സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ | |
---|---|
വിലാസം | |
മുട്ടുചിറ മുട്ടുചിറ പി.ഒ. , 686613 , കോട്ടയം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഇമെയിൽ | stagnesghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45024 (സമേതം) |
എച്ച് എസ് എസ് കോഡ് | 45024 |
യുഡൈസ് കോഡ് | 32100900206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 834 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ജിജി ജേക്കബ് |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജിജി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | റോബിൻ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ജാൻസി സണ്ണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ. 1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഏകദേശം 834 ഓളം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.
ചരിത്രം
മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂൾ 1948 - ൽ ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്. വിദ്യാർത്ഥികൾക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള മേൽപാലവും ഒരു ഓപ്പൺ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 സ്കൂൾ ബസ്സുകളും ഉണ്ട്
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജരായും റവ.ഫാ. ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പ്രഥമഅദ്ധ്യാപികസിസ്റ്റർ ജിജി ജേക്കബ് ആണ്. , സ്കൂൾ മാനേജർ വെരി. റവ.ഫാ അബ്രാഹം കൊല്ലിത്താനത്തുമലയിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗൈഡ്സ്
- സ്കൗട്ട് & ഗൈഡ്സ്.
ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് സംഘടനയുടെ രണ്ടു യൂണിറ്റുകൾ ഇവിടെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. 64 കുട്ടികൾ ഈ സംഘനയിൽ അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു.7 കുട്ടികൾ ഈ വർഷത്തെ രാജ്യപുരസ്ക്കാർ അവാർഡിനർഹരായി. 9 കുട്ടികൾ രാഷ്ട്രപതി ടെസ്റ്റിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
റെഡ് ക്രോസ്സ്
JRC (Junior Red Cross): ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന.
സാമൂഹിക അവബോധവും കാരുണ്യവും ആവശ്യത്തിലിരിക്കുന്നവരോട് ദയയും കാണിക്കുക എന്നത് ഈ ആധുനിക യുഗത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ട കാര്യങ്ങളാണ്. ഇവയിൽ ഊന്നിക്കൊണ്ട് ജുനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പാവപ്പെട്ടവരെയും ആവശ്യത്തിലിരിക്കുന്നവരെയും സഹായിക്കുന്നു
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം
ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
മാത്‌സ് ക്ലബ്
പരിസ്തിതി ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹെൽത്ത് ക്ലബ്
ഐടി ക്ലബ്
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 156 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തെയും ഇവിടുള്ള കുട്ടികളെയും അതിരറ്റ വാത്സല്യത്തോടും താല്പര്യത്തോടും നോക്കി കാണുന്ന ബഹുമാനപ്പെട്ട എബ്രഹാം കൊല്ലിത്താനത്തുമലയിൽ അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
ചിത്രശാല
സാരഥികൾ
1949-50 | ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ |
1950-56 | ശ്രീമതി ശോശാമ്മ ചെറിയാൻ |
1956-71 | റവ. സി. റോസ് ജോസഫ് |
1971-77 | റവ. സി. ആൽഫ്രിഡാ |
1977-1979 | റവ. സി.ആൻസി ജോസ് |
1978–1983 | റവ. സി. മരിന |
1983–1985 | റവ.സി. ഹാരോൾഡ് |
1985-1987 | റവ. സി. മരിന |
1987-1994 | റവ.സി.ലിസ്യു |
1994–2000 | റവ.സി.ലയോണിലാ |
2000-2007 | റവ.സി.ലെയോണിറ്റ |
2007-2010 | റവ.സി.റിയ തെരേസ് |
2010-2013 | റവ.സി.ലില്ലി |
2013-2016 | റവ.സി. ലിസ് ജോ മരിയ |
2016-2022 | റവ.സി. അനിജാ മരിയ |
പ്രധാന അദ്ധ്യാപിക
റവ.സി. ആനി ജേക്കബ്
അധ്യാപകർ /അനധ്യാപകർ
ഹൈസ്കൂൾ അധ്യാപകർ |അപ്പർ പ്രൈമറി അധ്യാപകർ |അനധ്യാപകർ
സ്കൂൾ ഡയറി 2017-2018
DIARY COVER PAGE |SCHOOL DIARY
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി മേരി സെബാസ്റ്റ്യൻ - ജില്ലാ പഞ്ചായത്ത് മെംബർ
വഴികാട്ടി
കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തിക്കും കുറുപ്പന്തറക്കും ഇടയിൽ സ്ഥിതിചെയ്യുന്നു
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45024
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ