ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതിക സൗകര്യങ്ങൾ

വിസ്‍തൃതി

മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 

കെട്ടിടങ്ങൾ

  • മഹാത്മഗാന്ധി മെമ്മോറിയൽ ബിൽഡിംഗ്

സ്‍റ്റാഫ് റ‍ൂമ‍ുകൾ ഇവിടെയാണ്.

  • ശതാബ്ദി സ്‍മാരക ബിൽഡിംഗ്

ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, നവീകരിച്ച കംപ്യൂട്ടർ ലാബ് , എന്നിവയുണ്ട്. സ്‍ക‍ൂൾ ആഫീസും ,പ്രഥമ അദ്ധയാപികയുടെ ക്യാബിന‍ും, മ്യ‍ൂസിക് റ‍ും ഇവിടെ പ്രവർത്തിക്കുന്നു.

  • സുനാമി സ്‍മാരക കെട്ടിടം
  • കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൻ ബ്ലോക്ക്
  • വടക്ക് ഭാഗത്തുള്ള രണ്ട‍ുനില കെട്ടിടം

ലൈബ്രറി, എൻ സി സി റ‍ൂം എന്നിവ ഈ കെട്ടിടത്തിലാണ്.

  • തെക്ക് ഭാഗത്തുള്ള രണ്ട‍ുനില കെട്ടിടം

സ്പോർട്ട് റ‍ൂം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

  • തോക്ക് രണ്ട‍ുനില കെട്ടിടത്തിന് പടിഞ്ഞാറ‍ുള്ള നാല‍ുമ‍ുറി കെട്ടിടം
  • രണ്ട‍ുമ‍ുറി കെട്ടിടം
  • രണ്ട‍ുമ‍ുറി കെട്ടിടത്തിന് പടിഞ്ഞാറ‍ുള്ള നാല‍ുമ‍ുറി കെട്ടിടം
  • ടി എൻ സീമ എം പിയുടെ ആസ്‍തി വികസന ഫണ്ട് ഉപയോഗിച്ച‍ു നിർമ്മിച്ച എം പി ബ്ലോക്ക്
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
  • സി. ദിവാകരൻ എംഎൽഎയുടെ ആസ്‍തി വികസന ഫണ്ട് ഉപയോഗിച്ച‍ു നിർമ്മിച്ച എം എൽ എ ബ്ലോക്ക്
  • സ്‍കൂൾ സ്‍റ്റോർ, കാന്റീൻ ബിൽഡിംഗ്

സെമിനാർ ഹാൾ

300 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാൾ സ്കൂളിനുണ്ട്.

സ്‍ക‍ൂൾ ബസ്

പത്ത് കിലോമീറ്റർ ചുറ്റളവിൽനിന്ന് കുട്ടികൾക്ക് സ്‍ക‍ൂളിലെത്താനായി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് സ്‍കൂൾ ബസുകൾ കൂടാതെ സ്‍കൂൾ അധികൃതർ ഏർപ്പെടുത്തിയ ഒരു സൊകാര്യ ബസ‍ും സർവ്വീസ് നടത്തുന്നു. മറ്റ് നിരവധി സൊകാര്യ മിനിബസുകളും വാനുകളും ആട്ടോറിക്ഷകളും വിദ്യാർത്ഥിനികളെ സ്‍കൂളിലെത്തിക്കുന്നു.

ഇതര സൗകര്യങ്ങൾ

  • 41 ഹൈടെക് ക്ലാസ്സ് മുറികൾ
  • പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു.
  • എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു.
  • ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി.
  • ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 55ക്ലാസ് മുറികളുണ്ട്.
  • വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുമുളള സ്കൂൾ വായനശാലയിൽ അ‍ഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.
  • സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.