എസ്.എച്ച്.എസ്. മൈലപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.Sacred Heart High School മൈലപ്ര സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റിനാൽ സ്ഥാപിതമായ ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്.എച്ച്.എസ്. മൈലപ്ര | |
---|---|
വിലാസം | |
മൈലപ്ര ടൗൺ എസ് എച്ച് എച്ച് എസ് എസ്, മൈലപ്ര , മൈലപ്ര ടൗൺ പി.ഒ. , 689678 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 0468 2323563 |
ഇമെയിൽ | shhsms@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38051 (സമേതം) |
എച്ച് എസ് എസ് കോഡ് | 3099 |
യുഡൈസ് കോഡ് | 32120301705 |
വിക്കിഡാറ്റ | Q87595953 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 610 |
പെൺകുട്ടികൾ | 598 |
ആകെ വിദ്യാർത്ഥികൾ | 1208 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1208 |
അദ്ധ്യാപകർ | 47 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1208 |
അദ്ധ്യാപകർ | 47 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ജോഷി കെ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
27-11-2022 | Shhsmylapra |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര. മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി 1936 ൽ ഈ വിദ്യാലയം ആരംഭിച്ചു. 'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1208 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക് പ്രഥമധ്യാപകനായ ശ്രീ. സജി വറുഗീസ് അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളോട് ചേർന്ന് 47 അധ്യാപകരും 5 അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്. രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു. പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു.
ഭൗതികസൗകര്യങ്ങൾ
- സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പിടിഎയുടെ സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി.
- ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി
- സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു
- സ്കൂളിന്റെ പഴക്കമുള്ള കെട്ടിടമായ മാർ ഇവാനിയോസ് ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയ ബഹുനില കെട്ടിടം പണി പൂർത്തിയാക്കി. ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി
- ഈ വിദ്യാലയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ വിവിധ റൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരിച്ചു.
- വായനാശീലം മെച്ചപ്പെടുത്തുന്നതിനായി 35 ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
- പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ്യാലയം ഗൗരവമായ ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കല കായിക ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ല, റവന്യു, സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി
- എല്ലാ വെള്ളിയാഴ്ചകളിലും വിഷയാടിസ്ഥാനത്തിലുള്ള എക്സിബിഷൻ നടന്നുവരുന്നു
- എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1 30 വരെ എസ് എച്ച് തരംഗിണി എന്ന പേരിൽ സ്കൂൾ റേഡിയോ പ്രവർത്തിക്കുന്നു
- മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാണ്
- പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് "CLEAN CAMPUS GREEN CAMPUS" എന്ന ആപ്തവാക്യം സ്വീകരിച്ച് നിലനിൽക്കുന്നു
ദിനാചരണങ്ങൾ
- ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
- ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വനം വകുപ്പിൽ നിന്ന് കിട്ടിയ വൃക്ഷത്തൈ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ച് പരിപാലിക്കുകയും ചെയ്യുന്നു
- ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു.
- എല്ലാ അധ്യാപകർക്കും പൂച്ചെണ്ടും ആശംസാ കാർഡും നൽകി ആദരിച്ചാണ് അധ്യാപക ദിനം ആഘോഷിച്ചത്
- ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി സ്വച്ഛഭാരത് പ്രവർത്തനങ്ങളോട് ചേർന്ന് സേവന വാരാഘോഷം നടത്തപ്പെടുകയും പഞ്ചായത്ത് കൃഷിഭവൻ, ഈ വിദ്യാലയ പരിസരം, ആങ്ങമൂഴി സ്കൂൾ പരിസരം, റോഡ് തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കി.
മികവ് പ്രവർത്തനങ്ങൾ
കഴിഞ്ഞ 7 വർഷങ്ങളിലായി 100% വിജയം എസ്എസ്എൽസി യ്ക്ക് കൈവരിക്കുന്നു. 2021-22 പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 29 ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ സ്കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന നിധിൻ ജോർജ് വർഗീസ് നാല്പതോളം അമേരിക്കൻ പ്രസിഡന്റൂമാരുടെ ചിത്രങ്ങൾ സ്റ്റെൻസിൽ ഉപയോഗിച്ച് വരച്ച് ഇടം നേടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്- ദേശിയ സ്കൂൾ ഗയിംസ്)
- തോമസ് ഏബ്രഹാം ( സംസ്ഥാന അദ്ധ്യാപക പുരസ്കാരം - 2009-10 )
- മോസ്റ്റ് . റവ. ഡോ. തോമസ് മാർ യൗസേബിയസ് (Bishop of Malankara catholic church)
- അനു ജെയിംസ് - ദേശിയ വോളിബോൾ താരം
- ദേവൂട്ടി സോമൻ - കലാതിലകം
ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* ഹിന്ദി ക്ലബ്
സംഘടനകൾ
മാനേജ്മെന്റ്
മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Samuel Mar Irenios.ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Paul Nilackael Thekkethil ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ. സി റ്റി ചെറിയാൻ ആണ് ഈ വിദ്യാലയത്തിന്റെ 2021 മുതൽ പ്രഥമ അധ്യാപകൻ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1936-1949 | Sri. എൻ. ജി. ജോർജ്, എം തോമസ് റ്റീ. റ്റീ താര | |
1949-1961 | Rev. Fr. തോമസ് കുുരിയിൽ | |
1961-1963 | Rev. Fr. സക്കറിയാസ് ചങാംകെരി | |
1963-1968 | Rev. Fr. എ. സി. ജോസഫ് | |
1968-1971 | Sri. പി. റ്റി. ജേക്കബ് | |
1971 -1977 | Smt. ലില്ലി ജോസഫ് | |
1977-1980 | Sri. എം. പി. ജോസഫ് | |
1980-1982 | Sri. കെ. എം. ജോർജ് | |
1982-1985 | Sri. കെ. റ്റി. ഏബ്രഹാം | |
1985-1987 | sri. എം ജെ ഫിലിപ് | |
1987-1998 | Smt. സി റ്റി ഏലിയാമ്മ | |
1998-2000 | Smt. സൂസൻ ജോർജ് | |
2000-2002 | Sri. റ്റി. പി മാത്യു | |
2002-2003 | Sri. സി. എം. അലക്സ് | |
2003-2004 | Smt. ആലിസ് ഏബ്രഹാം | |
2004-2008 | Smt. മോളിയമ്മ ഏബ്രഹാം | |
2008-2012 | Sri. തോമസ് ഏബ്രഹാം | |
2012-2014 | Sri. സേവ്യർ . കെ .ജേക്കബ് | |
2014 -2017 | Smt. ഷെർലികുുട്ടി ദാനിയേൽ | |
2017 - 2021 | Sri. ജോസ് ഇടിക്കുള | Sri. ശ്രീ. സി റ്റി ചെറിയാൻ |
ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ
ഹൈസ്കൂൾ
പ്രഥമ അദ്ധ്യാപകൻ - ശ്രീ. സജി വറുഗീസ്
അധ്യാപകർ
എച്ച് എസ് ടി
- ശ്രീമതി. അനു മറിയം എബ്രഹാം
- ശ്രീമതി. ഷീജ എബ്രഹാം
- ശ്രീമതി. ഷെർളി സി തോമസ്
- ശ്രീ. ബാബു കെ
- സിസ്റ്റർ. ആൻസി എൻ ഡി
- ശ്രീമതി. റെയ്ച്ചൽ പി വർഗീസ്
- ശ്രീമതി. ആൻസി വർഗീസ്
- ശ്രീമതി. ജൂലി ജോസഫ്
- ശ്രീമതി. ഷോളി ജോൺ
- ശ്രീമതി. അശ്വതി കെ മാത്യു
- ശ്രീമതി. ലീന ജോർജ്
- ശ്രീമതി. റോഷൻ തോമസ്
- ശ്രീമതി. സീമ മാത്യൂസ്
- ശ്രീമതി. ബിജി മാത്യു
- ശ്രീമതി. ഷാനി തോമസ്
- ശ്രീമതി. നിഷ സാം
- ശ്രീമതി. ബിന്ദു ജോസഫ്
- ഫാദർ. സിനു രാജൻ
- ശ്രീമതി. സോജാ വർഗീസ്
- ശ്രീമതി.വിൻസി ഡാനിയൽ
- ശ്രീമതി. ആൻസി കെ ജോയി
- ശ്രീമതി. നിജ ബാബു
- ശ്രീ. റെജി പി ജോസഫ്
- ശ്രീമതി. രെശ്മി എലിസബേത്ത്
- ശ്രീമതി. ലിജു ജോർജ്
- ശ്രീമതി. ലിനി എം ആർ
- ശ്രീമതി. ലിജി എം സി
- ശ്രീമതി. ആശാ ആന്റണി
യു പി എസ് ടി
- ശ്രീമതി. സൂസമ്മ ഫിലിപ്പ്
- ശ്രീമതി. സാലി സാമൂവേൽ
- ശ്രീമതി. മഞ്ജു വർഗീസ്
- ശ്രീ. തോമസ് പി ജെ
- ശ്രീമതി. ഷെറിൻ സെബാസ്റ്റ്യൻ
- ശ്രീമതി. ജാൻസി കെ തോമസ്
- ശ്രീമതി. ലീന കെ ജോസഫ്
- ശ്രീമതി. ബിന്ദു ബേബി
- ശ്രീമതി. ജോനം ബാബു
- ശ്രീ. ജോൺ പി ചാക്കോ
- ശ്രീമതി. സിമി ആൻ മാത്യു
- ശ്രീമതി. ബിനു മോൾ
- ശ്രീമതി. സിജി കെ രാജു
- ശ്രീ. ജിതിൻ സണ്ണി
- ശ്രീമതി. നീതു ആൻ ജോർജ്
- ശ്രീമതി. ദീപ്തി എസ് ജെ
- ശ്രീമതി. ജെസിൻ ജോസ്
- ശ്രീ. റ്റോബിൻ റ്റോം മാത്യു
അനധ്യാപകർ
- ശ്രീ. ഷാലു കെ ജോൺ
- ശ്രീ. സാബു വർഗീസ്
- ശ്രീ. വിൽസൺ ഡി
- ശ്രീമതി. ജിൻസി മാത്യു
- ശ്രീ. സാജൻ ജോസഫ്
സ്‍കൂൾ ചിത്രങ്ങളിലൂടെ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
- Pathanamthitta district headquaaters-ൽ നിന്നും 2Km അകലെ North-East direction-ൽ S H 8 Hiway Side-ൽ Mylapra .
{{#multimaps:9.286562, 76.796148|zoom=18}}