സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മധ്യതിരുവിതാം കൂറിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര | |
---|---|
വിലാസം | |
തിരുമൂലപുരം തിരുമൂലപുരം പി.ഒ. , 689115 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0469 2600628 |
ഇമെയിൽ | stthomashseruvellipra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37013 (സമേതം) |
യുഡൈസ് കോഡ് | 32120900530 |
വിക്കിഡാറ്റ | Q87592059 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 277 |
പെൺകുട്ടികൾ | 225 |
ആകെ വിദ്യാർത്ഥികൾ | 820 |
അദ്ധ്യാപകർ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ടി. എ റെജികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ത്രേസ്യ കെ.ജെ |
അവസാനം തിരുത്തിയത് | |
15-01-2022 | 37013 |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'. 2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ, തെങ്ങേലി, തിരുവൻവണ്ടൂർ, ഇരമല്ലിക്കര, കല്ലിശ്ശേരി, ഓതറ, നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.
ചരിത്രം
മധ്യതിരുവിതാം കൂറിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.
മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ സെന്റ് മേരീസ് ദേവാലയം സ്ഥിതി ചെയ്യുന്നു. അനുഗ്രഹീതമായ ഈ പുണ്യഭുമിയിൽത്തന്നെയാണ് ഈ സ്കൂളും സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 462 വിദ്യാർത്ഥീവിദ്യാർത്ഥിനികൾ ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു.
1949 June 1 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.എൻ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത് സ്കുൂൾ ആരംഭിച്ചു. ഹൈസ്കുൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2000 - 01 വർഷം ഹയർ സെക്കന്ററിയായി ഉയർത്തുകയുണ്ടായി. തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ ജോസഫ് മാർ സേവേറിയോസ് മെത്രാപൊലിത്തയുടെ രക്ഷാധികാരത്തിൽ ആരംഭിച്ച ഈ സ്കുൂൾ വന്ദ്യപിതാക്കന്മാരുടെയും ബഹുമാന്യരായ കോർപറേറ്റ് മാനേജർമാരുടെയും പ്രോത്സാഹനം നിർലോഭമായി ഈ സ്ഥാപനത്തിനു ലഭിച്ചു പോരുന്നു.
മണിമലയാറിന്റെ തീരത്ത് പ്രകൃതിരമണീയമായ കുന്നിൻ പുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകൻ ആയി മോൺ. ജോൺ കച്ചിറമറ്റം (1949-1956) സേവനമനുഷ്ഠിച്ചു. തുടർന്ന് റവ. ഫാ. ഫിലിപ്പ് ഇരാട്ടമാക്കിൽ (1956-1960), ശ്രീ. ടി. ജെ. ജേക്കബ് (1960-1966), ശ്രീമതി.റ്റി. ജെ.ചാച്ചിക്കുന്ന് ( 1960 -1970), റവ.ഫാ.പീറ്റർ തേക്കുംപറമ്പിൽ (1970-1979), ശ്രീ.പി.ജെ.ജോസഫ് (1079-1984), ശ്രീ. എം.റ്റി.കോര (1984-1985), ശ്രീ വർഗീസ് കെ.കുര്യൻ (1985-1989), ശ്രീ. പി.ഏബ്രഹാം (1989-1995), ശ്രീ. എബ്രഹാം കുര്യൻ (1993-1996), ശ്രീ. വി.വി. മാമൻ (1996-2000), ശ്രീ.ശോശാമ്മ സി. മാത്യു പ്രിൻസിപ്പാൾ ( 2000-2002), റവ. ഫാ. സ്‌കറിയാ വട്ടമറ്റം (2002-2008), ഡോ. മാത്യു. പി. എബ്രഹാം (2008- 2009), ശ്രീമതി ലൈല തോമസ് (2009-2013), ശ്രീമതി ആൻസി മാത്യു (2013-2018), ശ്രീ കെ സി ഏബ്രഹാം (2018 -2020) എന്നിവർ സ്കൂളിൽ പ്രഥമാധ്യാപകരായി പ്രവർത്തിച്ചവരാണ്. ഇപ്പോൾ ശ്രീ ഷാജി മാത്യു പ്രഥമാധ്യാപകനായി തുടരുന്നു.
അക്കാദമിക നേട്ടങ്ങളിൽ പഠനം, കലാ-കായിക-പ്രവൃത്തി-ശാസ്ത്ര-സാമൂഹിക-ഗണിത മേഖലകളിലെല്ലാം പ്രഥമസ്ഥാനത്ത് ഈ സ്കൂൾ നിലകൊള്ളുന്നു. ഒട്ടേറെ കായിക പ്രതിഭകളേയും കലാസാംസ്കാരിക രംഗത്തെ പ്രമുഖരേയും സംഭാവന ചെയ്യുന്നതിൽ ഈ കലാലയത്തിന് വലിയ പങ്കുണ്ട്. എൻ സി സി ,ഗൈഡ്സ്, ജെ ആർ സി എന്നീ സംഘടനകളും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ ഒട്ടേറെ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. കുട്ടികളിൽ മൂല്യങ്ങളും അച്ചടക്കവുമുള്ള ജീവിതം ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ നടത്തുന്നു.
ആധുനിക രീതിയിലുള്ള പഠനാന്തരീക്ഷം മുൻനിർത്തി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി സ്കൂളിൻറെ അന്തരീക്ഷം ഗുണമേന്മയുള്ളതാക്കി മാറ്റി. ക്ലാസ്സ്, ലൈബ്രറികൾ, ലാബുകൾ ഇവ സജ്ജമാക്കുകയും അക്കാദമിക പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ മീകവുറ്റതാക്കുകയും ചെയ്യുന്നു. സ്കൂൾതല - ശാസ്ത്ര - സാമൂഹിക-ഗണിത പ്രവൃത്തി മേളകളിൽ കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുകയും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു. ഇതിന്റെ ഭാഗമായി ' എന്റെ പിറന്നാളിന് ഒരു പുസ്തകം' എന്നതിലൂടെ കുട്ടികൾ ധാരാളം ബുക്കുകൾ സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനമായി നൽകുകയുണ്ടായി. ഓരോ കൂട്ടിയേയും അവനവന്റെ അഭിരുചിക്കൊത്ത വിധം വളർത്തി കൊണ്ടുവരുകയും പാർശ്വവത്ക്കരിക്കപ്പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
നാട്യങ്ങൾ ഏതുമില്ലാത നന്മകളാൽ സമ്യദ്ധമായ വിദ്യാലയത്തിന്റെ പൈതൃകവും സംസ്ക്കാരവും കാത്തു സൂക്ഷിച്ചു കൊണ്ട് ഈ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ തലമുറകൾക്ക് വെളിച്ചം നൽകി , ഇരു വള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ ,തെങ്ങേലി,തിരുവൻവണ്ടൂർ,ഇരമല്ലിക്കര,കല്ലിശ്ശേരി,ഒാതറ,നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.
പ്രവർത്തനങ്ങൾ
സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഐ.ടി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പ്രവൃത്തിപരിചയ ക്ലബ്ബ്
- കായിക ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
*സാമൂഹ്യശാസ്ത്ര ക്ലബ്ബ്
മാനേജ്മെന്റ്
മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരുപതാ മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബിഷപ് മോസ്റ്റ്.റവ:കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിൻപുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ മോൺ.ജോൺ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2000-2001 വർഷം ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തി.കലാ -കായിക-പ്രവർത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങൾ ഈ വിദ്യാലയത്തെ കൂടുതൽ ജനപ്രിയമാക്കുന്നു.
രക്ഷാധികാരി
മോ.റവ.ഡോ.തോമസ് മാർ കുറിലോസ്
മാനേജർ . റവ.ഫാ.മാത്യു പുനക്കുളം
ലോക്കൽ മാനേജർ. റവ.ഫാ.മാത്യു പുനക്കുളം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Joy Thirumoolapuram
Kochieapen mappilai
Dr Abhijith Radhakrishnan
M.G Soman Cine artist
Thomas Kuthrivattom Ex M.P
Reetha Anna Saji 2nd Rank Holder in Commerce +2
അധ്യാപകർ
Sl No | Name | Designation |
---|---|---|
1 | ഷാജി മാത്യൂ | പ്രഥമാധ്യാപകൻ |
2 | ജെസ്സി മാത്യൂ | മാത്തമാറ്റിക്സ് |
3 | മെൻസി വർഗ്ഗീസ് | മാത്തമാറ്റിക്സ് |
4 | ബിൻസിമോൾ മാത്യൂ | മാത്തമാറ്റിക്സ് |
5 | ബിന്നി ഗീവർഗ്ഗീസ് | ഇംഗ്ലീഷ് |
6 | മഹിജ പി ടി | ഇംഗ്ലീഷ് |
7 | റീന സക്കറിയ | ഇംഗ്ലീഷ് |
8 | എം റിന്നു അൽഫോൺസോ | മലയാളം |
9 | വിനു മെറിൻ തോമസ് | മലയാളം |
10 | ക്രിസ്റ്റീന ജോസ് | മലയാളം |
11 | അനി മാത്യൂ | മലയാളം |
12 | ശുഭ മേരി തോമസ് | ഹിന്ദി |
13 | ജെസ്സി മൈക്കിൾ | ഹിന്ദി |
14 | പ്രമോദ് പി എം | സോഷ്യൽ സയൻസ് |
15 | ലിന്റാ എൻ അനിയൻ | സോഷ്യൽ സയൻസ് |
16 | നിഷമോൾ തോമസ് | സോഷ്യൽ സയൻസ് |
17 | സിബി സ്റ്റീഫൻ ജേക്കബ് | ഫിസിക്കൽ സയൻസ് |
18 | ജെമി പി ജോജോ | ഫിസിക്കൽ സയൻസ് |
19 | ആഷ മറിയം ജോൺ | ഫിസിക്കൽ സയൻസ് |
20 | ഷാലു ആൻഡ്ര്യൂസ് | നേച്ചറൽ സയൻസ് |
21 | ലീന തങ്കച്ചൻ | നേച്ചറൽ സയൻസ് |
22 | വി വി തോമസ് | ആർട്ട് |
23 | ഐബി കെ ജോൺ | സ്പോർട്സ് |
ചിത്രങ്ങൾ
വായനക്കളരി ഉദ്ഘാടനം
ഓഫീസ് ജീവനക്കാർ'
പേര് | ഡെസിഗ്നേഷൻ |
---|---|
ബെഹനാൻ വർഗ്ഗീസ് | ക്ലർക്ക് |
ബേബിക്കുട്ടി പി കെ | ഓഫീസ് അസിസ്റ്റന്റ് |
ഉഷ പി കെ | ഓഫീസ് അസിസ്റ്റന്റ് |
ഐബി ഏബ്രഹാം | എഫ്.റ്റി. എം. |
പ്രവേശനോത്സവം 2019
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2019 - 20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6 വ്യാഴാഴ്ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ശ്രീ.ഷാജി മാത്യു സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ റവ.ഫാ മാത്യു പുന്നക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്ററായ ശ്രീ.സാം ഈപ്പൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2018-19 അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ വർഷം കടന്നു വന്ന നവാഗതരെ സ്വാഗതം ചെയ്യുകയും അവർക്കുള്ള പാഠപുസ്തക വിതരണം 8ാം ക്ലാസ്സിനെ പ്രതിനിധീകരിച്ച് 2 കുട്ടികൾക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ ശ്രീമതി. അജിതാകുമാരി നിർവ്വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും ആശംസകളറിയിച്ചു കൊണ്ട് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ.ജയ മാത്യു, പി.ടി.എ അംഗങ്ങളായ ശ്രീ.ജോൺസൺ, ശ്രീ.റെജി കുമാർ എന്നിവർ സംസാരിച്ചു. ഒട്ടേറെ മാതാപിതാക്കൾ പങ്കെടുത്തു എന്നുള്ളത് വായനാദിനത്തിന്റെ പ്രത്യേകതയാണ്.
-
പ്രവേശനോത്സവം
-
ഉദ്ഘാടനം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
-
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
പ്രവേശനോത്സവം 2019
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2019 - 20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6 വ്യാഴാഴ്ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ശ്രീ.ഷാജി മാത്യു സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ റവ.ഫാ മാത്യു പുന്നക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്ററായ ശ്രീ.സാം ഈപ്പൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2018-19 അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ വർഷം കടന്നു വന്ന നവാഗതരെ സ്വാഗതം ചെയ്യുകയും അവർക്കുള്ള പാഠപുസ്തക വിതരണം 8ാം ക്ലാസ്സിനെ പ്രതിനിധീകരിച്ച് 2 കുട്ടികൾക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ ശ്രീമതി. അജിതാകുമാരി നിർവ്വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും ആശംസകളറിയിച്ചു കൊണ്ട് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ.ജയ മാത്യു, പി.ടി.എ അംഗങ്ങളായ ശ്രീ.ജോൺസൺ, ശ്രീ.റെജി കുമാർ എന്നിവർ സംസാരിച്ചു. ഒട്ടേറെ മാതാപിതാക്കൾ പങ്കെടുത്തു എന്നുള്ളത് വായനാദിനത്തിന്റെ പ്രത്യേകതയാണ്.
-
പ്രവേശനോത്സവം
-
ഉദ്ഘാടനം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
-
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
പരിസ്ഥിതി ദിനം
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ത്തലയത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. പരിസ്ഥിതി ദിസന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉപയോഗിച്ച് പരിസ്ഥിതിദിന സന്ദേശറാലി സംഘടിപ്പിച്ചു.
വായനദിനം
അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2019 ജൂൺ 19 ബുധനാഴ്ച വായനദിനമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. കുമാരി അന്ന സി ബിജു പ്രസംഗിക്കുകയും കുമാരി ബ്ലസ്സി സ്റ്റീഫൻ പുസ്തക പരിചയവും നടത്തി. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംഘഗാനം ആർച്ച നന്ദയും സംഘവും ആലപിച്ചു. മാസ്റ്റർ ഡാൻ ജേക്കബ് വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അക്ഷര പ്രഭ എന്ന കയ്യെഴുത്തു മാസിക പ്രധാനാധ്യാപകന് നൽകി പ്രകാശനം നടത്തി.
യോഗാദിനം
അന്താരാഷ്ടാ യോഗാ ദിനമായ ജൂൺ 22 ഈ വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു.ഈ വിദ്യാലയത്തിലെ എൻ സി സി, റെഡ്ക്രോസ്, തെരെഞ്ഞടുത്ത കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് യോഗാ ക്ലാസ് നടന്നു. സ്കുൾ ഒാഡിറ്റോറിയത്തിൽ വചു നടന്ന യോഗാ ദിനാചരണത്തിൽ ബഹു. ഹെഡ്മാസ്റ്റർ കെ.സി എബ്രഹം സർ ഉദ്ഘാടനപ്രസംഗം നടത്തി. എൻ സി സി കേരള ബറ്റാലിയൻെറ പ്രതിനിധിയായി എൻ സി സി ഓഫീസർ ജയദേവ് സാർ സന്നിഹിതനായിരുന്നു. യോഗാദിനത്തിൻെറ പ്രാധാന്യത്തെപ്പറ്റി ഐബി കെ ജോൺ (P E teacher) സംസാരിച്ചു. എൻ സി സി teacher incharge Smt Mency Varghese ,Iby K John എന്നിവർ യോഗാ ക്ലാസ്സിന് നേത്രത്വം നൽകി. ഒരു മണിക്കുർ നീണ്ട യോഗാ പരിശീലനം കുട്ടികളിൽ ഏറെ സന്തോഷം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെൻറ്റേഷൻ നടത്തുകയും ചെയ്തു.|
-
യോഗാ ദിനാചരണം
-
യോഗാ ദിനാചരണം
-
യോഗാ ദിനാചരണം
പ്രതിഭാസംഗമം 2019-20
സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവള്ളിപ്ര
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാസംഗമവും അവാർഡുദാനവും 2019 ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വചു നടന്നു. അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ തിരുവല്ല മുൻസിപ്പൽ ചെയർമാൻ ശ്രീ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.തിരുവല്ല അതിരൂപത വികാരി ജനറൾ മോൺ.ചെറിയാൻ താഴമൺ അധ്യക്ഷത വഹിച്ചു.തിരുവല്ല അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.ജോൺ തോമസ് കണ്ടത്തിങ്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.2019. മാർച്ചിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി അനുമോദിച്ചു.
ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വചു നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
-
പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
-
പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
-
പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
ഹിരോഷിമാദിനാചരണം
ഓഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഒപ്പുശേഖരണം ക്യാൻവാസിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ
{{#multimaps:9.3688433,76.586152|zoom=10}} |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37013
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ