ഗവൺമെന്റ് എച്ച്. എസ്. കാലടി

Schoolwiki സംരംഭത്തിൽ നിന്ന്

കൺവീനറായ ശ്രീമതി അനിത കെ എസിൻെറ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. കാലടി
വിലാസം
കാലടി തിരുവനന്തപുരം

ഗവ: ഹൈസ്കൂൾ കാലടി , കാലടി തിരുവനന്തപുരം
,
കരമന പി.ഒ.
,
695002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0471 2344107
ഇമെയിൽghskalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്43073 (സമേതം)
യുഡൈസ് കോഡ്32141100505
വിക്കിഡാറ്റQ64035560
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്55
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ345
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ492
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ നാസർ കെ എം
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജന എസ്
അവസാനം തിരുത്തിയത്
31-01-202243073 01
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. കാലടി ‍. ‍ 1910-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.കൂടുതൽ അറിയാൻ

മാനേജ്മെന്റ്

എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി

പ്രവേശനോത്സവം

2021-2022 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഒന്ന് ചൊവ്വാഴ്ച ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ കെ വി ര‍ഞ്ജിത്ത് അധ്യക്ഷനായിരുന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ സതീഷ് സ്വാഗതം നിർവ്വഹിച്ചു.ശ്രീ അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്ന പരിപാടി വാർഡ് കൗൺസിലർ ശ്രീ വി ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി ശ്രീ അഖിലൻ ചെറുകോട് മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻഡറ് ശ്രീമതി ഷാജിമോൾ, എസ് ആർ ജി കൺവീനർ ശ്രീമതി ലതിക, ശ്രീമതി അനിത ടീച്ചർ, എം പി ടി എ മെമ്പർ ശ്രീമതി അ‍‍ഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. സ്കൂൾതല ഉദ്ഘാടനത്തിന് ശേഷം ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ്തല ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.

അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ദിനാചരണങ്ങൾ

ക്ലബുകൾ

ലൈബ്രറി

വളരെയധികം പുസ്തകശേഖരമുള്ള ഒരു ലൈബ്രറിയാണ് ‌ഞങ്ങൾക്കുള്ളത്.ഏകദേശം അയ്യായിരത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്.കൂടുതൽ അറിയാൻ കൺവീനറായ ശ്രീമതി അനിത കെ എസിൻെറ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു.

പുകയില വിരുദ്ധദിനം

മേയ് 31ന് ഈ വർഷത്തെ പുകയില വിരുദ്ധദിനം ആചരിച്ചു. ഉച്ചയ്ക് 2 മണിക്ക് പോസ്റ്റർ രചനാ മത്സരം നടത്തി. തുടർന്ന് ഫോർട്ട് പോലീസ് സ്റ്റേഷൻ സി ഐ യുടെ നേതൃത്വത്തിൽ  പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു.

ലോക ജനസംഖ്യാദിനം

  ജൂലൈ11 ലോക ജനസംഖ്യാദിനം ആഘോഷിച്ചു. എസ് എസ് ക്ലബിൻെറ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ചാന്ദ്ര ദിനം

ഈ വർഷത്തെ ചാന്ദ്രദിനം വളരെ വിപുലമായിട്ടാണ് ആഘോഷിച്ചത്.റെ‍‍ഡ് മൂൺ ഡേ ആയിരുന്നതിനാൽ കുട്ടികളും അദ്ധ്യാപകരും വളരെ ജൂലൈ 21 നെ വരവേറ്റത്. രാവിലെ പ്രത്യക അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്ര‍കാശനം നടന്നു. തുടർന്ന് സി ജി പ്രദശനവും , ക്വിസ് മത്സരവും  പതിപ്പുകളുടെ പ്രദർശനവും നടന്നു.


അധ്യാപക ദിനം

ഈ വർഷത്തെ അധ്യാപക ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. തലേ ദിസം തന്നെ വേണ്ട തയ്യാറെടുപ്പുകൾ മടത്തിിയിറുന്നു. പ്രധാനായി പത്താം ക്ലാസ്സിലെ വിഷ്ണുനിനെയും മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ വേണ്ട കുട്ടികളെ തിരഞ്ഞടുത്തിരുന്നു. രാവിലെ കുട്ടികൾ പ്രത്യക അസംബ്ലി നടത്തുകയും തുടർന്ന് അവരവർക്ക് നൽകിയ ക്ലാസുകളിൽ പഠിപ്പിക്കുകയും ചെയ്തു.

വായനാ ദിനം

2021-2022 അധ്യയന വർഷത്തെ വായനാദിനാചരണം ജൂൺ 19 ശനിയാഴ്ച രാവിലെ 9.30 മണിക്ക് ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു.




ഹൈടെക്ക് ക്ലാസ്

ഹൈടെക്ക് പദ്ധതിയുമായി ഞങ്ങളുടെ സ്കൂൾ ഹൈടെക്ക് നിലവീരത്തിലേക്ക് ഉയർത്തപ്പെടുകയാണ്. ശ്രീമാൻ ഒ രാജഗോപാൽ  M L A  യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 കോടി രൂപ അനുവദിക്കുകയുണ്ടായി. ഇതോടനുബന്ദിച്ച് പഴയകെട്ടിടങ്ങൾ പൊളിച്ചമാറ്റുകയും പുതിയകെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ 3 ക്ലാസുകൾ ഹൈടെക്കായി.ക്ലാസുകൾ  ഫലപ്രദമായി കൈകാര്യം ചെയ്യാനും സമഗ്രയുടെ ഉപയോഗത്തിനും ഇത്  വളരെയേറെ സഹായകമാണ്.

സ്വാതന്ത്ര്യദിനം

 ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആഗസറ്റ് 15ന് വിപുലായി ആഘോഷിച്ചു. നല്ല മഴയുണ്ടായിരുന്നിട്ടും മിക്കവാറും എല്ലാകുട്ടികളും എത്തിച്ചേർന്നിട്ടുണ്ടായിറുന്നു.രാവിലെ 9.30ന് പ്രധാനാധ്യാപകൻ ശ്ര‍ീ എസ് ഷാജി പതാക ഉയർത്തി.തുടർന്ന് എച്ച്. എം, പി ടി എ പ്രസിഡൻറ് ശ്രീ എസ് ബാബു , കൗൺസിലർ ശ്രീമതി മ‍‍ഞ്ജു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകയും ചൈയ്തു.ബഹുമാനപ്പെട്ട  എച്ച്. എം,കൗൺസിലർ എന്നിവർ കുട്ടികൾക്ക് മിഠായി വിതരണം ചൈയ്തു.എസ് എസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും നടന്നു.

പരിസ്ഥിതിദിനാഘോഷം

ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം ജൂൺ 5തിയതി രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കൗൺസിലർ സ്കുൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്ററും അധ്യാപകരും പി ടി എ പ്രസിഡൻറും പങ്കെടുത്തു. തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റിലൂടെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതിദിനാഘോഷം കൗൺസിലർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ പി ടി എ പ്രസിഡൻറ് അധ്യക്ഷനായിരുന്നു. എച്ച് എം ശ്രീ സതീഷ് സ്വാഗതം പറ‍്‍ഞ്ഞു. സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിഡൻറ് റിട്ടയേർ‍ഡ് പ്രൊഫ ഡോക്ടർ ടി ആർ ജയകുമാരി മുഖ്യ പ്രഭാണം നടത്തി. അധ്യാപികമാരായ ഉദയകുമാരി, ലേഖ, രേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. അന്നേദിവസം വൈകുന്നേരം എട്ട് മണിക്ക് എൽ പി, യു പി, എച്ച് എസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കു


നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ.സുദർശനൻ നായർ, ശ്രീമതി പ്രബുല്ലാദേവി, ശ്രീമതി ശോഭനകുമാരി, ശ്രീമതി ഗിരിജാ ദേവി, ശ്രീമതി ഷീജാകുമാരി , , ശ്രീമതി റാണി എൻ ഡി. ശ്രീ എസ് ഷാജി, ശ്രീമതി ഓമന പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ കാലടി ജയൻ-സിനിമാ നിർമാതാവ്, സിനിമാസീരിയൽ നടൻ.
  • ശ്രീമതി ചിത്രാ രാമചന്ദ്രൻ-മൂൻ അദ്ധ്യാപിക.
  • പ്രൊഫസർ ഹരികുമാർ-റിട്ട.പ്രൊ.എം ജി കോളേജ്
  • കുമാരി മഹാ ‍ലക്ഷമി ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. ഫിസിക്സ് രണ്ടാം റാങ്ക്

==വഴികാട്ടി==

{{#multimaps: 8.467781110844301, 76.96317389758173 | zoom=12 }}