ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1949 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.പഠനത്തിനുള്ള മികച്ച ഭൗതിക സൗകര്യം കുട്ടികൾക്ക് ലഭ്യമാക്കുവാൻ, സ്കൂൾ മാനേജ്‌മന്റ് പരിശ്രമിച്ചതിന്റെ ഫലമായി 2020 ജനുവരി 28നു രക്ഷാധികാരിയും സ്കൂൾ മാനേജരുമായ ചങ്ങനാശേരി അതിരൂപത മെത്രപൊലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പുതിയ സ്കൂൾ കെട്ടിടം ആശീർവദിച്ചു . മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിന്റെ ഉത്‌ഘാടനം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവഹിച്ചു നാടിനു സമർപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ.
സയൻസ് ,കണക്ക് മാഗസിനുകൾ
പരിസ്ഥിതി ക്ലബ്ബ്
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ജൂനിയർ റെഡ്ക്രോസ്
LITTLE KITEs
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗ്രന്ഥശാല
SCHOOL PHOTOS
Robotic fest poster-2025
Robotic fest
Robotic fest
Robotic fest
Robotic fest
Robotic fest
Robotic fest Inauguration By Thomas MK (HM)
team Robotic fest-2025
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ.ഇ. മാത്യു (1950-1975)
കെ.വി.ജോർജ്ജ്(1977-1984)
പി.എസ്. ഈപ്പൻ(1984-1989)
വി.വി. മാത്യു(1989-1993)
കെ.വി.ജോയ്സൺ(1994-1998)
എ.ഇസഡ് .സ്കറിയ(1998_2003)
ജോർജ്ജുക്കുട്ടി പി.ജെ(2003-2007)
പി.ജെ.മേരി(2007-2010)
എം.ഒ.ത്രേസ്യാമ്മ(2010-2013)
സിസി മാത്യു(2013-2015)
സാലിമ്മ ജോസഫ് (2016-2017)
സാലിമ്മ തോമസ് (2017-2019)
സി .ലിസി കണിയാംപറമ്പിൽ sabs (2018-2019)
ശ്രീ സജു ഈപ്പൻ (2020-2022)
സീനിയമോൾ മാത്യു (2022-2024)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
sl no
പേര്
കർമ്മരംഗം
1
ഡോക്ടർ രാമക്യഷ്ണൻ
മുൻ ആരോഗ്യ ഡയറക്ടർ
2
മുട്ടാർ ശശി
എഴുത്തുകാരൻ
3
മുട്ടാർ സോമൻ
എഴുത്തുകാരൻ
4
മിനിമോൾ
തുഴച്ചിൽ താരം
5
ബിജു സി
ചന്ദ്രയാൻ മിഷൻ ഡയറക്ടർ
വഴികാട്ടി
ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം.