ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഐസ്ഒ 9001 : 2015 അംഗീകരം
ഐ എസ് ഒ അംഗീകാരം
അന്താരാഷ്ട്ര തലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേൻമാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റിന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ അർഹത നേടി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് പഠനസംഘം സ്‌കൂൾ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. രണ്ടായിരത്തി പതിനാറ് ആഗസ്റ്റ് അഞ്ചിനാണ് അംഗീകാരം ലഭിച്ച് കൊണ്ടുളള അറിയിപ്പ് സ്‌കൂളിൽ ലഭിക്കുന്നത്. മികച്ച അക്കാദമിക് അന്തരീക്ഷം, ശുചിത്വ പൂർണ്ണവും സ്ത്രീ സൗഹൃദപരവുമായ ശുചി മുറികൾ, ശുദ്ധീകരിച്ച് അണുവിമുകതമാക്കി സുലഭമായി ലഭിക്കുന്ന കുടിവെള്ളം, മികച്ച ലൈബ്രറി, ലബോറട്ടറി സംവിധാനങ്ങൾ, പരിസ്ഥിതി സൗഹൃദമായ വിദ്യാലയ അന്തരീക്ഷം, പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകിയത്.ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉൾപ്പെടെ ജില്ലയിൽ മികച്ച വിജയം നേടിയെടുക്കാൻ സ്‌കൂളിന് കഴിഞ്ഞുവെന്ന് ഹെഡ്മിസ്ട്രസ്സ് എൽ.ശ്രീലത പറഞ്ഞു. സ്‌കൂളിന്റെ ശതാബ്ദി വർഷത്തിൽ തന്നെ ഈ നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി.ആർ വസന്തൻ, മാനേജർ പ്രൊഫ. ആർ.ചന്ദ്രശേഖരപിള്ള, പി.ടി.എ പ്രസിഡന്റ് എൻ അജയകുമാർ പ്രഥമാദ്ധ്യാപിക എൽ ശ്രീലത എന്നിവർ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം 18 ന് സ്‌കൂൾ അങ്കണത്തിൽ സ്കൂൾ ഭരണസമിതി പ്രസിഡന്റ് എ കെ രാധാകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു. ഐ എസ് ഒ അംഗീകാരപത്രം മന്ത്രി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലതയ്ക്ക് കൈമാറി. ആർ രാമചന്ദ്രൻ എം എൽ എ, നഗരസഭ അധ്യക്ഷ എം ശോഭന, നഗരസഭാ കൗൺസിലർമാർ, പി ടി എ അംഗങ്ങൾ, സ്കൂൾ ഭരണ സമിതി അംഗങ്ങൾ, രാഷ്ട്രീയ സംഘടനാ നേതാക്കന്മാർ, പൗരപ്രമുഖന്മാർ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ, മുൻ അദ്ധ്യാപകർ, പൂർവ്വവിദ്ധ്യാർത്ഥികൾ തുടങ്ങി പ്രൗഢസദസ് പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു.കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയ സ്കൂൾ അധികൃതരെ അഭിനന്ദിച്ച മന്ത്രി ഗേൾസ് ഹൈസ്കൂൾ മാതകയിൽ സംസ്ഥാനത്തെ ആയിരം വിദ്യാലയങ്ങളെ ആധുനികവല്കരിക്കുമെന്ന് പറഞ്ഞു. ഇതിന് മുന്നോടിയായി മാറുന്ന കാലത്തിനനുസരിച്ച് വിജ്ഞാനം ആർജിക്കാൻ അദ്ധ്യാപകരെയും തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക അദ്ധ്യാപക പരിശീലന പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. സ്കൂളിനെ ഇനിയും മികവുറ്റതാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ പറഞ്ഞു.
-
ISO 9001:2015 അഗീകാരസമർപ്പണം സദസ്
-
ഐ എസ് ഒ അംഗീകാരം
-
ഐഎസ് ഒ സമർപ്പണം
-
ഐഎസ് ഒ സർട്ടിഫിക്കറ്റ് ബഹു: വിദ്യാഭ്യാസ മന്ത്രി സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറുന്നു.
-
ഐ എസ് ഒ അംഗീകാരം
-
ഐ എസ് ഒ അംഗീകാരം
-
ഐ എസ് ഒ അംഗീകാരം
-
വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് സ്കൂൾ ഓഫീസിൽ
-
ഈ വിദ്യാലയം കേരളത്തിന്റെ അഭിമാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ്.
-
ഐ എസ് ഒ അംഗീകാരം
-
സ്‌കൂളിന്റെ സ്നേഹ സമ്മാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് ഏറ്റുവാങ്ങുന്നു.