2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കുമരംപുത്തൂർ പഞ്ചായത്തിലെ ആവണക്കുന്ന്(പള്ളിക്കുന്ന് പി.ഒ) സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.നെച്ചുള്ളി.

ജി.എച്ച്.എസ്. നെച്ചുള്ളി
വിലാസം
ആവണക്കുന്ന്

പള്ളിക്കുന്ന് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04924 232404
ഇമെയിൽgupsnechully@gmail.com
കോഡുകൾ
സ്കൂൾ കോഡ്51045 (സമേതം)
യുഡൈസ് കോഡ്32060702001
വിക്കിഡാറ്റQ64689907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമരംപുത്തൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ335
ആകെ വിദ്യാർത്ഥികൾ672
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി. എസ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ മുസ്തഫ. കെ. പി
എം.പി.ടി.എ. പ്രസിഡണ്ട്ജുമൈല. സി. പി
അവസാനം തിരുത്തിയത്
06-03-2022Ghsnechully51045
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലൂടെ ഒഴുകുന്ന കുന്തിപുഴയുടെ ഓരം ചേർന്നുള്ള ഒരു ഗ്രാമമാണ് നെച്ചുള്ളി.കർഷകരുടെ മക്കളും കാടിന്റെ മക്കളും സ്വപ്നം നെയ്തെടുക്കുന്ന ഈ വിദ്യാലയം 1962ൽ 16 കുട്ടികളുമായി വാളയാടി കാദർ ഹാജിയുടെ വീട്ടിൽ പ്രവർത്തനം തുടങ്ങി.കൂടുതൽ അറിയാം 


ഭൗതിക സൗകര്യങ്ങൾ

98 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ച് ക്ലാസ് മുറികളും, യു. പി വിഭാഗത്തിൽ ഏഴ് ക്ലാസ് മുറികളും , എ.ൽ. പി വിഭാഗത്തിൽ എട്ട് ക്ലാസ് മുറികളും ആണ് ഉള്ളത്.

കൂടാതെ

ഓഫീസ് -1

സ്റ്റാഫ്‌ റൂം -1

കമ്പ്യൂട്ടർ ലാബ് -1

ലൈബ്രറി -1

സ്മാർട്ട്‌ ക്ലാസ്സ്‌ റൂം -1

പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള ഈ വിദ്യാലയത്തിൽ ആകെ 750 കൂട്ടികളാണ് പഠിക്കുന്നത്.കമ്പ്യൂട്ടർ ലാബിലും ഹൈസ്കൂൾ ക്ലാസ് മുറികളിലും ഹെെസ്‍പീട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹെെസ്കൂൾക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി. കൂടുതൽ അറിയാൻ










പാഠ്യേതര പ്രവർത്തനങ്ങൾ

  • [[ജി.എച്ച്.എസ്. നെച്ചുള്ളി /ജൂനിയർ റെഡ്ക്രോസ്സ്.[ജൂനിയർ റെഡ്ക്രോസ്സ്]]

ജൂനിയർ റെഡ്ക്രോസ്സിന്റെ മൂന്ന് യൂണിറ്റ് കളിലായി 40 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.



  • [ജി.എച്ച്.എസ്. നെച്ചുള്ളി /വിദ്യാരംഗം കലാ സാഹിത്യ വേദി.[വിദ്യാരംഗം കലാ സാഹിത്യ വേദി]]

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • [[ജി.എച്ച്.എസ്. നെച്ചുള്ളി /ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • ലിറ്റിൽ കൈറ്റ്സ്-ഹൈസ്ക്കൂൾ കുുട്ടികളുടെ ഐടി കൂട്ടായ്മ 2019-2021 മുതൽ തുടങ്ങി.


മാനേജ്മെന്റ്

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.മണ്ണാർക്കാട് എം.എൽ.എ അഡ്വ.എം.ഷംസുദ്ദീൻന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച മൂന്ന് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവിൽ ഹൈസ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ശാലിനി.എസ് ആണ്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ മുഹമ്മദ്‌ മുസ്തഫ കെ. പി. സേവനം ചെയ്തു വരുന്നു.അമ്മ പി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി ജുമൈല. സി. പി സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു.

സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് നെച്ചുള്ളി ഗവൺമെന്റ് ഹെെസ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി. ഹൈടെക്ക് സ്കൂൾ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി നടത്തിയ അശ്രാന്ത പരിശ്രമവും പ്രശംസനീയമാണ്.സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ പാലക്കാട് ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല.സ്ക്കൂളിന്റെ എസ്.എം.സി പ്രസിഡന്റ് ആയി ശ്രീ ബെന്നി സേവനം അനുഷ്ഠിക്കുന്നു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1.രാജഗോപാലൻ

2. ശശീധരൻ

3. പി. ആർ. ഉണ്ണികൃഷ്ണൻ

4.ടി. പി. രാജാഗോപാലൻ

5.അബ്ദുൽ നാസർ. എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 2 3

നേട്ടങ്ങൾ

തുടർച്ചയായി 3വർഷം എസ് എസ് എൽ സി പരീക്ഷയിൽ 100%വിജയം കൈവരിച്ചു.

നെച്ചുള്ളിയുടെ അഭിമാനമായി 2016-17 പ്രവർത്തി പരിചയ മേളയിൽ എംബ്രോയ്ഡറി വിഭാഗത്തിൽ സിനാന. എൻ. എസ്. ഒന്നാം സ്ഥാനം നേടി.

മികവുകൾ പത്രവാർത്തകളിലൂടെ

കല -കായിക -പ്രവർത്തി പരിചയ മേളകളിൽ മികവ് പുലർത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.അതെ കുറിച്ചുള്ള പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

പാലക്കാട് -കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട്-കുമരംപുത്തൂർ ജംഗ്ഷനിൽ നിന്നും കല്യാണക്കാപ്പ്-പള്ളിക്കുന്ന്-മൈലാപാടം റോഡിലൂടെ മൂന്ന്കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ എത്തുന്ന നെച്ചുള്ളി ജംഗ്ഷനിൽ നിന്നും ആവണകുന്ന് റോഡ് വഴി സ്കൂളിൽ എത്താം.

പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 40കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സ‍ഞ്ചരിച്ച് കുമരംപുത്തൂർ എത്തി അവിടെ നിന്നും കല്യാണകാപ്പ്-പള്ളിക്കുന്ന്-മൈലാംപാടം റോഡ് വഴി 3കി മീ ദൂരം യാത്ര ചെയ്താൽ എത്തുന്ന നെച്ചുള്ളി ജംഗ്ഷനിൽ നിന്നും ആവണക്കുന്ന് റോഡ് വഴി സ്കൂളിൽ എത്താം.








അവലംബം

https://web.archive.org/web/20140102193501/http://panchayatdirectory.gov.in/adminreps/viewGPmapcvills.asp?gpcode=224719&rlbtype=V

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നെച്ചുള്ളി&oldid=1712318" എന്ന താളിൽനിന്ന് ശേഖരിച്ചത്