ഗവ. യൂ.പി.എസ്. പുതിച്ചൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യൂ.പി.എസ്. പുതിച്ചൽ | |
---|---|
വിലാസം | |
പ്ലാവിള ഗവ.യു. പി. എസ് പുതിച്ചൽ ,പ്ലാവിള ,താന്നിമൂട്,695123 , താന്നിമൂട് പി.ഒ. , 695123 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1857 |
വിവരങ്ങൾ | |
ഫോൺ | 0471 2406216 |
ഇമെയിൽ | puthichalgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44245 (സമേതം) |
യുഡൈസ് കോഡ് | 32140200113 |
വിക്കിഡാറ്റ | Q64035546 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിയന്നൂർ പഞ്ചായത്ത് |
വാർഡ് | 1, രാമപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള. റ്റി |
പി.ടി.എ. പ്രസിഡണ്ട് | നിത്യ . ജി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി. എസ്.ആർ |
അവസാനം തിരുത്തിയത് | |
31-01-2022 | Puthichalgups |
ചരിത്രം
1857 – ൽ ശ്രീ. ചിന്നൻപിള്ളയാശാൻ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിച്ചൽ എന്ന സ്ഥലത്ത് ഒരു ഒാലപ്പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ സർക്കാർ അപ്പർ പ്രൈമറി സ്കൂളായി മാറിയത്. പുതയലുള്ള സ്ഥലമായതിനാലാണ് പുതിച്ചൽ എന്ന പേരുണ്ടായത്. അന്ന് ചിന്നൻപിള്ളയാശാനോടൊപ്പം ശ്രീ. പോത്തന്നുർ കുമാരൻപിള്ള, ശ്രീ. വെൺപകൽ കുഞ്ഞൻപിള്ള എന്നിവരും ഇവിടെത്തെ അധ്യാപകരായിരുന്നു.
ചിന്നൻപിള്ളയാശാന്റെ കാലശേഷം ശ്രീ. പോത്തന്നുർ കുമാരൻപിള്ള തന്റെ വീട്ടുവരാന്തയിലേക്ക് മാറ്റിയ ഈ പാഠശാല തുടർന്ന് ഒമ്പത് സെന്റിൽ ഉണ്ടാക്കിയ ഒരു ഒാലപ്പുരയിലേക്ക് മാറ്റി. ഇദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനധ്യാപകനും മാനേജറും.
1920- നാലാം ക്ലാസ് വരെയുള്ള കുടിപ്പള്ളിക്കുടമായിമാറി. തുടർന്ന് 1945 – ൽ സർ. സി.പി യുടെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിപ്രകാരം ഒരു ചക്രം കൈപ്പറ്റികൊണ്ട് ഈ വിദ്യാലയം സർക്കാറിന് കൈമാറി. അങ്ങനെ 1947- ൽ ഇതൊരു സർക്കാർ വിദ്യാലയമായിമാറി. അതോടൊപ്പം അഞ്ചാം ക്ലാസും അനുവദിക്കപ്പെട്ടു.
1961- പൊതുജനങ്ങളുടെ സംഘടിത ഫലമായി ശ്രീ. കേശവൻ നാടാർ പ്രധാനധ്യാപകനായിരിക്കുമ്പോൾ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നു. 1986- ൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പൊതുജനങ്ങൾ 90 ദിവസങ്ങൾ കൊണ്ട് അഞ്ച് മുറികളുള്ള കെട്ടിടം നിർമിച്ചത് കേരളത്തിൽ വാർത്ത സൃഷ്ടിച്ചിരുന്നു. നിയമസഭ സാമാജികനും മുൻമന്ത്രിയുമായിരുന്ന ശ്രീ. വി.ജെ തങ്കപ്പൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പളായിരുന്ന ശ്രീ. ഡോ. സി.എസ് കുട്ടപ്പൻ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
ഒമ്പത് സെന്റ് ഭൂമിയിൽ ഒാലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയമാണ് ഇന്ന് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി പുരോഗതിയുടെ പാതയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
165 സെന്റ് പുരയിടവും 21 മുറികൾ ഉൾകൊള്ളുന്ന 4 കെട്ടിടങ്ങളും ചുറ്റുമതിലുമുണ്ട്. 2003-04 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. പ്രീ-പ്രൈമറി വിഭാഗവും നിലവിലുണ്ട്. 658 കുട്ടികളും പ്രധാനധ്യാപിക പ്രമീള. റ്റി ഉൾപ്പെടെ 23 അധ്യാപകരും 8 പ്രൈമറി അധ്യാപകരും 7 മറ്റു തൊഴിലാളികളും നിലവിലുണ്ട്.
- പ്രീ-പ്രൈമറി
- ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം
- പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം
- IT ലാബ്
- ലൈബ്രറി സൗകര്യം
- ക്ലാസ് ലൈബ്രറികൾ
- എല്ലാ റൂട്ടുകളിലേക്കുമുള്ള വാഹന സൗകര്യം
- കായിക പരിശീലനത്തിന് കളിസ്ഥലം
- കുട്ടികളുടെ മാനസികോല്ലാസത്തിനായുള്ള പാർക്ക്
- പരിസ്ഥിതി സംരക്ഷണ മനോഭാവം വിദ്യാർത്ഥികളിൽ ഉളവാക്കാനായി ജൈവവൈവിധ്യ പാർക്ക്.
- കൃഷിയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുള്ള കൃഷിത്തോട്ടം.
- ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരം അറബിക്, സംസ്കൃത പഠനം
- കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കാനായി പ്രവർത്തി പരിചയ ക്ലാസുകൾ.
- ടാലന്റ് ലാബുകൾ
- വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, മാധ്യമം, ദേശാഭിമാനി തുടങ്ങിയ വർത്തമാന പത്രങ്ങളുടെ പാരായണ സൗകര്യം
- പഠനോപകരണ വിതരണം
- CWSN കുട്ടികൾക്കുള്ള പിന്തുണ പ്രവർത്തനങ്ങൾ
- ഭവന സന്ദർശനം
- വിവിധ ക്ലബ്ബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. വിദ്യാരംഗം കലാ സാഹിത്യ ക്ലബ്:- ക്വിസ് മത്സരങ്ങൾ, കഥ, കവിത, ഉപന്യാസം ചിത്ര രചന തുടങ്ങിയ രചനാമത്സരങ്ങൾ വായനശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, അമ്മ മലയാളം, പത്രവാർത്താക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങിയവയും നടത്തിവരുന്നു. സംസ്കൃത ക്ലബ് എല്ലാദിവസവും ഒരു സംസ്കത വാക്കും അതിന്റെ മലയാള പരിഭാഷ, സുഭാഷിതം, രാമായണ മാസ പ്രശ്നോത്തരി. ഇംഗ്ലീഷ് ക്ലബ് വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കിറ്റ്, ഡ്രാമ. അറബിക് ക്ലബ് അലിഫ് അറബിക് ക്വിസ് മത്സരം, അറബിക് വായനാമത്സരം, അറബിക് കലാമത്സരങ്ങൾ, വായന കാർഡ് നിർമ്മാണം, അറബിക് ചാർട്ട് പ്രദർശന മത്സരം, അറബിക് കാലിഗ്രാഫി പരിശീലനം, അറബിക് ഡേ വാരാചരണം, ഡോക്യൂമെന്ററി പ്രദർശനം, രചന മത്സരങ്ങൾ, അറബിക് പസിൽസ് ഗെയിംസ് തുടങ്ങിയവ ക്ലബ് നടത്തിവരുന്ന പ്രവർത്തനങ്ങളാണ്. ഹിന്ദി ക്ലബ് ഹിന്ദി ദിനാചരണ പ്രവർത്തനങ്ങൾ, രചനാമത്സരങ്ങൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, സുരീലി ഹിന്ദി മത്സരങ്ങൾ. ഗണിത ക്ലബ് ക്വിസ് മത്സരങ്ങൾ, പസിൽസ് ഗെയിംസ്, പാറ്റേൺസ്, നിർമാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിതകിറ്റ് നിർമാണം. ശാസ്ത്ര ക്ലബ് റോക്കറ്റ് നിർമാണവും പ്രദർശനവും, ചുമർ പത്രിക, പരീക്ഷണങ്ങൾ, പ്രോജക്ട്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ , ക്വിസ് മത്സരം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ നിർമാണം, ഫീൽഡ് ട്രിപ്പുകൾ, ഇൻസ്പെയർ അവാർഡ്- ജില്ലാതല സെലക്ഷൻ. പരിസ്ഥിതി ക്ലബ് പരിസ്ഥിതിദിനാചരണം, വൃക്ഷ തൈനടൽ, ഒൗഷധതോട്ട നിർമാണം, ജൈവ വൈവിധ്യ ഉദ്യാന നവീകരണ പരിപാലനം, പരിസ്ഥിതി ക്വിസ്, ബോധവൽക്കരണ ക്ലാസ്, സെമിനാറുകൾ, പാഴ്വസ്തുകളിൽ നിന്നും ഉപയോഗയോഗ്യമായ ഉൽപന്നങ്ങളുടെ നിർമാണം (പേപർ ബാഗ്) പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം, ജൈവവളം, ജൈവകീടനാശിനി നിർമാണം, ജൈവവൈവിധ്യ രജിസ്റ്റർ നിർമാണം. കാർഷിക ക്ലബ്- മാതൃഭൂമി സീഡ് പച്ചക്കറി കൃഷി, മുതിർന്ന കർഷകനെ ആദരിക്കൽ, കാർഷക ദിനാചരണം, കാർഷിക ക്വിസ്, പച്ചക്കറി വിത്ത് വിതരണം, വിവിധതരം പ്രോജക്ട് , ജൈവവളം- ജൈവകീടനാശിനി നിർമാണം. സാമൂഹ്യശാസ്ത്ര ക്ലബ് നിർമാണ പ്രവർത്തനങ്ങൾ, മാപ് ഡ്രോയിംഗ, വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ക്വിസ്, ശേഖരണം, പ്രാദേശിക ചരിത്ര രചന, ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുക, ഫീൽഡ് ട്രിപ്പുകൾ, പഴയകാല കൃഷി, വീട്ടുപകരണങ്ങളുടെ ശേഖരണ പ്രദർശനവും പരിചയപ്പെടലും. പ്രവൃത്തി പരിചയ ക്ലബ് പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗ്യമായ വസ്തുക്കളുടെ നിർമാണം- പ്രദർശനം, കരകൗശല വസ്തുകളുടെ നിർമാണം- പ്രദർശനം, പേപ്പർ ബാഗ് നിർമാണം, ചവിട്ടി നിർമാണം, മാസ്ക് നിർമാണം. ഗാന്ധിദർശൻ സോപ്പ് , ലോഷൻ, സാനിട്ടൈസർ, ഹാൻഡ് വാഷ് നിർമാണം- വിൽപന, പ്രദർശനം. ഗാന്ധിജയന്തി ദിനാചരണം, ഗാന്ധി ക്വിസ്, ഗാന്ധി ചിത്രരചന, സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്ര രചന, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ദിനാചരണ പ്രവർത്തനങ്ങൾ. ജില്ലാതല മികച്ച സ്കൂൾ, ആൽബം.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.കൈന്തൻ സാർ |
---|
ശ്രീ. ആൻറണി സാർ |
ശ്രീമതി. ത്രേസ്യാൾ ടീച്ചർ |
ശ്രീ. ജോസഫ് സാർ |
ശ്രീമതി. ഷീല ടീച്ചർ |
ശ്രീമതി. സുഷമ ടീച്ചർ |
ശ്രീമതി. പ്രമീള റ്റീ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. വി.ജെ തങ്കപ്പൻ | മുൻമന്ത്രി |
---|---|
ഡോ. കെ. ജയപ്രസാദ് | പ്രൊ.വൈസ് ചാൻസലർ ഓഫ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള |
ഡോ. അതിയന്നൂർ ശ്രീകുമാർ | സാഹിത്യകാരൻ |
ശ്രീ. വി.എൻ സാഗർ | സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ്, നെയ്യാറ്റിൻകര |
ഡോ. എം എ സിദ്ദീഖ് | പ്രൊഫസർ, കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം |
ഡോ. സി.എസ് കുട്ടപ്പൻ | മുൻ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് തിരുവനന്തപുരം |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി (ബസ് റൂട്ട്) രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.
അവണാകുഴി ജംഗ്ഷനിൽ നിന്ന് ബാലരാമപുരം പോകുന്ന വഴി ഒന്നര കിലോമീറ്റർ സഞ്ചരിക്കുക
{{#multimaps:8.41029,77.05182| width=80% | zoom=18 }} ,