ജി.എച്ച്.എസ്. നെച്ചുള്ളി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിലെ ആർട്‌സ് ക്ലബ്ബിൻ്റേത് പുതുമയുള്ളതും അക്കാദമിക രംഗത്തോട് കിട പിടിക്കുന്നതുമായ വ്യത്യസ്ത പ്രവർത്തനങ്ങളാണ്.

മാസം തോറും നടത്തിവരുന്ന സാംസ്കാരിക സംഗമം, കുട്ടികളുടെ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കലയെ ഗൗരവമായി സമീപിക്കാൻ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു.

പ്രത്യേക കലാരൂപങ്ങൾ ശാസ്ത്രീയമായി അഭ്യസിക്കുകയും പ്രശസ്തരാവുകയും ചെയ്ത ഈ വിദ്യാലയത്തിലെ പ്രതിഭകളുടെ സാന്നിധ്യം കൊണ്ട്  സമ്പന്നമാണ്

പ്രതിമാസ പരിപാടി.

മത്സരങ്ങൾക്കപ്പുറത്ത് കലയെ മൂല്യവത്തായി നോക്കിക്കാണുകയും ജീവിതഗന്ധിയാക്കുകയും ചെയ്യാൻ സഹായിക്കുന്ന ശില്പശാലകളും ഇടയ്ക്കിടെ നടത്തി വരുന്നു