2022-23 വരെ2023-242024-25


ദേവധാർ ഹയർ സെക്കന്ററി സ്കൂളിന് ഗെയ്റ്റിനും ചുറ്റുമതിലിനും 35 ലക്ഷം

താനാളൂർ: ദേവധാർ ഗവ.ഹയർ സെ ക്കന്ററി സ്‌കൂളിൽ ഗെയ്‌റ്റിനും ചുറ്റുമതിലിനും 35 ലക്ഷം രൂപ അനുവദിച്ചു. പൊ തുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. നിലവിൽ റെയിൽവേ ലൈനിനു സമീപ ത്തായുള്ള ഗേറ്റു വഴി വിദ്യാർഥികൾ യാ ത്ര ചെയ്യുമ്പോൾ റെയിൽ മുറിച്ചു കടന്നുപോകുന്നത് അപകടത്തിനിടയാക്കുമെന്ന റെയിൽവേയുടെ അറിയിപ്പുണ്ടാ യിരുന്നു. ദേവധാർ സ്‌കൂളിലെ പി.ടി.എ യും നാട്ടുകാരും ഇക്കാര്യം റെയിൽവേ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ വിഭാഗത്തിൻ്റെ പരിശോധന ദിവസങ്ങൾക്ക് മുമ്പ് നടന്നിരുന്നു.

പരിശോധന റിപ്പോർട്ട് സംസ്ഥാന റെയിൽവേ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന് സമർപ്പിച്ചതിനെ തുടർന്ന് അത് പരിഗണിച്ച് സ്‌കുളി ന്റെ ഗേറ്റ് പുതിയ ഹൈസ്‌കൂൾ ഹയർ സെക്കന്ററി കെട്ടിടങ്ങളുടെ മുൻവശ ത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനായി തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് അടിയന്തിരമായി എസ്റ്റിമേറ്റ് ത യ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് സമർ പ്പിക്കുകയും ചെയ്തു.അത് അംഗീകരിച്ച് വിദ്യാഭ്യാസവകു പ്പിന്റെ പ്ലാൻഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിട്ടുള്ളത്.

എം.എൽ.എയുടെ ആസ്തി വിക സന ഫണ്ടിൽനിന്ന് 12 ലക്ഷം രൂ പയും ഇതിനായി വകയിരുത്തിയിട്ടുണ്ട്.