ജി.എച്ച് എസ് എസ് കട്ടിലപ്പൂവം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച് എസ് എസ് കട്ടിലപ്പൂവം | |
---|---|
വിലാസം | |
കട്ടിലപൂവ്വം കട്ടിലപൂവ്വം പി.ഒ. , 680028 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0487 2695264 |
ഇമെയിൽ | ghsskattilapoovam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22081 (സമേതം) |
എച്ച് എസ് എസ് കോഡ് | 8033 |
യുഡൈസ് കോഡ് | 32071203401 |
വിക്കിഡാറ്റ | Q64091317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാടക്കത്തറ, പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 205 |
പെൺകുട്ടികൾ | 178 |
ആകെ വിദ്യാർത്ഥികൾ | 338 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 301 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഏലിയാസ് കെ എം |
പ്രധാന അദ്ധ്യാപിക | സുധ ആർ |
പി.ടി.എ. പ്രസിഡണ്ട് | ജയ്മി ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | Sowmy mathayi |
അവസാനം തിരുത്തിയത് | |
15-08-2022 | 22081 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കട്ടിലപൂവം സ്ഥലത്തുള്ള ഗവൺമെൻറ് വിദ്യാലയം ആണ് ജി എച്ച് എസ് എസ് കട്ടിലപൂവം
ചരിത്രം
തൃശ്ശൂർ ജില്ലയിലെ മാടയ്ക്കത്തറ പഞ്ചായത്തിൽ കട്ടിലപ്പൂവം സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്വാതത്ര്യദിനം 2022 : സ്വാതന്ത്ര്യത്തിന്റെ 75 - വാർഷികാഘോഷ പരിപാടികൾ "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന പേരിൽ കട്ടിലപ്പൂവ്വം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ ആഗസ്റ്റ് - 10 ബുധനാഴ്ച മുതൽ ആരംഭിച്ചു. വെള്ളത്തുണിയിൽ വിദ്യാലയത്തിലെ കുട്ടികൾ, അധ്യാപകർ, പി. ടി. എ - എം. പി. ടി. എ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം ചേർന്ന് ' സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ' ചാർത്തിക്കൊണ്ട് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. ആഗസ്റ്റ് - 11 വ്യാഴാഴ്ച രാവിലെ - 10 മണിക്ക് ' ഗാന്ധിമരം നടൽ ' എന്ന പരിപാടിയിൽ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇന്ദിര മോഹൻ ഫലവൃക്ഷ തൈ നട്ടു. ആഗസ്റ്റ് - 12 വെള്ളിയാഴ്ച സ്കൂൾ അസംബ്ലിയിൽ 'ഭരണഘടനയുടെ ആമുഖം' വായിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് കുട്ടികളും അധ്യാപകരും പി. ടി. എ - എം. പി. ടി. എ അംഗങ്ങളും ജനപ്രതിനിധികളും രക്ഷിതാക്കളും എല്ലാം ചേർന്ന് സ്കൂൾ പരിസരത്ത് വർണ്ണശബളമായ ഒരു ഘോഷയാത്ര സംഘടിപ്പിക്കുകയുണ്ടായി. ആഗസ്റ്റ് - 13, 14 തീയതികളിലായി കുട്ടികൾ അവരുടെ വീട്ടിൽ പതാകയുയർത്തുകയും അതിന്റെ ഫോട്ടോസ്, വീഡിയോസ് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. ആഗസ്റ്റ് - 15 തിങ്കളാഴ്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ പി. ടി. എ പ്രസിഡന്റ് ശ്രീമതി. ജെയ്മിയുടെ അധ്യക്ഷതയിൽ രാവിലെ 9:30 ന് ആരംഭിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ഏലിയാസ് സർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ശ്രീ. സണ്ണി ചെന്നിക്കര, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ഏലിയാസ് സർ പ്രധാനാധ്യാപിക ശ്രീമതി. സുധ ടീച്ചർ എന്നിവർ ചേർന്ന് പതാക ഉയർത്തി. ശേഷം എല്ലാവരും ചേർന്ന് ഫ്ലാഗ് സല്യൂട്ട് നൽകി. മുഖ്യാതിഥി ശ്രീ. സണ്ണി ചെന്നിക്കര പ്രധാനാധ്യാപിക ശ്രീമതി. സുധ ടീച്ചർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് മെമ്പർ ശ്രീമതി. ജെയ്മി ആശംസകൾ നേർന്നു. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. ദേശഭക്തിഗാനം, പ്രസംഗം, സംഘഗാനം, സംഘനൃത്തം തുടങ്ങിയ പരിപാടികൾ വളരെ മികവോടെ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫിലിപ്പ് മാഷ് നന്ദി പറഞ്ഞു. തുടർന്ന് സ്കൂളിൽ പായസവിതരണവുമുണ്ടായിരുന്നു. മധുരം പങ്കിട്ടുകൊണ്ട് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.
- തനതു പ്രവർത്തനം വായനയിലൂടെ അതിജീവിക്കാം മഹാമാരിയെ കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- കരാട്ടെ പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2001 - 02 | ജെ. ഗോപിനാഥ് |
2006- 07 | തങ്കം പോൾ |
2007- 09 | വൽസല.K |
2009 - 12 | തങ്കമണി P.K |
2013-Feb 19-31 | ലതിക കെ ആർ |
2013-14 | രതി വി ആർ |
2014-15 | സുധാകരൻ പി കെ |
2015-17 | ശ്യാം സുന്ദർ ദാസ് പി |
2017-18 | രാജേന്ദ്രപ്രസാദ് കെ ആർ |
2018 ജനുവരി-മെയ് | സുകുമാരി സി എസ് |
2018-2021 | അനിത പി |
2021- | സുധ ആർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കട്ടിലപ്പൂവം സെന്ററിൽ നിന്നും 10 m അകലത്തിൽ സ്ഥിതി ചെയ്യുന്നു.
- തൃശ്ശൂർ ടൗണിൽ നിന്നും 20 കി.മി. അകലം
- {{#multimaps:10.592696,76.282711 |zoom=18}}
{{#multimaps:10.592696,76.282711}}
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22081
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ