പത്മശ്രീ ജി ശങ്കർ

Schoolwiki സംരംഭത്തിൽ നിന്ന്

ജി. ശങ്കർ (ഈസ്റ്റ് ആഫ്രിക്കയിലെ അരുഷയിൽ 1959 മെയ് 29ന് ജനനം) കേരളത്തിലെ ഒരു ആർക്കിടെക്റ്റാണ്. ഗോപാലൻ നായർ ശങ്കർ എന്നാണ് മുഴുവൻ പേര്. പ്രകൃതിദത്തവും, ഈടുനിൽപ്പുമുള്ളതും, ചെലവുകുറഞ്ഞതുമായ അസംസ്‌കൃത വസ്ഥുക്കളിലൂടെ നിർമ്മാണങ്ങൾ നടപ്പിലാക്കി. തിരുവനന്തപുരത്ത് വച്ച് 1985-ൽ ഹാബിറ്ററ്റ് എന്ന സംഘടനയുണ്ടാക്കി, ഹാബിറ്ററ്റിന്റെ ചീഫ് ആർക്കിടെക്റ്റാണ് ഇദ്ദേഹം. കൂടാതെ കേരളത്തിലെ മികച്ച ആർക്കിടെക്റ്റ് എന്ന ബഹുമതിയും, ജി. ശങ്കറിനുള്ളതാണ്. ഗ്രീൻ ആർക്കിടെക്ച്ഛറിനോടുള്ള അദ്ദേഹത്തിന്റെ സമീപനം ജനങ്ങളുടെ ആർക്കിടെക്റ്റ് എന്നതിലേക്കെത്തിച്ചു.2011-ൽ ഇന്ത്യ സർക്കാരിന്റെ പദ്‌മശ്രീ അവാർഡ് നേടി.

"https://schoolwiki.in/index.php?title=പത്മശ്രീ_ജി_ശങ്കർ&oldid=642966" എന്ന താളിൽനിന്ന് ശേഖരിച്ചത്