എസ്.എ.എച്ച്.എസ് വണ്ടൻമേട്

21:03, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30024 (സംവാദം | സംഭാവനകൾ)


ഏലമലക്കാടുകളാൽ ചുറ്റപ്പെട്ട വണ്ടന്മേടിന്റെ ഹൃദയഭാഗത്ത് സുഗന്ധറാണിയായിശോഭിച്ചു നിൽക്കുന്ന ഒരു സരസ്വതീ ക്ഷേത്രമാണ് സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

എസ്.എ.എച്ച്.എസ് വണ്ടൻമേട്
വിലാസം
വണ്ടൻമേട്

685 551
,
ഇടുക്കി ജില്ല
സ്ഥാപിതം06 - 06 - 1954
വിവരങ്ങൾ
ഫോൺ04868277829
ഇമെയിൽsahsvandanmedu@gmail.com
കോഡുകൾ
സ്കൂൾ കോഡ്30024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസമ്മ ജോസഫ്
അവസാനം തിരുത്തിയത്
07-09-2018Schoolwiki30024
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1953 ജൂലൈ 30 തീയതി ജോൺ സാർ പ്രഥമാധ്യാപകനായും ശ്രീ. ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും പള്ളിമുറിയിൽ ക്ലാസ് തുടങ്ങി ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്.തുടർന്ന് ശൗര്യാരച്ചന്റെ ശ്രമഫലമായി വെച്ചുരാട്ട് വി.ഡി.ജോസഫ് ഇപ്പോൾസ്കൂൾഇരിക്കുന്ന സ്ഥലം അച്ചനെ ഏല്പിക്കുകയും തമിഴ് -മലയാളം എൽ. പി. സ്ക്കൂൾഎന്ന പേരിൽപ്രവർത്തനങ്ങൾപുരോഗമിക്കുകയും ചെയ്തു.1956-ൽ സ്കൂൾ ഭരണം ചങ്ങനാശ്ശേരി ആരാധനാസമൂഹം ഏറ്റെടുത്തു. 1969-ൽ ഏഴാം ക്ലാസ് വരെ പൂർത്തിയായ സെന്റ്. ആന്റണീസ് യു. പി. സ്കൂൾ 1979-ൽ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ആദ്യ ഹെഡ് മിസ്ട്രസ് സിസ്റ്റർ സലേഷ്യ ആയിരുന്നു.പിന്നീട് കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു. ലോക്കൽ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത് കാഞ്ഞിരപ്പള്ളി രൂപതയിലെ ആരാധനാ സന്യാസിനി സമൂഹമാണ്.1981-1982-ൽ സെന്റ് ആന്റണീസിലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് പരീക്ഷയെഴുതി.തടർന്ന് എസ്. എസ്. എൽ. സി. പരീക്ഷയെഴുതിയ എല്ലാ ബാച്ചുകാരും ഉയർന്ന വിജയശതമാനം നേടുകയുണ്ടായി. കോർപ്പറേറ്റ് മനേജ്മെന്റിനു കീഴിലുള്ള ഹൈസ്കൂളുകളിലും ഇടുക്കിജില്ലയിലെ എയ്ഡഡ് സ്കൂളുകളിലും മുൻപന്തിയിൽതന്നെയാണ് സെന്റ്. ആന്റണീസിന്റെ സ്ഥാനം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • .ജെ.ആർ.സി.
  • നൃത്തം,സംഗീതം,യോഗാ,കരാട്ടേ ക്ലാസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഹെൽത്ത് ക്ലബ്ബ്
  • ശുചിത്വ സേന
  • അക്ഷര സേന
  • ഐറ്റി ക്ലബ്ബ്
  • ഗണിത ലാബ്
  • ഇക്കോ ക്ലബ്ബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ. സി.സി

സിവിൽ സർവീസ് ആസ്പിരന്റ് ക്ലബ് , തയ്യൽ,കരകൗശല വിദ്യ പരിശീലനം

 
SCOUT & GUIDE

മാനേജ്മെന്റ്

കാഞ്ഞിരപ്പള്ളി കോ൪പ്പറേറ്റ്

മുൻസാരഥികൾ

NO; NAME YEAR
1 Sri. P.V. John 1953-63
2 Sr. Thresiamma N.V. 1963-68
3 Sr. K.J. Rose 1968-74
4 Sr. Ammini M.K 1974-76
5 Sr. K.J. Rose 1976-79
6 Sr. M.J. Baby 1979-80
7 Sri. K.J. Joseph 1980-82
8 Sr. M.J. Baby 1982-84
9 Sr. Catherine Abraham 1984-86
10 Sr. P.C. Mariamma 1986-87
11 Smt. Rosamma Joseph 1987-88
12 Smt. Annammma Anton 1988-90
13 Smt. Chinnamma Kuriakose 1990-92
14 Sr. Kunjamma A. M. 1992-93
15 Smt. C.M. Marykutty 1993-97
16 Sr. N.M. Mary 1997-98
17 Sr. Aleyamma K.J. 1998-2001
18 Sr. Mary Thomas 2001-2002
19 Sri. Thomas Jacob 2002-2003
20 Smt. Elsykutty Emmanuel 2003-2007
21 Sri. Thomas Varghese 2007-2008
22 Sri.Thommachan V.J. 2008-2010
23 Sri.Jose Antony 2010-2012
24 Sri.Vinojimon C J 2012-2015
25 Smt.Jaisamma Thomas 2015-2018
26 Smt.Rosamma Joseph 2018-2020

നേട്ടങ്ങൾ

2017-18 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ മികച്ചവിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '5 പേർക്ക് മുഴുവൻ എ പ്ലസും, 5 പേർക്ക് 9 എ പ്ലസും, 2 8 എ പ്ലസും കരസ്ഥമാക്കി.
ജില്ലാ എെ.റ്റി മേളക്ക് യു.പി വിഭാഗം ഒാവറോൾ കരസ്ഥമാക്കി

സബ് ജില്ലാ കായിക മേളയിൽ  എൽ.പി വിഭാഗം ഒാവറോൾ കരസ്ഥമാക്കി

USS പരീക്ഷയിൽ ഇവിടുത്തെ രണ്ടു കുട്ടികൾ അഭിമാനാർഹമായ വിജയം കെെവരിച്ചു


"https://schoolwiki.in/index.php?title=എസ്.എ.എച്ച്.എസ്_വണ്ടൻമേട്&oldid=527891" എന്ന താളിൽനിന്ന് ശേഖരിച്ചത്