തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പാണഞ്ചേരിയുടെ അഭിമാനമായ സർക്കാർ വിദ്യാലയമാണ് പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് പീച്ചിയിലെ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന ശ്രീ. കെ. കെ. എൻ നമ്പ്യാർ മുൻകൈയെടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദത്തോടുകൂടി സ്ഥാപിതമായതാണ് ഈ വിദ്യാലയം. 1960 ലാണ് എൽ.പി സ്കൂൾ നിലവിൽ വന്നത്. 12 ഡിവിഷൻ ആയിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ 1965ൽ ഇത് യു.പി സ്കൂൾ ആയി മാറി. 1970 നു ശേഷം യുപി സ്കൂൾ ഹൈസ്കൂൾ ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടുകൂടി ഹൈസ്കൂളിന് വേണ്ട ഭൗതിക സാഹചര്യങ്ങൾ കണ്ടെത്തുകയും 1975 ൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1986 ൽ വിദ്യാഭ്യാസ വകുപ്പ് പുതിയ സ്കൂൾ കെട്ടിടം അനുവദിച്ചു. വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചപ്പോൾ K.E.R.I യുടെ കീഴിലുള്ള കൂടുതൽ സ്ഥലം സ്കൂളിനു വേണ്ടി അനുവദിച്ചു നൽകി.1995 ൽ ജനകീയ ആസൂത്രണം വന്നതോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ ലഭിച്ചു. 1997 ൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. 2021ൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ.കെ രാജൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ഹയർ സെക്കൻഡറി വിഭാഗത്തിന് ഹൈടെക് സൗകര്യങ്ങളോടുകൂടിയ പുതിയ ബിൽഡിംഗ് പണിപൂർത്തിയാക്കി ലഭ്യമാക്കി. പീച്ചി മലയോര ഗ്രാമത്തിലെ കർഷകരുടെയും കൂലിപ്പണിക്കാരുടെയും വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന ആധുനിക ഭൗതിക സൗകര്യങ്ങളോടുകൂടിയ മികച്ച സർക്കാർ വിദ്യാലയമാണ് പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.
ലിറ്റിൽ കൈറ്റ്സ് GOVT. HIGHER SECONDARY SCHOOL PEECHIറെഡ് ക്രോസ്സ്
ഗൈഡസ്
മാനേജ്മെന്റ്
തൃശൂർ ജില്ലാ പഞ്ചായത്ത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.കെ. എ.ശങ്കരൻകുട്ടി എഴുത്തശ്ശൻ, ശ്രീ.കെ. പി.വർക്കി, ശ്രീ.പി. കെ.രാമൻ, ശ്രീ.ടി. ഒ.ജോൺ, ശ്രീ.വി.കെ. വാസു,
ശ്രീ.വി.ജി. ശങ്കരൻ, ശ്രീ.പി. കെ. റപ്പായി, ശ്രീ.എ. ഗിരിജൻ,
ശ്രീമതി മേരി ഐവി ജോൺ, ശ്രീ ഗോപാലകൃഷ്ണൻ കമ്മത്ത്, ശ്രീ എൻ. വി.രാഘവൻ, ശ്രീമതി.കെ.ജി . ലില്ലി, ശ്രീമതി എൻ. കെ.സുദ്ര, ശ്രീമതി.നാരായണിക്കുട്ടി, ശ്രീമതി.കെ. പത്മിനി, ശ്രീമതി.വി. ജി.ഭവാനി, ശ്രീ.സി.സി. രഘുനന്ദനൻ, ശ്രീമതി പി. കെ.മേരി, ശ്രീ.എ. ഡി.മേരി, എസ്.എം.ടി.എൻ. എസ്. നേത്രാവതി അമ്മ, ശ്രീ.പി. എൻ. ഭാസ്കരൻ,
ശ്രീ.കെ. ഡബ്ല്യു അച്യുതൻ, ശ്രീ.കെ. കെ.മൃതുഞ്ജയൻ, ശ്രീമതി.കെ. ശാന്തകുമാരി ശ്രീമതി കെ. എൽ.തങ്കം