എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ
വിലാസം
പരപ്പിൽ

കല്ലായ് പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം5 - ഒക്ടോബർ - 1918
വിവരങ്ങൾ
ഫോൺ0495 2300698
ഇമെയിൽmmhsparappil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17022 (സമേതം)
എച്ച് എസ് എസ് കോഡ്10052
വി എച്ച് എസ് എസ് കോഡ്911025
യുഡൈസ് കോഡ്32041400812
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1521
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1521
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ276
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ481
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജലീൽ കെ.കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഹാഷിം . പി
പ്രധാന അദ്ധ്യാപകൻഹസൻ സി.സി.
പി.ടി.എ. പ്രസിഡണ്ട്മുഷ്താഖ്
എം.പി.ടി.എ. പ്രസിഡണ്ട്ആഷ
അവസാനം തിരുത്തിയത്
09-09-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസത്തുൽ മുഹമ്മദിയ ഹയർ സെക്കണ്ടറി സ്കൂൾ. പരപ്പിൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

   അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം ( മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ )

കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ ' അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം'.മുഹമ്മദൻ എജ്യുക്കേഷണൽ അസോസിയേഷൻ. ചെമ്പയിൽ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയിൽ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവർത്തന രീതി. സാമാന്യം നല്ല നിലയിൽ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാർഷികാഘോഷത്തൽ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാർഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസിൽ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങൾ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയിൽ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവിൽ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു. കൂടുതൽ അറിയാൻ


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

പ്രസിഡന്റ് കെ. അബ്ദുൽ ​അസീസ്
സെക്രട്ടറി കെ. വി. കുഞ്ഞഹമദ്
ട്രഷറർ പി. എസ്. അസ്സൻ കോയ
  • പ്രസിഡന്റ് കെ. അബ്ദുൽ ​അസീസ്
  • സെക്രട്ടറി കെ. വി. കുഞ്ഞഹമദ്
  • ട്രഷറർ പി. എസ്. അസ്സൻ കോയ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ

  • കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി (1918)
  • ഖാൻ സാഹിബ് കുഞ്ഞിരിമ്പലത്ത് കോയസ്സൻ കോയ ഹാജി (1918 - 1930)
  • കെ. എം. അസ്സൻ കോയ ഹാജി (1930 - 1947)
  • ഖാൻ ബഹദൂർ ഹാജി വി. ആലിബറാമി (1947 - 1962)
  • പി. ഐ. അഹമ്മദ് കോയ ഹാജി (1962 - 1972)
  • പി. എസ്. മാമുകോയ ഹാജി (1972 - 1973)
  • ഹാജി പി. വി. മുഹമ്മദ് ബറാമി (1973 - 1975)
  • സി. എ. ഇമ്പിച്ചമ്മദ് (1975 - 1983)
  • കെ. വി. അബ്ദുൽഖാദർ ബറാമി (1983)
  • പി. പി. ഉമ്മർ കോയ (1983)
  • മൂസ ബറാമി
  • കെ. അബ്ദൂൽ അസീസ്

സ്കൂളിന്റെ മുൻ സെക്രട്ടറി

  • ഖാൻ ബഹാദൂർ ഹാജി വി. ആലി ബറാമി (1918 - 1947)
  • കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951)
  • പി. ഐ. കുഞ്ഞഹമ്മദ്കുട്ടി ഹാജി (1951 - 1968)
  • ഹാജി സി. പി. കുഞ്ഞഹമ്മദ് (1968 - 1973)
  • കെ. വി. കുഞ്ഞഹമ്മദ് (1973 - .....)

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ - മുൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
  • പി. പി. ഉമ്മർ കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
  • ഡോ. എസ്. എം. മുഹമ്മദ് കോയ - മുൻ ഹിസ്റ്ററി വിഭാഗം തലവൻ, കലികറ്റ് യൂനിവേർസിറ്റി
  • പ്രൊഫ. പി. എം. ഷിയാലിക്കോയ - മുൻ സോഷ്യോളജി വിഭാഗം തലവൻ, ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്
  • പ്രൊഫ. എൻ. പി. ഹാഫിസ് മുഹമ്മദ് - എഴുത്തുകാരൻ, സോഷ്യോളജി വിഭാഗം തലവൻ, ഫാറൂഖ് കോളേജ്, കോഴിക്കോട്
  • കെ. വി. അബ്ദുൽ അസീസ് - മാനേജിംഗ് ഡയരക്ടർ, സ്കൈ ലൈൻ ബിൽഡേർസ്
  • മാമുക്കോയ - സിനിമാ നടൻ
  • ഹൈദരലി ഷിഹാബ് തങ്ങൾ-മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
  • കെ.വി. ഉമ്മർ ഫാറൂഖ് - മലാളം സർവ്വകലാശാല പ്രഥമ രജിസ്ട്രാർ

വഴികാട്ടി

  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി ഫ്രാൻസിസ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

Map