പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസ് നൽകുക എന്നതാണ് ഫോക്കസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം മൂന്നര മുതൽ നാലര വരെ പ്രത്യേകം ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ നടത്തുന്നു. മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 'മലയാളത്തിളക്കം' എന്ന പേരിലും, ഗണിതത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 'ഗണിതം മധുരം' എന്ന പേരിലുമാണ് ക്ലാസുകൾ നടത്തിപ്പോരുന്നത്.