ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ബാലരാമപുരം പഞ്ചായത്തിലെ 17ആം വാർഡിൽ ആർ സി സ്ട്രീറ്റ് എന്ന സ്ഥലത്ത് ബാലരാമപുരം പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെൻ്റ് ജോസഫ്‍സ് എൽ പി സ്കക‍ൂൾ ബാലരാമപുരം. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾ പ‍ൂവണിയാൻ പ്രദേശത്തിന്റെ സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞ് കൊണ്ട് പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ള‍ുന്ന സ്ഥാപനമാണിത്. 1910 മുതൽ സ്ഥിരമായ അംഗീകാരത്തിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു.

സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം
വിലാസം
ബാലരാമപുരം

ബാലരാമപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഇമെയിൽlpsbalaramapuram68@gmail.com
കോഡുകൾ
സ്കൂൾ കോഡ്44228 (സമേതം)
യുഡൈസ് കോഡ്32140200309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ബാലരാമപുരം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ കുമാരി
പി.ടി.എ. പ്രസിഡണ്ട്വിനോദ് സുശീലൻ
അവസാനം തിരുത്തിയത്
03-06-202644228ramla


പ്രോജക്ടുകൾ




ചരിത്രം

1910 ജുൺ 1-നാണ് സ്കൂൾ ആരംഭിച്ചത്. 1910 മുതൽ സ്ഥിരമായ അംഗീകാരത്തിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു. ചരിത്രസ്മരണകളാൽ പ്രശസ്തമായ ബാലരാമപുരം പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് വിഴിഞ്ഞം റോഡിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും കീർത്തി കേട്ടതുമായ വിശുദ്ധ സെബസ്ത്യാനോസ് ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ പി സ്കൂൾ. കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. ക‍ൂട‍ുതൽ ചരിത്രം തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • പന്ത്രണ്ട് ക്ലാസ് മ‍ുറികള‍ുള്ള കെട്ടിടം, ഓഫീസ് റ‍ൂം വൈദ്യുതി സൗകര്യം എന്നിവയ‍ുണ്ട്.
  • പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് മുറികൾ
  • ആകർഷകമായ ക്ലാസ് ലൈബ്രറികൾ
  • കമ്പ്യൂട്ടർ ലാബ്, കിണർ, മൂത്രപ്പുരകൾ, വിശാലമായ കളിസ്ഥലം എന്നിവ സ്ക‍ൂളിന‍ുണ്ട്.
  • പ്രീ പ്രൈമറി

ക‍ൂട‍ുതൽ അറിയാൻ

നിലവിലെ അധ്യാപകർ

നമ്മുടെ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു മനസ്സോടെ പ്രവർത്തിക്കുന്നവർ

ക്രമ

നമ്പർ

പേര് തസ്തിക ഫോൺ നമ്പർ ഫോട്ടോ
1 ഉഷ കുമാരി 2026 മ‍ുതൽ

പ്രധാന അദ്ധ്യാപിക

[[പ്രമാണം:|നടുവിൽ|ലഘുചിത്രം|100x100px]]
2 റംലാബീവി എ അറബിക്

അദ്ധ്യാപിക

9496814482
3 ബിന്ദു LPST [[പ്രമാണം:|നടുവിൽ|ലഘുചിത്രം|132x132px]]
4 അഖില LPST [[പ്രമാണം:|നടുവിൽ|ലഘുചിത്രം|80x80ബിന്ദു]]
5 ജാസ്മിൻ LPST [[പ്രമാണം:|നടുവിൽ|ലഘുചിത്രം|97x97ബിന്ദു]]
6 കവിത LPST [[പ്രമാണം:|നടുവിൽ|ലഘുചിത്രം|97x97ബിന്ദു]]
7 ഷൈനി LPST [[പ്രമാണം:|നടുവിൽ|ലഘുചിത്രം|97x97ബിന്ദു]]
8 ഷിനി LPST [[പ്രമാണം:|നടുവിൽ|ലഘുചിത്രം|97x97ബിന്ദു]]

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ അധ്യാപകർ

ക്രമ

നമ്പർ

പേര് വർഷം ഫോട്ടോ
1 ശ്രീ. കേശവൻ പ്രധാന അദ്ധ്യാപകൻ
2 ശ്രീ. തങ്കപ്പൻ പ്രധാന അദ്ധ്യാപകൻ
3 ശ്രീ. ജെയിംസ് പ്രധാന അദ്ധ്യാപകൻ
4 ശ്രീ. മൈക്കിൾ പ്രധാന അദ്ധ്യാപകൻ
5 ശ്രി. ജോസഫ് പ്രധാന അദ്ധ്യാപകൻ
6 ശ്രീമതി. റോസമ്മ പ്രധാന അധ്യാപിക
7 ശ്രീമതി. കോർദിലാമ്മ പ്രധാന അധ്യാപിക
8 ശ്രീമതി. ബിബിയാന ഗബ്രിയേൽ പ്രധാന അധ്യാപിക
9 ശ്രീമതി. ഡോളി ഫ്രാൻസിസ് പ്രധാന അധ്യാപിക
10 ശ്രീമതി. ഗ്രേസമ്മ പ്രധാന അധ്യാപിക
11 ശ്രീമതി. ശോഭാ മേബൽ പ്രധാന അധ്യാപിക
12 ശ്രീമതി. മേഴ്സി ബായ് പ്രധാന അധ്യാപിക
13 ശ്രീ. ഭക്തവത്സലൻ പ്രധാന അധ്യാപകൻ
14 ശ്രീ. സാലു ജെ ആർ പ്രധാന അധ്യാപകൻ
15 ശ്രീ. ജയകുമാർ വൈ പ്രധാന അധ്യാപകൻ


അംഗീകാരങ്ങൾ

ക‍ൂട‍ുതൽ നേട്ടങ്ങൾ അറിയാൻ

മാനേജ്മെന്റ്

കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ  ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടി പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിലെ മാനേജ്‌മെന്റ‍ും അതാത‍ു വർഷങ്ങളിൽ ര‍ൂപീകരിക്ക‍ുന്ന പി ടി എ കമ്മിറ്റികള‍ും ക‍ൂടി ചേർന്ന് സ്ക‍ൂളിന്റെ ഉയർച്ചയില‍ും വളർച്ചയില‍ും നിർണ്ണായകമായ പങ്ക‍ുകൾ വഹിച്ച‍ു പോര‍ുന്ന‍ു. ഇപ്പോഴത്തെ മാനേജർ ഫാ.ജോസഫ് അനിലും, ലോക്കൽ മാനേജർ ഫാ.വിക്ടർ എവിരിസ്റ്റസ്.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

എം.വിൻസെൻ്റ് MLA
മോഹനൻ ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻ്റ്
ഷാമിലാബീവി മെമ്പർ
ലജു സി ആർ പി എഫ് ജവാൻ
പ്രദീപ് ഗവ:ജീവനം
ആൽബി ജോർജ് ഓഫീസർ
ഫ്രെഡറിക് ഷാജി വാർഡ് മെമ്പർ
മൻസൂർ നേമം യു.പി.എസ് ഹെഡ്മാസ്റ്റർ
ജിജോ ഡോക്ടർ
സെബാസ്റ്റ്യൻ മിലിട്ടറി
ഷീല റിട്ട:അധ്യാപിക
ഷെർളി പ്രമീള റിട്ട:അധ്യാപിക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
  • ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം റോഡിൽ 1 കിലോമീറ്ററിനുള്ളിൽ വിശുദ്ധ സെന്റ് സെബാസ്ത്യാനോസ് തീർത്ഥാടന ദേവാലയത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.


Map