എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി

18:49, 5 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmy18025 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
schoolplacmentപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഹിദായത്തുൽ മുസ്ലിമീൻ യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂൾ. യത്തീംഖാന സ്ക്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1976 ല് ആണ് ഈ സ്ക്കൂള് ആരംഭിച്ചത്.

എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി
വിലാസം
മ‍‍ഞ്ചേരി

676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04832767405
ഇമെയിൽhmyhs405@gmail.com
കോഡുകൾ
സ്കൂൾ കോഡ്18025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽCK SALIH
പ്രധാന അദ്ധ്യാപകൻANWAR SHAKKEEL
അവസാനം തിരുത്തിയത്
05-01-2026Hmy18025
ക്ലബ്ബുകൾ
പ്രോജക്ടുകൾ








ചരിത്രം

അനാഥരും നിരാലംബരുമായ ബാല്യങ്ങളുടെ സംരഷണം ഏറ്റെടുത്ത് 1970-ൽ മ‍ഞ്ചേരി പാണ്ടിക്കാട് റോ‍ഡിൽ അനാഥമന്ദിരം സ്ഥാപിച്ചു പിന്നോക്കാവസ്ഥയും അരക്ഷിത ബോധവും കാരണം സാമൂഹ്യ ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞ മുസ്ലിം സമൂഹത്തിന്റെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി മഞ്ചേരി കേന്ദ്രമാക്കി 1897-ൽപ്രവർത്തനമാരംഭിച്ച ഹിദായത്തുൽ മുസ്ലിമീൻ സഭയുടെ തുടർച്ചയായുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേരിയിൽയതീംഖാന സ്ഥാപിക്കുന്നതിന് പ്രചോദനമായത്.

200-ഓളം അനാഥകളും അഗതികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അവരുടെ പുനരധിവാസത്തിനും ഉയർച്ചക്കും വേണ്ടി യ‍ുപി , ഹൈസേ‍കൂൾ ,ഹയർസെകൻഡറി, ഐ.ടി.സി , H.M അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ്, H.M കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, H.M ഡിജിറ്റൽ റഫറൻസ് ലൈബ്രറി വിവിധ സ്ഥാപനങ്ങളും ഒരേ ഘട്ടത്തിലും ആരംഭിക്കുകയുണ്ടായി.

1976-ൽ അപ്പർപ്രൈമറി സ്കൂളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം ഇന്ന് ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽബിരുദ ബിരുദാനന്തരപഠനം വരെയുള്ള സൗകര്യങ്ങൾ എത്തിനിൽക്കുന്നു. 1981-ൽ ഹൈസ്കൂളും 1998-ൽഹയർസെക്കന്ഡറിയും ആരംഭിച്ച സ്കൂൾ ഇന്ന് പ്രശംസനീയമായ നിലയിലാണ് നടന്നു വരുന്നത്.

 

ഭൗതികസൗകര്യങ്ങൾ

7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംu.pവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • ക്ലാസ് ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി ക്ലബ്.
  • എ.ടി. എൽ ലാബ്
  • ലിറ്റൽ കൈറ്റ്സ്
  • സ്കൂൾ ലൈബ്രറി
  • സ്കൂൾ  സ്റ്റോർ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റിട്ട:ഡിഡി ക്ഞ്ഞിമോയ്തീൻകുട്ടി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ അൻവർ ഷക്കീൽ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ മുഹമ്മദ് സാലിഹുമാണ്.‍

വഴികാട്ടി

 

നാഷണൽ ഫെൻസിങ് താരം

നമ്മുടെ സ്കൂളിൻ്റെ അഭിമാന താരം പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ആദർശ് വിനോദ് . 2023 - 24ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിലും ടീം ഇനത്തിലും രണ്ടാം സ്ഥാനം, 2024-25 ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി രണ്ടു വർഷം കേരളത്തെ പ്രതിനിധീകരിച്ചു ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുത്തു സ്കൂളിൻ്റേയും കേരളത്തിൻ്റെയും അഭിമാന താരമായി PWD ക്ലർക്കായ വിനോദ് കുമാറിൻ്റേയും ഉഷാ നന്ദിനിയുടേയും മകനായ ആദർശ് വിനോദ് കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ കായികതാരമാണ്



Little Kites Award

 

2018 ൽ തുടക്കം കുറിച്ച HMYHSS ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് എന്ന നിലയിൽ അവാർഡിന് അർഹത നേടി. രക്ഷിതാക്കൾക്ക് വേണ്ടി ഉള്ള 'അമ്മ അറിയാൻ' എന്ന പരിപാടി അമ്മമാർക്ക് കൂടുതൽ ഐ.ടി. അറിവ് പകരാൻ സാധിച്ചു. അത് പോലെ റോബോട്ടിക്സ് ക്യാമ്പുകൾ, റൂട്ടിൻ ക്ലാസുകൾ, ഹൈടെക് മോണിറ്ററിങ്, ഡിജിറ്റൽ മാഗസിൻ, കുടുബശ്രീ യൂണിറ്റുകളിലേക്കും അംഗനവാടികളിലേക്കും ഉള്ള ലിറ്റിൽ കൈറ്റ്സിന്റെ കടന്നുകയറ്റം, ഭിന്നശേഷി കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിംഗ് മത്സരം, മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള സെമിനാർ, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെയുള്ള മികവാർന്ന പ്രവർത്തങ്ങൾ കൊണ്ട് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു.2019 ൽ എറണാകുളത്തു വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ അനു ഷർവാൻ. പിടി എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുത്തിരുന്നു

     2024 ൽ വീണ്ടും സംസ്ഥാനതലത്തിലുള്ള ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ ഹാദി നൗഷിൻ്റെ സ്മാർട്ട്‌ ഹെൽമെറ്റ്‌നു കിട്ടിയ വൻകയ്യടി  ലിറ്റിൽ കൈറ്റ്സ് നേടിയ മറ്റൊരു പൊൻതൂവലായിരുന്നു.



 

എച്ച്. എം. വൈ തണൽക്കൂട്ട്


   നാലായിരത്തിഅഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം പാഠ്യ-പാഠ്യേതര മികവുകൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു.

സ്കൂളിൽ പഠിക്കുന്ന കുട്ടികളുടേയും അവരുടെ കുടുംബങ്ങളു ടേയും വിവിധങ്ങളായ പ്രയാസങ്ങൾ മനസ്സിലാക്കി ആവശ്യമായ സഹായവും പിന്തുണയും നൽകുന്നതിനാണ് അഞ്ചു വർഷം മുന്നെ " HMY തണൽക്കൂട്ട് " എന്ന പേരിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

ഫുഡ് സപ്പോർട്ട്, ചികിൽസ, വീട് നിർമാണം, പഠനോപകരണം തുടങ്ങി നിരവധിയായ സഹായങ്ങളാണ് നമ്മുടെ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് കാലത്തെ പ്രതിസന്ധികളിൽ നിരവധി കുടുംബങ്ങൾക്ക് തണലാകാൻ കഴിഞ്ഞു. കൂടാതെ കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സന്നദ്ധത വളർത്തിയെടുക്കുക എന്നതും തണൽക്കൂട്ടിൻ്റെ ലക്ഷ്യമാണ്.

അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സുമനസ്സുകളിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് തണൽക്കൂട്ട് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത്. അധ്യാപകർ മാസം തോറും ഒരു വിഹിതം തണൽക്കൂട്ടിനായി നീക്കി വെക്കുന്നു. സ്‌കൂളിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടെയുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹകരണം നന്ദിപൂർവ്വം സ്മരിക്കുകയാണ്.

'സ്നേഹവീട്' പദ്ധതിയിൽ സ്കൂളിലെ ഏറ്റവും അർഹരായ വിദ്യാർഥികളുടെ കുടുംബത്തിന് വേണ്ടി പയ്യനാടും തടപ്പറമ്പിലും ചെങ്ങണയിലുമായി ഇതുവരെ നാലു വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് നൽകി. മഞ്ചേരി സെൻട്രൽ മസ്‌ജിദ്, പയ്യനാട് പിലാക്കൽ നൽകിയ സ്ഥലത്ത് അഞ്ചാമത്തെ വീടിൻ്റെ നിർമ്മാണം പൂർത്തിയായി വരുന്നു..... കൂടാതെ പുല്ലൂരിലും കൂമംകുളത്തും വള്ളിക്കാ പറ്റയിലുമായി പണി പൂർത്തീകരിക്കാൻ കഴിയാതെ കിടന്നിരുന്ന മൂന്ന് വീടുകൾ താമസയോഗ്യമാക്കി നൽകാനും തണൽ കൂട്ടിന് കഴിഞ്ഞു. നിലവിൽ പന്ത്രണ്ട് കുടുംബങ്ങൾക്ക് മാസംതോറും മരുന്ന് ഭക്ഷണ സഹായങ്ങളും നൽകി വരുന്നു.


 


സംസ്ഥാന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

മഞ്ചേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ മഞ്ചേരി എച്ച്. എം.വൈ. എച്ച്.എസ്. എസ് ലെ ഹാദിനൗഷിൻ പങ്കെടുത്തു.ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത് . ‘’സ്മാർട്ട്‌ ഹെൽമെറ്റ്‘’ എന്ന വിഷയത്തെ ആസ്‌പദമാക്കി ഹാദിനൗഷിൻ ഉണ്ടാക്കിയ സ്മാർട്ട് ഹെൽമെട്ടും സ്മാർട്ട്‌ ബൈക്കും ക്യാമ്പിൽ ഏവരുടെയും ശ്രദ്ധ കേന്ദ്രമായി. ബൈക്ക് അപകടങ്ങൾ കൂടി വരുന്ന ഈ കാലത്ത് സ്മാർട്ട്‌ ഹെൽമെറ്റ്‌ പോലുള്ള സാധ്യതകൾ ഉപയോഗിച്ച് ഭാവിയിലെ ബൈക്ക് അപകടമരണങ്ങൾ ഗണ്യമായി കുറക്കാൻ സാധിക്കുമെന്ന് ഹാദിനൗഷിൻ അഭിപ്രായപ്പെട്ടു.


 

കേരള ബാസ്കറ്റ് ബോൾ ടീം



മധ്യപ്രദേശിൽ വച്ച് നടക്കുന്ന ദേശീയ അണ്ടർ- 14 കേരള ബാസ്ക്കറ്റ്ബോൾ ടീം ഹരിയാനയെ ക്വാർട്ടർ ഫൈനൽ തോൽപ്പിച്ച് സെമിഫൈനലിൽ കടന്നിരിക്കുന്നു..

  • കേരള ടീമിനായി ക്വാർട്ടർ ഫൈനൽ മികച്ച പ്രകടനം കാഴ്ചവെച്ച് നമ്മുടെ സ്കൂളിൻറെ അഭിമാന താരം NAIZA FATHIMA KP (HMY -7C) കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.*
സെമി ഫൈനലിൽ കേരളം തമിഴ്നാടിനെ നേരിട്ട് മധ്യപ്രദേശിൽ വച്ച് നടന്ന ദേശീയ അണ്ടർ- 14  കേരള ബാസ്ക്കറ്റ്ബോൾ ടീം ഹരിയാനയെ ക്വാർട്ടർ ഫൈനൽ തോൽപ്പിച്ച് സെമിഫൈനലിൽ കടന്നിരിക്കുന്നു..

കേരള ടീമിനായി ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നമ്മുടെ സ്കൂളിൻറെ അഭിമാന താരം NAIZA FATHIMA KP (HMY -7C) കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.




 

ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജി ടൈംസ് ഡിജിറ്റൽ ന്യൂസ്‌ പേപ്പർ പ്രകാശനം




 

ശാസ്ത്രോത്സവം വിജയികൾ

അറിവും വിനോദവും സമന്വയിക്കുന്ന പ്രവർത്തി പരിചയമേളയിൽ നാളിതുവരെയുള്ള മത്സരങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൊയ്തെടുത്ത ചരിത്രമാണ് HMY ക്കുള്ളത്.അലങ്കാരത്തിനും പഠനത്തിനും കൊതിയൂറും രുചിക്കൂട്ടുകൾക്കും വേദിയാവുന്ന കൗതുക കാഴ്ചകളാണ് പ്രവർത്തി പരിചയമേളയിൽ അരങ്ങേറുന്നത്. ഹൈസ്കൂൾ & ഹയർ സെക്കൻഡറി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മുഴുവൻ ഇനങ്ങളിലും (ശാസ്ത്രം ,ഐടി ,ഗണിതശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,പ്രവർത്തിപരിചയമേള )ഓവറോൾ ചാമ്പ്യന്മാർ .കഴിഞ്ഞ രണ്ട് വർഷമായി ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ...


'''സയൻസ് ക്ലബ്ബ് മികവിൻ്റെ നിറവിൽ

സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു വേദിയാണ് സയൻസ് ക്ലബ്ബ്. വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും അഭിരുചിയും വളർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് ക്ലബ്ബ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. തത്ഫലമായി വർഷങ്ങളായി ശാസ്ത്രോത്സവങ്ങളിൽ മികച്ച പ്രകടനമാണ് HMYHSS നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ വർഷം സബ്ജില്ല ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം  നേടി ഓവറോൾ സെക്കൻ്റ് കരസ്ഥമാക്കാൻ സ്കൂളിന് സാധിച്ചു.

ജില്ലാ - സംസ്ഥാന തല ശാസ്ത്രോത്സവങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

ഫാത്തിമ റിയ, ഫാത്തിമ ഹെന്ന , ശ്വേത, ഫാത്തിമ ജന്ന എന്നീ വിദ്യാർത്ഥികൾ  റിസർച്ച് ട്ടൈപ് പ്രോജക്റ്റ്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്ത് സംസ്ഥാന തലത്തിൽ സ്കൂളിൻ്റെ പ്രശസ്തി ഉയർത്തുകയും ചെയ്തു. I


വിദ്യാരംഗത്തിൽ അച്ചടിച്ചു വന്ന ഹമീദത്തിന്റെ കവിതകൾ

               മുല്ല

അവൾ ഒരുങ്ങുമ്പോൾ ഒക്കെയും അവളുടെ മുടിക്കുത്തിനിടയിലൂടെ ചിരിക്കുന്ന മുല്ല, ഇന്നവളുടെ കബറിനരികിലും ഒതുങ്ങി ചിരിക്കുന്നുണ്ട്!.


പെണ്ണൊരുത്തി

ജീവിതത്തിൽ ആലയിൽ വിധി ഒരുക്കും ചൂളയിൽ അനുഭവങ്ങൾ വാർത്തെടുത്തൊരു കാരിരുമ്പവൾ, പെണ്ണൊരുത്തി.

ചിലർക്ക് അവൾ ഒരു ചിത്രം മാത്രമായിരുന്നു. എളുപ്പത്തിൽ വരച്ചിടാവുന്ന വില കുറഞ്ഞ ചിത്രം. ചിലർക്കോ അവൾ ഒരു കവിതയായിരുന്നു. വർണ്ണിക്കാൻ എളുപ്പമുള്ള കവിത. ചിലർക്ക് അവൾ ഒരു കഥ മാത്രമായിരുന്നു. കണ്ണുനീരിൽ അക്ഷരങ്ങൾ ആർജിച്ച് കയ്യടി നേടിയ കഥ.

വേറെ ചിലർക്കോ അവൾ ഒരു ഉൽപ്പന്നമായിരുന്നു  ഏറ്റവും എളുപ്പം ഉപഭോക്താക്കളിൽ എത്തിക്കാവുന്ന ചരക്ക്.

അവളുടെ കൺപീലികളിൽ അവൾ ഒളിപ്പിച്ചത് സങ്കടങ്ങളെ ആയിരുന്നില്ല, മറിച്ച് തന്റെ കാഴ്ചകൾക്കപ്പുറമുള്ള സ്വപ്നങ്ങളെ ആയിരുന്നു

ഉയർന്നുപൊങ്ങുന്ന കാക്കയുടെ ചിറകിൽ നിന്ന് ശക്തിയാർജിച്ചു പോകാതിരിക്കാൻ അവൾ ചിലപ്പോൾ നീലാംബരിയായ് മാറിടുന്നു. അവളുടെ വസന്തം ഇല മൂടിയ കൊന്ന മരങ്ങളിൽ നിന്ന് തിരിച്ചു പോകുന്ന മീനമാസമായ് മാറിടുന്നു. പെണ്ണാഴമാണവൾ,

എങ്കിലും ചിരിക്കാതിരുന്നാൽ അവൾ ജാഡക്കാരി, ചിരിച്ചാലോ ശൃംഗാരി, മിണ്ടാതിരുന്നാൽ അവൾ ഗർവ്വുകാരി, മിണ്ടിയാലോ അധികപ്രസംഗി.

അവളുടെ കൺപീലികളിൽ അവൾ ഒളിപ്പിച്ചത് സങ്കടങ്ങളെ ആയിരുന്നില്ല, മറിച്ച് തന്റെ കാഴ്ചകൾക്കപ്പുറമുള്ള സ്വപ്നങ്ങളെ ആയിരുന്നു

സ്വന്തമായി വീടില്ല കൂടില്ല എങ്കിലും അത് ഓരോന്ന് മുണ്ടത്രേ! സ്വന്തം കൂട്ടിലുള്ളവർ പറയുന്നു മറ്റു വീട്ടിൽ പോവേണ്ടവരാണെന്ന്' മറ്റു കൂട്ടിൽ ഉള്ളവർ പറയുന്നു വേറെ വീട്ടിൽ നിന്നും വന്നതാണെന്ന്, എങ്കിലും ഇതുവരെ അവരാരും അറിഞ്ഞിട്ടില്ല അവൾ ആരാണെന്ന്!


അവളുടെ മേൽ ചാർത്തിയ പേരാണത്രേ പെണ്ണൊരുത്തി!

HAMEEDATH.P +1-A


മികവുറ്റവരാക്കാൻ സോഷ്യൽ സയൻസ് ക്ലബ്‌

 

വിദ്യാർത്ഥികളുടെ കഴിവുകൾ പുറത്തെടുത്തു മികവുറ്റവരാക്കാനും, സാമൂഹ്യ പ്രവർത്തനത്തിന്റെ പ്രാധാന്യം ലക്ഷ്യംവെച്ചും പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. 2024-25 വർഷത്തിലും പുതുമയുള്ള 30 ലേറെ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിലും, പുറത്തും നടത്താൻ കഴിഞ്ഞിട്ടുണ്ട്. അറിവുനിർമ്മാണ ലക്ഷ്യ മായി നടത്തിയ സംവാദം, അറ്റ്ലസ് നിർമ്മാണം *, *ചിത്രരചനയിലൂടെ സ്വാതന്ത്ര്യ സമര നേതാക്കന്മാരെ അറിയാം തുടങ്ങിയവ കുട്ടികളിൽ കൗതുകമുണർത്തിയ പരുപാടികളായിരുന്നു. കൂടാതെ one day camp, Anti drugs mime , Election reporter, puzzle box round etc... കുട്ടികൾക്ക് കഴിവ് തെളിയിക്കാൻ അവസരമൊരുക്കി.

സ്കൂളിന് പുറത്തായി, കോടതി സന്ദർശനം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു, one day camp ന്റെ കീഴിൽ പാണ്ടിക്കാട് salva care centre ലേക്ക് നടത്തിയ സന്ദർശനം കുട്ടികൾക് വേറിട്ടരു അനുഭവമായിരുന്നു കുട്ടികളിൽ നിന്നുതന്നെ രണ്ടു കുട്ടികൾ അവിടെ വോളന്റീർസ് ആവാൻ താല്പര്യം കാണിച്ച് രജിസ്റ്റർ ചെയ്തു മറ്റു കുട്ടികൾക്ക് മാതൃകയായി. വയോജനങ്ങൾക് ഒരു സ്നേഹസ്പർശമായി കുട്ടികൾ സ്വരൂപിച്ച ഒരു സഖ്യ അവിടെ നൽകാനും. തുടർന്ന് വ്യത്യസഥ കലാപരിപാടികൾ നടത്തി അവരെ സന്തോഷിപ്പിക്കാൻ സാധിച്ചു

2024-'25 മഞ്ചേരി സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ഓൾ കരസ്ഥമാക്കി

ശ്രീ രാമ ചന്ദ്ര മിഷൻ ഉം കോമൺ വെയ്ൽത്തും ഒരുമിച്ചു നടത്തുന്ന *heartfulness essay event 2024 ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും 40 ലേറെ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള സർട്ടിഫിക്കറ്റ് സ്കൂളിന് ലഭിച്ചു, All india / state വിഭാഗമായി നടത്തുന്നത്തിൽ 9ാം ക്ലാസ്സിൽ പഠിക്കുന്ന പ്രണവ്യ( ss club studentജോയിന്റ് കോൺവീനർ) ക് സംസ്ഥാന വിഭാഗത്തിൽ 4ാം സ്ഥാനം നേടാൻ സാധിച്ചു