സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ് (JRC)
ജൂനിയർ റെഡ്ക്രോസിൻ്റെ പ്രധാന ലക്ഷ്യങ്ങളായ ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നീ മൂല്യങ്ങളിൽ ഊന്നൽ കൊടുത്ത് St.George ഹൈസ്കൂളിൽ JRC യൂണിറ്റ് ഊർജസ്വലതയോടെ മുന്നേറുന്നു.
ഹൈസ്കൂൾ തലം മുതലാണ് ഇവിടെ ഹൈസ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം കറിക്കുന്നത്.8, 9, 10 ക്ലാസുകളിലെ കുട്ടികളെ യഥാക്രമം A B C ലെവൽ എന്നിങ്ങനെ തിരിച്ച് റെഡ്ക്രോസിൻ്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുകയും കുട്ടികളിൽ സേവന സന്നദ്ധത വളർത്തുവാൻ സാധിക്കുകയും ചെയ്യുന്നു. JRC ജില്ലാ തലത്തിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി ഉപജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിൽ ഈ യൂണിറ്റിലെ സി ലെവൽ വിദ്യാർഥികൾ പങ്കെടുക്കുകയും JRC യുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ആകൃഷ്ടരാവുകയും ചെയ്യുന്നു. ഈ വിദ്യാലയത്തിലെ ആകെ കുട്ടികളുടെ എണ്ണത്തിനനുസൃതമായി എ ലെവലിൽ 20 കുട്ടികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. A B C എന്നീ വിഭാഗങ്ങളിലായി ഹൈസ്കൂൾ തലത്തിൽ 60 കുട്ടികൾക്കും, 2020-21 അധ്യയന വർഷം മുതൽ Basic ലെവലിൽ അഞ്ചാം തരത്തിലെ 20 കുട്ടികളെ കൂടെ ഉൾപ്പെടുത്തി നിലവിൽ 80 കുട്ടികൾ ഈ വിദ്യാലയത്തിൽ JRC യിൽ പ്രവർത്തിച്ചു വരുന്നു. JRC യൂണിറ്റിൻ്റെ ചുമതലക്കാരായ അധ്യാപകൻ JRC കൗൺസിലർ എന്നാണ് അറിയപ്പെടുന്നത്.സി. മേരി. സി.വി ഈ യൂണിറ്റിൻ്റെ കൗൺസിലർ ആയി പ്രവർത്തിച്ചുവരുന്നു. സ്കൂളിൻ്റെ പ്രഥമ അധ്യാപകൻ യൂണിറ്റ് പ്രസിഡൻ്റ് ആയിരിക്കും.