എം.എ.എം.എൽ.പി.എസ് .പാണാവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട തുറവൂർ സബ്ജില്ലയിലെ പാണാവള്ളി എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഈ സ്കൂൾ പള്ളിവെളി സ്കൂൾ എന്നും അറിയപ്പെടുന്നു.ആലപ്പുഴ ജില്ലയിൽ പാണാവള്ളി ഗ്രാമപഞ്ചായത്തിൽ പൂച്ചാക്കൽ ജംഗ്ഷനിൽനിന്നും 1 കി.മി. പടിഞ്ഞാറു ഭാഗത്തായാണ് പാണാവള്ളി മാർ അലോഷ്യസ് മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എം.എ.എം.എൽ.പി.എസ് .പാണാവള്ളി
വിലാസം
എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി

പാണാവള്ളി
,
പൂച്ചാക്കൽ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0478 2523111
ഇമെയിൽmamlps34326@gmail.com
കോഡുകൾ
സ്കൂൾ കോഡ്34326 (സമേതം)
യുഡൈസ് കോഡ്32111000301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്സി തോംസൺ
പി.ടി.എ. പ്രസിഡണ്ട്സുനിൽ എ പി
എം.പി.ടി.എ. പ്രസിഡണ്ട്ദേവിക
അവസാനം തിരുത്തിയത്
25-01-2022MAMLPS34326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗ്രാമങ്ങൾ അതിന്റെ ഊഷ്മളത പ്രകാശിപ്പിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളിലു ടെയും, ചരിത്രശേഷിപ്പുകളി ലൂടെയും  ആണല്ലോ.... പണ്ട്, പാണന്മാർ വള്ളി കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞത് കൊണ്ട് എന്നൊരു പാഠഭേദവും  ഇതിനോടൊപ്പമുണ്ട്.

ഗ്രാമത്തിന്റെ ഉദാത്തത വിളിച്ചറിയിക്കുന്ന അക്ഷര തേജസ്സായി, മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന എം.എ.എം.എൽ.പി സ്കൂൾ നിലകൊള്ളുന്നു.1915 ൽ സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് പ്രവർത്തനമാരംഭിച്ച ആശാൻ കളരി വളർന്നുവലുതായി ഈ ഗ്രാമവഴികളെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഇന്നത്തെ എം എം എൽ പി സ്കൂൾ ആയി മാറി. അറിവിന്റെ പുസ്തകം തുറന്നുകാണിക്കാൻ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന കത്തോലിക്കാസഭയുടെ ദർശനം ഇവിടെ, പാണാവള്ളിയിൽ സ്ഥാപിക്കുന്നതിന് സഭാനേതൃത്വം തീരുമാനിച്ചു

അങ്ങനെ1920  ൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ  ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ നാമധേയത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.

പാണാവള്ളി പഞ്ചായത്തിൽ പതിമൂന്നാം വാർഡി ൽ സ്ഥിതിചെയ്യുന്ന എം. എ. എം എൽ.പി സ്കൂളിൽ ഇപ്പോൾ 220 ഓളം കുട്ടികൾ അദ്ധ്യയനം നടത്തുന്നു.   102  വർഷത്തെ അധ്യയന പാരമ്പര്യവുമായി മുന്നേറുന്ന ഈ വിദ്യാലയം, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ കൊണ്ടും ഏറെ അനുഗ്രഹീതമാണ്. മുൻ ഡിജിപി യും റോയുടെ തലവനുമായ ശ്രീ ഹോർമിസ് തരകൻ , കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയിരുന്ന ശ്രീ മൈക്കിൾ തരകൻ, ആയുർവേദ ചികിത്സ മേഖലയിൽ ഡിഎംഒ ആയിരുന്ന ശ്രീ ഗുണ ചന്ദ്രനായിക്ക്, ഡോ സീത ഭായി, ഡോ. യമുന...... അങ്ങനെ അങ്ങനെ നീളുന്നു  ആ പട്ടിക

അകക്ക ണ്ണുതുറപ്പിക്കാൻ എത്തിയ ആശാന്മാർ മുതൽ അധ്യാപനത്തിന്റെ മഹത്തരമായ പാതയിൽ അക്ഷരവെളിച്ചം പകർന്നു നൽകിയ പ്രഥമാധ്യാപകരായ ശ്രീ.എൻ. നാരായണൻ നായർ, ശ്രീ.ആർ പത്മനാഭൻനായർ, ശ്രീ.കെ ദാമോദരൻ നായർ,ശ്രീ

C. Kജോൺ,ശ്രീമതി ഓമന K. തോമസ് സി.സജിത, അധ്യാപകരായ കുഞ്ഞമ്മ ടീച്ചർ, അന്നക്കുട്ടി ടീച്ചർ തോമസ് സാർ, തങ്കമ്മ ടീച്ചർ,സി. ആഞ്ജലോസ്,സി. റെയ്ചൽ, സി. ലിൻഡ സി.പ്രീമ ആനി കുട്ടി ടീച്ചർ, ആനി ടീച്ചർ, സി.പ്ലാസിഡ്,ചന്ദ്രമതി ടീച്ചർ സി.റോസ് ലീമ, സി.ഫെലിസിയ,സി. ഡിവോഷ്യ,സി. ലിൻസി എന്നിവരുടെ സേവനങ്ങൾ ഈ സ്കൂളിന്റെ വളർച്ചയിൽ ഊർജ്ജം ആയിരുന്നു.

ഇന്ന് ഈ സ്കൂളിനെ നയിക്കുന്നത് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ. ഫാ. സണ്ണി കളപ്പുരയ്ക്കല ച്ചനും ഹെഡ്മിസ്ട്രസ് ശ്രീമതി.മേഴ്സി തോംസണുമാണ്. അധ്യാപകരായ സിസ്റ്റർ ക്യൂൻസി, ലിസിK. T, ധന്യ.B.  ഷേണായ്, നിഷാ ജോസഫ്, റിൻസി സേവ്യർ, ഷെറിൻ, സുവർണ്ണ, ജെറീന, ടിന്റു എന്നിവർക്കൊപ്പം പ്രീപ്രൈമറി അധ്യാപകരായ റെജീന സ്മിത എന്നിവർ ചേർന്ന് അധ്യാപന ത്തിന്റെ മഹത്വം പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാർഥികൾക്ക് പകർന്നുനൽകി ഈ സ്കൂളിനെ ഇന്നും നിറം മങ്ങാതെ കാത്തുസൂക്ഷിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ 8 അദ്ധ്യാപകരും ,260 കുട്ടികളും ഉണ്ട്. 11 ക്ലാസ്സ് മുറികളും ഉണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി സൗകര്യപ്രദമായ ടോയിലറ്റ് സൗകര്യം ഉണ്ട്..സ്കൂളിന് നല്ല ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ ധാരാളം കൃഷി ചെയ്യുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഓമന.കെ..തോമസ്
  2. സി.കെ.ജോൺ
  3. കെ.ദാമോദരൻ നായർ

== നേട്ടങ്ങൾ ==1. മലയാളമനോരമ പലതുള്ളി പുരസ്കാരം2007 2. എക്സലൻസ് 2007 3. വീഗാലാൻറ് പുരസ്കാരം 4. ബാലകൃഷിശാസ്ത്രകോൺഗ്രസ്സ്- ബെസ്റ്റ് സ്കൂൾ , ബെസ്റ്റ് കോ-ഓർഡിനേറ്റർ 5.ബെസ്റ്റ് എച്ച്.എം.അവാർഡ് 6. ബെസ്റ്റ് ടീച്ചർ അവാർഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എക്സ് .ഡി.ജി.പി.ഹോർസിസ് തരകൻ
  2. ആൻറോ തരകൻ
  3. മൈക്കിൾ തരകൻ (എക്സ് ചെയർമാൻ ഓഫ് കണ്ണൂർ യൂണിവേഴ്സിറ്റി

വഴികാട്ടി

{{#multimaps:9.816599, 76.351290 |zoom=13}}