എം.എ.എം.എൽ.പി.എസ് .പാണാവള്ളി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മൂല ഭദ്രം ഭാഷ

ഭാഷാ സ്നേഹത്തിന്റെ വേറിട്ട മുഖമായി, തിരുവിതാംകൂറിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള മൂല ഭദ്രം എന്ന ഭാഷ വാമൊഴിയായും അല്ലാതെയും ഉപയോഗിക്കുന്ന പാണാവള്ളി ഗ്രാമത്തിലെ പുതുതലമുറ. മാർത്താണ്ഡവർമ്മയുടെ കാലത്ത് ഭടന്മാർക്ക് രഹസ്യ വിവരങ്ങൾ കൈമാറാൻ രൂപപ്പെടുത്തിയതാണ് മൂല ഭദ്രം എന്ന് ഈ ഭാഷ വേമ്പനാട്ട് കായലിന്റെ തീരത്ത് ഭടന്മാരെ വിന്യസിച്ചിരുന്നു. അവരിൽ നിന്നും പാണാവള്ളിക്കാർ പഠിച്ചെടുത്തു എന്നതാണ് ചരിത്രം. പാണാവള്ളി നാല്പത്തെണ്ണീശ്വരം ക്ഷേത്രത്തോട് ചേർന്ന് ജീവിക്കുന്നവരാണ് മൂല ഭദ്രം ഭാഷയുടെ ഇപ്പോഴത്തെ കാവൽക്കാർ.