Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
             രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഒരു കലാലയമാണ് ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ. പഠന രംഗത്തും, കലാ,കായിക രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചു കൊണ്ടാണ് ഓരോ വിദ്യാർത്ഥികളും ഈ കലാലയത്തിൻ്റെ പടികൾ ഇറങ്ങുന്നത്. എന്നിരുന്നാലും ഒരു കലാലയത്തിൻ്റെ ജീവനാഡികളാകേണ്ട ലൈബ്രറി സംവിധാനം ഭൗതിക സാഹചര്യങ്ങളുടെ കുറവുകൊണ്ട് വേണ്ട രീതിയിൽ കുട്ടികളിലേക്ക് എത്തിയിരുന്നില്ല.
2020 മുതൽ ഇന്നോളം കോവിഡ് സാഹചര്യം കൊണ്ട് ലൈബ്രറിയും കുട്ടികളും തമ്മിലുള്ള സൗഹൃദത്തിന് വിള്ളൽ വീണിരുന്നു. സ്ക്കൂളുകളും, വിനോദ കേന്ദ്രങ്ങളും, ആഘോഷങ്ങളും, സൗഹൃദങ്ങളുമൊക്കെ അന്യമാക്കപ്പെട്ട ഈ അവസരത്തിൽ , കുട്ടികളുടെ ഒറ്റപ്പെടലിൽ നിന്ന് അവരെ കരകയറ്റാനുള്ള നല്ല ഉപാധിയെന്ന നിലയിൽ ദേവധാറിലെ ലൈബ്രറി സംവിധാനം ഉപയോഗപ്പെടുത്താനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്.
ലൈബ്രറി ഡിജിറ്റലൈസേഷനിലൂടെ വരും കാലത്തേക്കു കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ പുസ്തകങ്ങളെ ഒരുക്കാനും, ഓൺലൈൻ വായന പ്രോത്സാഹിപ്പിക്കാനുമാണ് സ്ക്കൂൾ ലൈബ്രറിയുടെ ശ്രമം.