ഉള്ളടക്കത്തിലേക്ക് പോവുക

ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

തിരൂർ താലൂക്കിലെ താനാളൂർ വില്ലേജിലെ 68/3 , 68/76 സർവേ നമ്പറുകളിലായി കിടക്കുന്ന 5.13 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഉണ്ട് . കൂടാതെ വിശാലമായ സ്മാർട്ട് റൂം , ലൈബ്രറി , സയൻസ് ലാബ് , ഓഡിറ്റോറിയം എന്നിവയും സ്കൂളിലുണ്ട്ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരൊറ്റ കെട്ടിടത്തിൽ തന്നെഹയർ സെക്കണ്ടറി പ്രവർത്തിക്കുന്നു യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. യു പി ഹൈസ്കൂൾ ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു രണ്ടു ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വാട്ടർപൂരിഫയർ സംവിധാനവും സിസിടിവി യും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പൂർവ്വവിദ്യാർത്ഥിയും LIC ഏജന്റുമായ വി വി സത്യാനന്ദൻ പണിതു നൽകിയ മനോഹരമായ കവാടവും സ്കൂളിനുണ്ട്. പിടിഎ, എസ്എംസി, തദ്ദേശഭരണ സമിതി പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.