ജി.എച്ച്.എസ്. നല്ലളം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം. താങ്കൾക്ക് ഈ സ്ക്കൂളിനെപ്പറ്റി അറിയാമെങ്കിൽ അത് ചേർക്കാനായി സഹായിക്കുമല്ലോ. വിവരങ്ങൾ ഇവിടെപ്പറയുന്ന പ്രകാരം ചേർക്കുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Info}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. നല്ലളം
വിലാസം
നല്ലളം

നല്ലളം പി.ഒ.
,
673027
,
കോഴിക്കോട് ജില്ല
സ്ഥാപിതം1878
വിവരങ്ങൾ
ഫോൺ0495 2421290
ഇമെയിൽgovt.highschoolnallalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17111 (സമേതം)
യുഡൈസ് കോഡ്32041400417
വിക്കിഡാറ്റQ64550461
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ924
പെൺകുട്ടികൾ772
ആകെ വിദ്യാർത്ഥികൾ1696
അദ്ധ്യാപകർ55
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത വി.കെ
പി.ടി.എ. പ്രസിഡണ്ട്ഷലീൽ കെ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു.
അവസാനം തിരുത്തിയത്
16-03-2022Ghsnallalamwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് നല്ലളം ഗവ. ഹൈസ്കൂൾ. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ നല്ലളം പ്രദേശത്ത് ഏതാണ്ട് നൂറ്റിനാൽപത് വർഷം ചരിത്രമെത്തിനിൽക്കുന്ന മഹത്തായ വിദ്യാകേന്ദ്രമാണ് നല്ലളം ഗവ. ഹൈസ്കൂൾ . അറിവിന്റെ വെളിച്ചം നൽകി ഒരു ഗ്രാമത്തെയാകെ കൂരിരുട്ടുകളിൽ നിന്നും മുക്തമാക്കിയ ഈ വിദ്യാലയം സ്ഥാപിതമായത് ഓത്തുപളളി എന്ന നിലയിലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ഉത്പതിഷ്ണുക്കളായ ചില മഹദ് വ്യക്തികൾ ആരംഭിച്ച ഓത്തുപളളികളുടെയും എഴുത്തു പള്ളിക്കൂടങ്ങളുടെയും ചുവടു പിടിചാണ് പ്രദേശത്ത് ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. 1910 – 20 കാലഘട്ടത്തിലാണ് ഇന്നത്തെ സ്കൂൾ സ്ഥാപിതമായത് എന്ന് അനുമാനിക്കാം. നാലാംതരംവരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായരുന്നത്. 1920 – 30 കാലത്ത് 5-ാം തരവും പിന്നീട് 6,7 ക്ലാസ്സുകളും സ്ഥാപിക്കപ്പെട്ടു. നല്ലളം പ്രദേശത്തെ വിദ്യാഭ്യാസചരിത്രം അഥവാ നല്ലളം സ്കൂളിന്റെ ആരംഭം ഓത്തുപള്ളിയുടെ തുടർചയായി കാണുമ്പോൾ ഏതാണ്ട് പതിനാല് ദശകത്തെ നീണ്ട ചരിത്രം പറയാനുണ്ട് നല്ലളം സ്കൂളിന്, നല്ലളം ഗവ. മാപ്പിള യു.പി.സ്കൂൾ എന്നായിരുന്നു സ്കൂൾ അറിയപ്പെട്ടത് . പ്രദേശത്തെ വിശാലമായ പാടത്തിനടുത്ത് ആരംഭിച്ചതിനാൽ അവിടം സ്കൂൾ പാടം എന്നറിയപ്പെട്ടു. പാടത്തെ വലിയകുഴികൾ നികത്തിയാണ് ഇന്നുളള ക്ലാസ്സ്മുറികൾ പണിതുയർത്തിയത്. മുല്ലവീട്ടിൽ കുടുംബാംഗങ്ങളായിരുന്നു സ്കൂളിന്റെ മാനേജർമാർ. പിന്നീട് കെ.കേളപ്പൻ പ്രസിഡന്റും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വൈസ്പ്രസിഡന്റുമായിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ വിദ്യാലയത്തെ സർക്കാർ അംഗീകൃതവിദ്യാലയമാക്കി. ഈ വിദ്യാലയത്തെ സർക്കാർ ഏറ്റെടുത്തതിനുശേഷം നല്ലളം എജുക്കേഷണൽ സൊസൈറ്റി ഉൾപ്പെടെയുളള നിരവധികൂട്ടായമകളുടെ പ്രവർത്തനഫലമായി സ്കൂൾ പുരോഗതിയിലേക്കുയർന്നു. ഇന്നും നാട്ടുകാരുടെയും അദ്യൂദയ കാംക്ഷികളുടെയും പരിശ്രമങ്ങളും സഹകരണങ്ങളും വിദ്യാലയത്തിനൊപ്പമുണ്ട് എന്നതിന് സ്കൂളിന്റെ ഇന്നത്തെ വികസന ചിത്രം സാക്ഷ്യം. 2011 ൽ നല്ലളം ജി.എം.യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. ഇന്ന് ഈ വിദ്യാലയം കോഴിക്കോട് കോർപ്പറേഷന്റെ പരിധിയിലാണ്. ഫറോക്ക് സബ് ജില്ലയുടെ കീഴിൽ വരുന്ന വിദ്യാലയത്തിൽ ഇന്ന് രണ്ടായിരത്തോളം കുട്ടികളും എഴുപതോളം അധ്യാപകുരുമുണ്ട്. കഴിഞ്ഞ SSLC പരീക്ഷകളിലെല്ലാം മികച വിജയം കൊയ്ത ഈ വിദ്യാലയം പ്രദേശത്തെ മികച വിദ്യാകേന്ദ്രമായി തലയെടുപ്പോടെ നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ചേർക്കണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.[ഇംഗ്ലീഷ്, ഹിന്ദി.സാമൂഹ്യ ശാസ്ത്രം , സയൻസ്, ഗണിതം പരിസ്ഥിതി മുതലായവ
  • ജി.എച്ച്.എസ്. നല്ലളം/NERKAZCHA


അധ്യാപകർ

SUBJECT NAME OF TEACHER
HSA ENGLISH 1 SUFAINA MM

2 BINDU N

3. LEENA M

4 SWEETY SIVASANKARAN

HSA PHYSICAL SCIENCE 1 ROSHNI A R

2 JINESH K

3 VAHEEDA

HSA MATHEMATICS 1 ARIF AHAMED

2 ANOOP R KRISHNAN

3 SARANYA

HSA NATURAL SCIENCE 1 JAYAPRABHA T N

2 JAIMOL

3 NASEEMA PA

HSA SOCIAL SCIENCE 1 SHYJU

2 SHIBIJA

HSA MALAYALAM 1 SIJINA PP

2 PRABEENA R

3 SINDHU

HSA HINDI 1 SALEENA P

2 AJI

3 SIMI SOMAN

HSA ARABIC RIYAS A
HSA MUSIC SREEJA
HSA PET VIJAYAN T

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വർഷം പേര്
2017-2018 SAYIJA M
2018-2019 MADHU KUMAR
2019- SREELATHA V K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ലിങ്ക് റോഡിലൂടെ നടന്ന് 'MCC ബാങ്കിന് മുമ്പിൽ നിന്ന് നല്ലളം ഒളവണ്ണ ബസിൽ കയറി നല്ലളം ബസാറിൽ ഇറങ്ങുക distnce = 9km

കോഴിക്കോട് പുതിയ ബസ്റ്റാൻ്റിന് മുമ്പിൽ നിന്ന് നല്ലളം / ഒളവണ്ണ ബസിൽ കയറി നല്ലളം ബസാറിൽ ഇറങ്ങുക distnce = 10km



{{#multimaps: 11.21811,75.81954 | width=800px | zoom=18}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നല്ലളം&oldid=1809405" എന്ന താളിൽനിന്ന് ശേഖരിച്ചത്