ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്

14:52, 27 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ)


എന്റെ ഗ്രാമം

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്
വിലാസം
വീരണകാവ്

ഗവ.വി.എച്‍ച്.എസ്.എസ് വീരണകാവ് വീരണകാവ് പി.ഓ.695572
,
695 572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0471 2290429, 0471 2290629
ഇമെയിൽveeranakavuschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൂസൻ വിൽഫ്രഡ്
പ്രധാന അദ്ധ്യാപകൻഷീല എസ്
അവസാനം തിരുത്തിയത്
27-08-201944055
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



   ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പ‍ഞ്ചായത്തിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ നെയ്യാർഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯  ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്പ്രകൃതിരമണീയമായ പ്രത്യേകതകൾ കൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് വീരണകാവ് ജലസമ്പത്തും,പ്രകൃതിവിഭവങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈനാട്. .സമുദ്രനിരപ്പിൽ നിന്നും 28 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.2011 ലെ സെൻസസ് അനുസരിച്ച് ഈ വില്ലേജിന്റെ കോട് 62802 ആണ്. ഈ ഗ്രാമത്തിന്റെ മൊത്തം വിസ്തീർണ്ണം 1819 ഹെക്ടർ ആണ്.  2011 ലെ സെൻസസ് അനുസരിച്ച് മൊത്തം ജനസംഖ്യ26384ആണ്. പുരുഷൻമാരുടെ എണ്ണം 12867 ഉം  13517 ഉംആണ്. മൊത്തം 6930 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് 0-6 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 2378 ആണ്.ഇത് മൊത്തം ജനസംഖ്യയുടെ9.01 മാത്രമാണ്. മൊത്തം സ്ത്രീ പുരുഷാനുപാതം 1051ആണ്. അതായത് കേരളത്തിന്റെ സ്ത്രീപുരുഷാനുപാതമായ 1084 നെക്കാൾ കുറവാണിത്. ഇവിടുത്തെ ശിശുസ്ത്രീപുരുഷാനുപാതം 949 ആണ്. ഗ്രാത്തിന്റെ മൊത്തം സാക്ഷരത93.14%  ആണ്. അതിൽ പുരുഷൻമാരുടെ സാക്ഷരത 95.19 ഉം സ്ത്രീ സാക്ഷരത 91.21 ഉം ആണ്. മൊത്തം ജനസംഖ്യയിൽ 3038 പട്ടികജാതിക്കരും 115പട്ടികവർഗ്ഗക്കാരും ഉൾപ്പംടുന്നു. 10816 പേർ തൊഴിലിൽ ഏർപ്പംട്ടിരിക്കുന്നു. ഇതിൽ7956 പേർ മാത്രമാണ് മുഴുവൻ സമയതൊഴിൽ ഉള്ളവർ 2860 പേർ സീമാന്ത തൊഴിലാളികൾ ആണ്. 
സ്കൂൾ ഹെഡ്മിസ്ട്രസ്സ്
(പ്രിൻസിപ്പാൾ)
(പി.റ്റി.എ.പ്രസിഡന്റ്)


ചരിത്രം

അനന്തപുരിയുടെ ദക്ഷിണകോണിൽ അഗസ്ത്യാ൪ മലയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്ത് കാഞ്ഞിരത്തിൻറെ ചുവട്ടിൽ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിൻറെ അവസാനത്തിൽ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിൻറെ തീരത്ത് സ്ഥിതിചെയ്യുന്നത്‌ കാരണംപെരുങ്കുളംഎൽ.പി.എസ്സ് എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് കുളത്തിലെ വെള്ളം വറ്റിയപ്പോൾ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തിൽ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.1951 ൽ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി. തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കുൾ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാൽ മുൻ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയിൽ ഗ്രാമവാസികൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും ഗ്രാമവാസികളിൽ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാർത്തിക പറമ്പിൽ വീട്ടിൽ ശ്രീ.സോമൻ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ ഭൂമി വാങ്ങുകയും അതിൽ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.1980-81 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതോടെ ഗവ :ഹൈസ്കൂൾ വീരണകാവ് എന്നായി പേര് മാറി. മാത്രവുമല്ല സ്കൂൾ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കർകണക്കിന് വ്യാപിച്ചു കിടക്കുന്ന അയ്യപ്പൻകാവിൽ നിന്നാണ് വീരണകാവ് എന്ന പേര് ലഭിച്ചത്. 1990-ലാണ് സ്കൂളിൽ വി.എച്ച് എസ്സ് ഇ വിഭാഗം പ്രവർത്തനം ആരംഭിച്ചത് സ്കൂളിലെ ഗ്രാമീണ സാഹചര്യങ്ങൽക്കനുസൃതമായി രണ്ട് അഗ്രിക്കൾച്ചറൽ കോഴ്സുകൾ ആണ് ആദ്യം നിലവിൽ വന്നത്.2002-03 വർഷം വി എച്ച് എസ്‌ ഇ വിഭാഗത്തിൽ രണ്ടും മൂന്നും റാങ്കുകൾ നമ്മുടെ സ്കൂളിലെ ചന്ദ്രവീണ,ഗീതു ചന്ദ്ര എന്നീ വിദ്യാർത്ഥിനികൾ കരസ്ഥമാക്കി. .

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,അപ്പർ പ്രൈമറി, ലോവർ പ്രൈമറി, എന്നീ വിഭാഗങ്ങളിലേയ്ക്കായി ഒരു സ്മാർട്ട് ക്ളാസ്സ്റൂമുമുണ്ട്.

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാന്ധി ദർശൻ

     2015-2016 അധ്യയന വർഷത്തെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തത് ഈ സ്കൂളിനെയാണ് കൂടാതെ മികച്ച ആൽബം മികച്ച ഗാന്ധിദർശൻ കൺവീനർ എന്നീ അവാർഡുകളും നേടിയെടുക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു.ഗാന്ധിദർശൻ കൺവീനറായ സോഷ്യൽ സയൻസ് അധ്യാപിക ഡോ: പ്രിയങ്ക പി.യു. വിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടന്ന് വരുന്നു

ഇക്കോ ക്ലബ്

  സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിൻറെയും  നേതൃത്വത്തിലാണ്.
ഇക്കോ ക്ളബ് പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി.

   വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി റാണി എന്ന മലയാളം അധ്യാപികയാണ്.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗണിത ക്ലബ്

    

സയ൯സ് ക്ലബ്

ഐ..റ്റി.ക്ളബ്

ഐ..റ്റി ക്ളബ് അംഗങ്ങൾ
 ഈ സ്കളിന്റെ ഐ.റ്റി ക്ളബിൽ അറുപത് കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. സ്കൂളിന്റെ എസ്.എസ്. ഐ.റ്റി സി. അജിൻ എം. ആണ്. ഹൈസ്കളിലെ കുട്ടികൾക്ക ക്ളാസ്സ് സമയത്തിന് കടാതെ ലാബുകൾ ഉച്ചയ്ക്ക് ഊണുസമയം കഴിഞ്ഞിട്ടുള്ള ഇടവേളയിൽ നൽകി വരന്നു. 2016-17അധ്യയന വർഷത്തിലെ സബ് ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ നേടാൻ സാധിച്ചു. ക്ളബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ മറ്റുകുട്ടികൾക്ക് ക്ളാസ്സുകൾ നൽകാനും അധ്യാപകരോടൊപ്പം സ്കൂളിന്റെ മറ്റുപ്രവർത്തനങ്ങളിൽ  ചുറുചുറുക്കോടെ പ്രവർത്തിക്കുന്നു..

സോഷ്യൽ ക്ളബ്

പ്രമാണം:എസ്.എസ്. ക്ളബ് റ്റൂൂർ.jpg
എസ്.എസ്. ക്ളബ് അംഗങ്ങൾ ചരിത്ര മാളിക സന്ദർശിച്ചപ്പോൾ.
  സോഷ്യൽ ക്ളബ് പ്രവർത്തനങ്ങൾ പൂർണ്ണമായും കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയുള്ളവരുെ രാജ്യപുരോഗതിയ്ക്ക് ഉപയുക്തരും ആക്കിമാറ്റാൻ ഉദ്ദേശിച്ചുള്ളവയാണ്. അതുകൊണ്ട്തന്നെ ദിനാചരണങ്ങൾ കൃത്യമായും അർവത്ഥായും ആചരിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, ഉപന്യാസ മത്സരങ്ങൾ എന്നിവ നടത്താറുണ്ട്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഡിബേറ്റ് നടത്തി നാനാവശങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.പഠനവിഷയുമായി ബന്ധപ്പെട്ട് സ്ളൈഡ് ഷോ കുട്ടികൾ തയ്യാറാക്കുന്നു. പൊതുവിജ്ഞാനത്തിൽ കുട്ടികളെ സജ്ജരാക്കുന്നതിനായി വിവിധ ക്ളാസ്സുകൾ ക്രമീകരിക്കുകയും സ്വാതന്ത്ര്യസമര ചരിത്രത്തിനായി ഒരു പ്രത്യേക ചുവർ പ്രദർശനവും തയ്യാറാക്കിയിട്ടുണ്ട്.എച്ച്.എസ്. വിഭാഗത്തിൽ നിന്നും സ്റ്റിൽ മോഡലിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടാൻ കഴിഞ്ഞു. കുട്ടികളിൻ ചരിത്ര അവബോധം വളർത്തുന്നതിനായി പഠനയാത്ര  സംഘടിപ്പിച്ചു.ചരിത്രമാളിക സന്ദർശിച്ചു. 

ഹിന്ദി ക്ലബ്

നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിലും നമ്മുടെ കുുട്ടികൾ മികവ് പുലർത്തി .വിജയകുമാരി ടീച്ചർ നേതൃത്വം നൽകുന്ന ഹിന്ദിക്ലബ്ബ് ആണ് അതിനുള്ള വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. ദേശീയബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിന് അനുയോജ്യമായ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ-14 ഹിന്ദി ദിവസത്തിൽ ഹിന്ദി ഭാഷയിൽ അസംബ്ലി നടത്തുകയുണ്ടായി.ഹിന്ദി അസംബ്ലി ആഴ്ചയിലൊരിക്കൽ ന‍ടത്തുന്നു.

ഇംഗ്ളീഷ് ക്ലബ്

ഫ്ലൈറ്റ് ഓഫ് ഡ്രീംസ്'

                      പ‍‍്രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് ഫ്ലൈറ്റ് ഓഫ് ഡ്രീംസ് എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി,എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. എച്ച്.എസ്. ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രകാന്ത് സാറും നേതൃത്വം നൽകുന്നു.

ഫോറസ്ട്രി ക്ലബ്

വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കുക എന്ന ഉദ്ദേശത്തോടെ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫോറസ്റ്റ്ട്രി ക്ളബ്ആരംഭിച്ചു. അതിന്റെ ഔദ്യോഗിക ഉത്ഘാടനം 14/07/2017 ന് നടന്നു. ഫോറസ്ട്രി ക്ലബ്ബിൽ പ്രവർത്തിക്കാൻ താൽപര്യമുളള 50 കുട്ടികളെ ഹൈസ്കൂൾ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്തു. ഈ അവസരത്തിൽ ക്ളബ് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുകയും ക്ളബിന്റെ  ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് വിജയകുമാരി ടീച്ചർ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രതിജ്ഞ ചോല്ലി കൊടുത്തു.ക്ലബ്ബിലെ തിരഞ്ഞെടുകപ്പെട്ട അംഗങ്ങൾ ഒരു കവിത ചൊല്ലി. ദൃശ്യ എം വാര്യർ (9 A) സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുകപ്പെട്ടു.ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നതിനായുള്ള കാര്യ പരിപാടികൾ അസൂത്രണം ചെയ്യുന്നതിനായി ക്ലബ്ബ് അംഗങ്ങളുമായി ചർച്ച നടത്തി.തുടർന്ന് മുന്ന് പരിപാടികൾ നടത്താൻ തിരുമാനിച്ചു.

1. മരമുത്തശ്ശിയെ ആദരിക്കൽ 2. പരിസ്ഥിതി പ്രവർത്തകർ എന്ന വിഷയത്തിൽ ക്വിസ് മത്സരം 3. പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ രചന ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്ററിനോട് ഈ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു.

മുൻ സാരഥികൾ

2009-10 ശ്രീമതി പ്രേമാഭായി
2010-11 ശ്രീമതി ഊർമ്മിളാദേവി
2011-13 ശ്രീ.ബ്രഹ്മസുദൻ
2013-14 ശ്രീമതി.കമലാറൗസൻ
2014-15 ശ്രീമതി ജലജാ സുരേഷ്
2015-16 ശ്രീമതി റാണി.എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിജുകുമാർ (അധ്യാപകൻ ഗവ.വി. എച്ച്.എസ്.എസ്.വീരണകാവ്.)
രഞ്ജിത്ത് (ആർട്ടിസ്റ്റ്, ഏഷ്യാനെറ്റ്.)
ഡോക്ടർ ചിത്ര സി.പി.(മെഡിക്കൽ കോളജ് കൊല്ലം)
ഷിബു. എ (ജെയിൽ വാർഡൻ, പൂജപ്പുര)
സുദർശനൻ (കവി, കാർത്തികേയപറമ്പിൽ)
സനൽ കുമാർ (അധ്യാപകൻ, കോഴിക്കോട്)
ബിജുകുമാർ (അഗ്രികൾച്ചറൽ അസിസ്റ്റന്റ്, കോട്ടയം)
ബിജുകുമാർ(എൽ.ഡി.സി.,വഞ്ചിയൂർ കോർട്ട്)
പ്രീയ പി യൂ (അഗ്രികൾച്ചറൽ അസിസ്റ്റന്റ്, കാട്ടാക്കട)

മികവുകൾ

കഴിഞ്ഞ (2009-2010, 2010-2011, 2011-2012, 2012-2013, 2013-2014, 2014-2015, 2015-2016) അദ്ധ്യയന വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ, പ്രഗല്ഭരായ മുൻ അദ്ധ്യാപകർ എസ് .എസ് ജി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്.സംസ്ഥാനതല ശാസ്ത്രമേളകളിലും, സ്പോർട്സ് മത്സരങ്ങളിലും, കലാമത്സരങ്ങളിലും നമ്മുടെ കുട്ടികള് മികച്ച സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.

നല്ല പാഠം

നല്ല പാഠം ലോഗോ

     നല്ല പാഠം പ്രവർത്തകർ ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയും സമൂഹനന്മയെ ലക്ഷ്യം വച്ചുകൊണ്ടുള്ള വിവിധപ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് സമൂഹത്തിന് മാതൃകയായി.ആത്മാർത്ഥമായ സ്നേ

ജൈവകൃഷി

അധ്യാപകർ

 ഹൈസ്കൂൾ വിഭാഗം

സുരേഷ് കുമാർ (എച്ച്.എസ്.എ മലയാളം)
ജയചന്ദ്രൻ എൻ ജെ (എച്ച്.എസ്.എ മലയാളം)
റാണി (എച്ച്.എസ്.എ മലയാളം)
ബിജു ഇ. ആർ. (എച്ച്.എസ്.എ ഇംഗ്ളീഷ്)
ശ്രീകാന്ത് ആർ (എച്ച്.എസ്.എ ഇംഗ്ളീഷ്)
വിജയകുമാരി.എച്ച്.(എച്ച്.എസ്.എ ഹിന്ദി)
കുമാരി രമ പി.(എച്ച്.എസ്.എ ഹിന്ദി)
പ്രിയങ്ക പി.യു.(എച്ച്.എസ്.എ എസ്.എസ്.)
ലിസി ആർ .(എച്ച്.എസ്.എ എസ്.എസ്.)
സുരേന്ദ്രൻ ആർ .(എച്ച്.എസ്.എ മാത്സ്.)
ബേബി പ്രീയ (എച്ച്.എസ്.എ മാത്സ്.)
ശ്രീദേവി എസ്. (എച്ച്.എസ്.എ ഫിസിക്കൽ സയൻസ്.)
സിമി എൽ.ആന്റണി (എച്ച്.എസ്.എ ഫിസിക്കൽ സയൻസ്.)
ശ്രീജ എസ്. (എച്ച്.എസ്.എ നാച്യുറൽ സയൻസ്.)
ദിവ്യ ആർ നായർ ജെ (എച്ച്.എസ്.എ നാച്യുറൽ സയൻസ്.)
ഷൈൻ വി എസ്.(പി.ഇ.റ്റി.)

 യൂ.പി വിഭാഗം

രാജം ബി (യു.പി.എസ്.എ)
മിനി റ്റി.(യു.പി.എസ്.എ)
ബിന്ദു കെ വി.(യു.പി.എസ്.എ)
ലതാകുമാരി. എൽ(യു.പി.എസ്.എ)
ലോലിത(യു.പി.എസ്.എ)
പ്രസാദ് ആർ(യു.പി.എസ്.എ)

എൽ.പി വിഭാഗം

.

ജയകുമാരി.എസ്.
ദീപാകരുണ എസ്.
ഫ്രീഡാജാസ്മിൻ
പ്രഭ എസ്

പ്രി പ്രൈമറി വിഭാഗം
ശ്രീമതി. ലതികാകുമാരി. (അധ്യാപിക)
ശ്രീമതി.ലില്ലി.(ആയ)

ആഘോഷങ്ങൾ

    * ഓണാഘോഷം
    * അധ്യാപകദിനം
    * ഗാന്ധിജയന്തി
    *ശിശുദിനാഘോഷം
    കർഷകദിനം
    റിപ്പബ്ളിക്ക് ദിനം


ഗ്യാലറി

എൻ.സി.സി.

ഈ സ്കൂളിൽ ഒരു എൻ.സി.സി.യൂണിറ്റുണ്ട്. ഫിസിക്കൽ എജൂക്കേഷൻ അധ്യാപകൻ ശ്രീ ഷൈൻ എൻ.സി.സി യൂണിറ്റിന്റെ ചുമതല വഹിക്കുന്നു.

എൻ എസ്..എസ്.

രക്തദാന ക്യാമ്പ്

കുുട്ടികളുടെ സൃഷ്ടികൾ

നമ്മുടെ സ്കൂളിലെ 10-ാം ക്ലാസ്സിൽ പഠിക്കുന്ന ആതിര എസ്. ആർ എന്ന വിദ്യാർത്ഥിയുടെ കവിത. സബ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

                                                           ഹരിതകം തേങ്ങുന്നു
   ആകാശനീലിമാം രാഗമാം സ്നിഗ്ധമാം
   ഈ ചെറുങ്കാറ്റിൻ ഹൃദയസ്പർശിയായ്
   ആരാമമായി ഏകാന്തനിശ്ചലം 
   ചാലിച്ചൊരായെൻ ഹരിതകവർണ്ണമായ് 
                                                 തോഴിയാം പുഞ്ചപ്പാടവരമ്പിന്നടിത്ത-
                                                 ട്ടിൽ സൗമ്യമായൊരെൻ നെൽക്കതിരെ
                                                 നിന്റെ ഹരിതനിലച്ചാർത്തിൻ ശോഭയി-
                                                 ലേറി ഞാനൊന്നു ചുംബിച്ചോട്ടെ?

നവപ്രഭ

നവപ്രഭയുടെ ഉത്ഘാടനം
 ഒൻപതാം ക്ലാസിലെ കുട്ടികളിൽ  പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും ​എത്തിക്കുന്നതിനും പഠനനിലവാരത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനും വേണ്ടിയും ജില്ലാപഞ്ചായത്ത്  ആവിഷ്കരിച്ച പദ്ധതിയാണിത്.  ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് മുതലായ വിഷയങ്ങളിൽ വൈകുന്നേരം അധികസമയം കണ്ടെത്തി ക്ളാസ്സുകൾ നൽകി വരിന്നു.

വഴികാട്ടി

{{#multimaps: 8.5358787, 77.0967357 | width=600px| zoom=15}}