എസ്.ഒ.എച്ച്.എസ്. അരീക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.ഒ.എച്ച്.എസ്. അരീക്കോട് | |
|---|---|
S.O.H.S. Areacode | |
| വിലാസം | |
അരീക്കോട് അരിക്കോട് പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 0483 2853708 |
| ഇമെയിൽ | sohsard@yahoo.com |
| വെബ്‍സൈറ്റ് | www.sohss.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48002 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11242 |
| യുഡൈസ് കോഡ് | 32050100112 |
| വിക്കിഡാറ്റ | Q64564365 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരീക്കോട്, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1244 |
| പെൺകുട്ടികൾ | 1345 |
| അദ്ധ്യാപകർ | 65 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 78 |
| പെൺകുട്ടികൾ | 171 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മുനീബു റഹ്മാൻ കെ ടി |
| വൈസ് പ്രിൻസിപ്പൽ | മഹ്മൂദ വി പി |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ കരീം സി പി |
| പി.ടി.എ. പ്രസിഡണ്ട് | ഷബീബ് പിസി |
| എം.പി.ടി.എ. പ്രസിഡണ്ട് | റജീന സയ്യിദ് അലവി |
| അവസാനം തിരുത്തിയത് | |
| 31-01-2022 | Sohs |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അരീക്കോട്ടെ നവോത്ഥാന സംരംഭങ്ങളിലും കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും അറിവിൻ കാഹളമായി പ്രവർത്തിച്ചവരാണ് ജംഇയ്യത്തുൽ മുജാഹിദീൻ സംഘം. അരീക്കോട് ഗ്രാമം തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്താണ് 1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു സംഘം ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അറബി ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത് ഭൗതിക വിദ്യാഭ്യാസത്തിന് പുറം തിരിഞ്ഞു നിൽക്കുന്ന മുസ്ലിം സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. വാർത്താമാധ്യമങ്ങൾ കുറവായിരുന്ന ആ കാലത്ത് ഇക്കാര്യം സംഘത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന എൻ വി അബ്ദുസ്സലാം മൗലവിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ഉടനെ തന്നെ അതിനുള്ള അപേക്ഷ നൽകുകയും ചെയ്തു. 1955 ഓറിയന്റൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് ഗവൺമെന്റ് നിന്നും ലഭിച്ചു. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ അന്നത്തെ അറബിക് കോളേജിലെ ഓടുമേഞ്ഞ കെട്ടിടത്തിന് ഒരു മുറിയിൽ 1955 ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിച്ചു. അന്ന് ഗണിതശാസ്ത്രത്തിൽ ബിരുദ പരീക്ഷ കഴിഞ്ഞ് ഇബ്രാഹിം മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്ററായി ചാർജെടുത്തത്.(കൂടുതൽ വായിക്കുക)
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതമേള
- ഫുഡ് ഫെസ്റ്റ്
സ്കൂൾ വിശേഷങ്ങൾ
- ഫുഡ് ഫെസ്റ്റ്
ചിത്രശാല
- ഫുഡ് ഫെസ്റ്റ്
- ഗണിതമേള
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | എൻ.വി ഇബ്രാഹീം | 1956 | 56 |
| 2 | എം.പി .അബ്ദുൽ കരീം | 1970 | 75 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1എൻ.വി ഇബ്രാഹീം 2.എം.പി .അബ്ദുൽ കരീം 3.കെ.മൊയ്തീൻ കുട്ടി 4.എൻ സൈനബ 5,വി.ചിന്ന 6.കെ.അബ്ദുൽ സലാം 7.കെ.ആസ്യ 8.എൻ.വി.നജ്മ 9.കെ ടി മുനീബു റഹ്മാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എൻ വി അബ്ദുറഹിമാൻ എൻ വി സക്കറിയ കെ അബ്ദുസ്സലാം മാസ്റ്റർ എം ടി മുഹമ്മദലി എം ടി അബ്ദുസത്താർ ഡോ എം ഉബൈദുളള ഡോ ലുക്ക്മാൻ ശ്രി കെ വി അബുട്ടി സി ജാബിർ ശ്രി സക്കീർ പി പ്പി അബ്ദുൽ ഹഖ് പി പ്പി അബ്ദുൽ റഷീദ്
വഴികാട്ടി
- കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ് മാർഗം (40 കിലോമീറ്റർ)
- എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് മമത ജങ്ഷനിൽ നിന്ന് 100 മീറ്റർ
- അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും എടവണ്ണപ്പാറ റോഡിൽ നിന്ന് 100 മീറ്റർ
{{#multimaps:11.237279063457315, 76.04756457282339 | width=700px | zoom=13}}