന്ന് 500 മീറ്റർ വടക്കായി ദേശീയപാതയോട് ചേർന്ന് "ഇംഗ്ലീഷ് സ്കൂൾ" ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. കരുനാഗപ്പള്ളിയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളുമിതാണ്.1938-ൽ ഹൈസ്ക‌ൂളായി ഉയർത്തി.സ്കൂൾ സ്ഥാപകമായ സി എസ് സുബ്രഹാമണ്യൻ പോറ്റിയുടെ നിരന്തര അപേക്ഷമാനിച്ച് തിരുവിതാംകൂർ പൊന്നു തമ്പുരാൻ ഇംഗ്ലീഷ് പ്രൈമറി സ്കൂളിനെ ഹൈസ്കൂളായി ഉയർത്താൻ അനുമതി നൽകി. സ്കൂളിൽ സംഘടിപ്പിച്ച 25-ാം വാർഷിക ആഘോഷത്തിൽ ബ്രാഹ്മണ-പുലയ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളേയും ഒരേ പന്തിയിലിരുത്തിയാണ് സദ്യ നൽകിയത്. തിരുവിതാംകൂറിൽ അവർണ-സവർണ വ്യത്യാസമില്ലാതെ നടത്തിയ ആദ്യ സദ്യ ഇതായിരുന്നു. 1962-ൽ ഗേൾസ് - ബോയ‌്സ് ഹൈസ്‌ക‌ൂള‌ുകളായി വേർതിരിച്ച‌ു.ഭരണപരമായ സൗകര്യം കണക്കിലെടുത്ത് 1962ൽ സ്കൂളിനെ ഗേൾസ് - ബോയ്‌സ്[3] എന്ന് വേർതിരിച്ച് രണ്ട് വിദ്യാലയങ്ങളാക്കി. സ്കൂൾ സ്ഥാപകൻ ശ്രീ സി എസ് സുബ്രഹാമണ്യൻ പോറ്റിയുടെ പുത്രൻ രാമവർമ്മ തമ്പാൻ പ്രഥമ ഹെഡ്മാസ്റ്ററായി വിട്ടുകിട്ടിയ മൂന്നര ഏക്കറിലെ ഏതാനം ഓട് പാകിയ കെട്ടിടങ്ങളിലും ഓല ഷെഡ്ഡുകളിലുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.1983-ൽ ഷിഫ്‌റ്റ്‌ രീതി അവസാനിപ്പിച്ച‌ുകുട്ടികളുടെ ആദിക്യത്താൽ 1983 വരെ സ്കൂൾ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ടിവന്നു.1983ൽ കൂടുതൽ കെട്ടിടങ്ങൾ വന്നതോടെ ഷിഫ്റ്റ് രീതി അവസാനിപ്പിച്ചു. 1985-ൽ ഓലഷെഡ്ഡ‌ുകൾ പ‌ൂർണ്ണമായി ഒഴിവാക്കി. കൂടുതൽ സ്ഥിരകെട്ടിടങ്ങൾ ലഭിച്ചതോടെ അസൗകര്യങ്ങൾ നിറഞ്ഞ ഓല ഷെഡ്ഡുകൾ പൂർണ്ണമായി ഒഴിവാക്കി. 2016-18 ശതാബ്ദി ആഘോഷം രണ്ടായിരത്തിപതിനാറ് മുതൽ രണ്ടായിരത്തി പതിനെട്ട് വരെ രണ്ട് വർ‍ഷക്കാലം വൈവിധ്യവും പ്രൗഢഗംഭീരവുമായ പരിപാടികളോടെ സ്കൂളിന്റെ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. 2016-ൽ എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഊർജ്ജം ഏറ്റുവാങ്ങി ശതാബ്‌ദി വർഷമായ 2016ൽ സ്കൂൾ അവിശ്വസനീയ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച്. ലൈറ്റും ഫാനും സ്ഥാപിച്ചു. കെട്ടിടങ്ങൾ ടൈൽപാകി മനോഹരവും ഡെസ്റ്റ്ഫ്രീയും ആക്കി. ബലക്ഷയമുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി. 2017 ൽ ശതാബ്‌ദിമന്ദിരം ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടങ്ങൾ.പ്രശസ്ത ആർക്കിടെക്ട് പത്മശ്രീ ജി ശങ്കർ രൂപകൽപ്പന ചെയ്ത മനോഹരവും ആധുനിക സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര ഗുണനിലവാരമുള്ളതുമായ ശതാബ്ദി മന്തിരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. മൂന്ന് നിലകളിലായി 24 ക്ലാസ്സ്മുറികളും വിശ്രമ ഇടങ്ങളും സ്ത്രീസൗഹൃദമായ ആധുനിക ശുചിമുറികളും ഉൾപ്പെടുന്ന പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ളതാണ് ശതാബ്ദി മന്ദിരം. കരുനാഗപ്പള്ളിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ നാസ് ട്രെഡിംഗ് കമ്പനി നാലു ക്ലാസ്സ്മുറികൾ അടങ്ങിയ കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക് നിർമ്മിച്ചു നൽകി..2017-ൽ ഐ സ് ഒ 9001 : 2015 അംഗീകരം ലഭിച്ച‌ു.ശതാബ്ദി മന്തിരത്തിന് മുന്നിൽ മനോഹരമായ പുൽതകിടിയും ആകർഷകമായ സ്കൂൾ കമാനവും ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ശുദ്ധീകരിച്ച കുടിവെള്ള ലഭ്യതയും ആധുനീകരിച്ച സ്കൂൾ സ്റ്റോറും ലഘുഭക്ഷണശാലയും മികച്ച അധ്യയന നിലവാരത്തിനോപ്പം മാതൃകാപരമായ പാഠ്യേതര പ്രവർത്തനങ്ങൾ, കലോത്സവം, കായിക മേള, സ്കൂൾ മേളകൾ എന്നിവയിലെ മികച്ച പ്രകടനങ്ങളും വിവിധ വിഷയങ്ങളിൽ പ്രഗല്ഭർ പങ്കെടുക്കുന്ന സെമിനാറുകൾ, ശില്പശാലകൾ, കൗൺസിലിംഗ് ക്ലാസ്സുകൾ ഇവയെല്ലാം സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തി. അതുകൊണ്ടുതന്നെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ഐ എസ് ഒ 9001 : 2015 അംഗീകരം 2017-ൽ ഈ വിദ്യാലയത്തിന് ലഭിച്ചപ്പോൾ നാടൊന്നാകെ അതിൽ സന്തോഷിച്ചതും. വിദ്യാഭ്യാസ മന്ത്രിയിൽനിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബഹുമതിപത്രം ഏറ്റുവാങ്ങുന്ന ചടങ്ങിൽ അനുഗ്രഹവും ആശംസയുമായി അഭിമാനപൂർവ്വം അവർ പങ്കാളികളായതും.2018-ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സുകള‌ും ഹൈ-ടെക് ആയി. വാക്കുകൾക്കപ്പുറം മികവിന്റെ കേന്ദ്രമായിമാറിയ ഇവിടെ അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുനരുത്തി നാൽപ്പത്തിയൊന്ന് ഹൈസ്കൂൾ ക്ലാസ്സ്മുറികളും ഹൈ-ടെക് ആയി. 2000 മുതൽ ക്രമാനുഗതമായി അ‍‍ഡ്മിഷൻ ഉയരുന്നതിനാൽ തുടർച്ചയായി ഡിവിഷൻ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കരുനാഗാപ്പള്ളി, കുലശേഖരപുരം, ആലപ്പാട്, തൊടിയൂ൪, മൈനാഗപ്പള്ളി, തഴവ, പന്മന, തേവലക്കര പ‍‍ഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ജനകീയ ഭരണസമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 55ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുമുളള സ്കൂൾ വായനശാലയിൽ അ‍ഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. 41 ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്..

മികവുകൾ

  • കരുനാഗപ്പള്ളി പ്രദോശത്തെ പെൺക‌ുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം സജ്ജീകരിച്ച‍ു. .
  • ഐസ്ഒ 9001 : 2015 അംഗീകരംലഭിച്ച ജില്ലയിലെ ആദ്യത്തെ പൊതുവിദ്യാലയം
  • സ്‌കൂളിലെത്താൻ ബസ് സൗകര്യം.
  • സ്പോർട്സിൽ കുട്ടികൾക്ക് മികച്ച പരിശീലനം
  • കലാപരിശീലനം.
  • വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേരി സുശക്തരായ പി ടി എയും ഭരണ സമിതിയും.
  • വിദ്യാർത്ഥികൾക്ക‌ും ക‌ുടുംബത്തിനും തണലേകാൻ പാലിയേറ്റീവ് കെയർ സംരംഭം.
  • ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
  • 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
  • വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
  • വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
  • യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
  • 40 സ്മാർട്ട് ഹൈടെക് ക്ലാസ്സ്മുറികൾ.എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ എന്നിവ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
  • ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന ആലില പ്രോജക്‌ട്.
  • പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
  • അന്താരാഷ്‌ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
  • സ്ത്രീ സൗഹൃദ ശുചിമുറികൾ
  • കുട്ടികളിൽ കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്താൻ കാർഷിക ക്ലബ്ബ്.
  • നിർധനരും നിലാരംഭരുമായ ക‌ട്ടികൾക്ക‌ു ഞങ്ങളൊപ്പമുണ്ട് പദ്ധതി.
  • സ‌ുസജ്ജമായ കമ്പ്യൂട്ടർ ലാബ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • ഉച്ചഭക്ഷണ പദ്ധതി: സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. പാചകത്തിനായി മ‌ൂന്നു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു.
  • കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോ ഉത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു
  • മാലിന്യ സംസ്കരണ പ്ളാൻറ് : മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിന് മണിക്ക‌ൂറിൽ 50കിലോ ഖരമാലിന്യം സംസ്‌കരിക്കൻ കഴിയുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
  • ഹെൽപ്പ് ഡസ്‌ക് :പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
  • വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്.
  • റിസോഴ്സ് ടീച്ചർ : ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു.
  • പഠനത്തിൽ പുറകിൽ നിൽക്കുന്ന 8 ,9 ക്ലാസ്സുകളിലെ വിദ്യർത്ഥികളെ മുന്നോട്ടു കൊണ്ടുവരാനുള്ള പദ്ധതികൾ:- 8-ാം ക്ലാസ്സ് നവപ്രഭ 9-ാം ക്ലാസ്സ് ശ്രദ്ധ
  • എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക‌ു സായാഹ്‌ന ക്ലാസ് , രാത്രിപഠനക്ലാസ്സ് , യൂണിറ്റ് ടെസ്‌റ്റ‌ുകൾ തുടങ്ങി റിസൾട്ട് വർധിപ്പിക്കുന്നതിനുള്ള ആസൂത്രിത പദ്ധതികൾ.
  • 2018 എസ്എസ്എൽസി പരീക്ഷയിൽ കൊല്ലം റവന്യ‌ു ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എപ്ലെസ് നേടിയ വിദ്യാലയം (114)
  • 2018 എസ്എസ്എൽസി പരീക്ഷയിൽ കൊല്ലം റവന്യ‌ു ജില്ലയിൽ അഞ്ഞ‌ൂറിലധികം കുട്ടികൾ പരീക്ഷ എഴ‌ുതി 100% വി‍ജയം നേടിയ ഏകവിദ്യാലയം.
  • ഈ സ്ക‌ൂൾ തുടക്കം ക‌ുറിച്ച ക്യാപ്റ്റൻ ലക്ഷ്‌മി പെയിൻ & പാലിയേറ്റീവ് കെയർ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ പാലിയേറ്റീവ് പ്രസ്ഥാനം.
  • എല്ലാ ഹൈസ്‌കൂൾ ക്ലാസ്സ് മുറികളും ഹൈ-ടെക് (41ക്ലാസ്സ് മുറികൾ)
  • പെൺക‌ുട്ടി - ശാക്തീകരണ കേന്ദ്രം
  • അക്കാദമിക നിലവാരം ഉയർത്താൻ ആലില (എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ്) പ്രോജക്‌ട്.
  • സംസ്ഥാന - ദേശീയ വേദികളിൽ തിളക്കമാർന്ന പ്രകടനങ്ങൾ.
  • ഉന്നത - സർവ്വകലാശാല പരീക്ഷകളിൽ ഇവിടെ പഠിച്ചിറങ്ങിയ കുട്ടികൾ തുടർച്ചയായി ഒന്നാം റാങ്ക് ജേതാക്കൾ ആക‌ുന്ന‌ു.
  • പാഠ്യേതര പ്രവർത്തനങ്ങൾക്ക‌ു മലയാള മനോരമ നല്ലപാഠം പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ.
  • പഠനയാത്രകൾ
  • , എൻ. സി. സി, ജൂനിയർ റെഡ് ക്രോസ്സ് , ഗൈ‍ഡ്സ് , ലിറ്റിൽകൈറ്റ്സ്, വിവിധ ക്ലബ്ബുകൾ‍ ത‌ുടങ്ങിയവ.

ക്ലാസ് സമയം

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ10.00 മുതൽ വൈകുന്നേരം 4.00 വരെ
വെള്ളി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ
എസ് എസ് എൽ സി സായാഹ്നക്ലാസ് വൈകുന്നേരം 4.00 മുതൽ 5.00 വരെ
എസ് എസ് എൽ സി നൈറ്റ്ക്ലാസ് രാത്രി 6.30 മുതൽ 9.30 വരെ


ലിങ്ക‍ുകൾ

സ്കൂളിന്റെ മുൻമാനേജർമാർ മുൻ പ്രഥമാദ്ധ്യാപകർ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥിനികൾ അംഗീകാരങ്ങൾ മിഴി (ചിത്രജാലകം) സഖി/ ക‍ുട്ടികളുടെ രചനകൾ
അദ്ധ്യാപകർ മുൻ അധ്യാപകർ ചുമതലകൾ ആലില (അക്കാഡമിക് പ്രോജക്ട്) ഗേൾസ് വോയിസ് (സ്‍ക‍ൂളിന്റെ മ‍ുഖപത്രം) പഠന സഹായി

സ്‍ക‍ൂൾ ഫെയിസ് ബുക്ക് പോജ് ലഭിക്കാൻ ക്യ‍ുആർ കോഡ് സ്‍കാൻ ചെയ്യുക.

വഴികാട്ടി

  • കൊല്ലം പട്ടണത്തിൽനിന്ന് 25 കി.മി വടക്ക്
  • NH 66ൽ ,കരുനാഗപ്പള്ളി ഠൗണിൽനിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയിൽനിന്ന് ആലുംകടവ് റോഡിൽ 100 മീറ്റർ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.


{{#multimaps: 9.0582514,76.533571| width=800px | zoom=17 }}