ഡി.ജി.എച്ച്. എസ്.എസ്. താനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡി.ജി.എച്ച്. എസ്.എസ്. താനൂർ | |
---|---|
വിലാസം | |
കെ. പുരം കെ.പുരം .പി.ഒ . താനൂർ, , മലപ്പുറം 676307 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 049425844682 |
ഇമെയിൽ | dghsstanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 50018 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗണേശൻ |
പ്രധാന അദ്ധ്യാപകൻ | ബാബു .കെ |
അവസാനം തിരുത്തിയത് | |
25-09-2020 | 19026 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
മലപ്പുറം ജില്ലയിലെ കടലോരപ്രദേശമായ തിരൂർ -താനൂർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ താനൂർ റെയിൽവെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ തെക്കായി റെയിൽവെ ട്രാക്കിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂൾ , താനൂർ എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂർ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .പ്രാചീന കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശ്വസിക്കപ്പെടുന്ന കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം ഉൾക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂൾ നിലനിൽക്കുന്നത് .നേരത്തെ ഈ പ്രദേശം കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു.
ഗോപാലകൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരതസേവക് സംഘത്തിന്റെ ചുവട് പിടിച്ച് വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി ജി. കെ ദേവധാർ എന്ന ഗോപാലകൃഷ്ണ ദേവധാർ 1921 കാലഘട്ടത്തിൽ D M R T (Devadhar Malabar Reconstruction Trust) എന്ന ട്രസ്റ്റിന് രൂപം നൽകി.മലബാറിന്റെ പല ഭാഗങ്ങളിലും സേവനകേന്ദ്രങ്ങളും സ്കൂളുകളും ആരംഭിച്ചു. അങ്ങനെ അദ്ദേഹം തെക്കെ മലബാറിൽ സ്ഥാപിച്ച സ്കുൂളാണ് 5000 വിദ്യാർത്ഥികളും 150-ൽ പരം അധ്യാപകരുമുള്ള , താനൂർ ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂളായി വളർന്നത് . 1871 -ൽ ആഗസ്റ്റ് മാസം 21 -ന് പൂനയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഗോപാലകൃഷ്മ ദേവധാർ എന്ന മഹാനായ സാമൂഹ്യപരിഷ്കർത്താവ് സ്ഥാപിച്ച DMRT ഹയർ എലമെന്ററി സ്കൂളിനെ 1952 ൽ ഹൈസ്കൂളായി ഉയർത്തുകയും അതിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്ററായി ശ്രീ .പി. പരമേശ്വരൻ നമ്പ്യാർ ചുമതലയേൽക്കുകയും ചെയ്തു . എന്നാൽ 1956-ൽ ഐക്യകേരളം നിലവിൽ വരുകയും , ശ്രീ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരിക്കെ ,1957- ജൂൺ 15-ന് സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ദേവധാർ ഗവ.. ഹൈസ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.തുടർന്ന് ദേശീയവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ രണ്ട് സ്കൂളുകൾ ഹയർസെക്കന്ററി സ്കൂളുകളായി ഉയർത്തിയപ്പോൾ അതിലൊന്നായി ദേവധാർ. 1990 മുതൽ ദേവധാർ ഗവ.. ഹൈസ്കൂൾ ,ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂളായി മാറി. അതിന്റെ ആദ്യത്തെ പ്രിൻസിപ്പാളായി ശ്രീ. സോമശേഖരൻ മാസ്റ്റർ ചുമതലയേൽക്കകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- RINGING BELLS
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
10.9649487,75.8889863, DGHSS TANUR
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.