സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയ ജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും, നൈസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും, എന്നും പ്രതിജ്ഞാബദ്ധമായിരിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി സെൻതോമസ് ഹയർസെക്കന്ററി സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. ജൂലൈ മാസത്തോടുകൂടി ക്ലബ്ബ് രൂപീകരിക്കുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ് . എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കായി കവിതാരചന, കഥാരചന, ചിത്രരചന..... തുടങ്ങിയ ഇനങ്ങളിൽ ക്ലാസ് തല മത്സരങ്ങൾ നടത്തപ്പെടുന്നു. മേൽപ്പറഞ്ഞ എല്ലാ ഇനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നമ്മുടെ സ്കൂൾ നേടിയ വിജയത്തെ വളരെ അഭിമാനത്തോടെ ഈ നിമിഷം ഓർക്കുന്നു. 2018 - ൽ ഡാൻ ജോസഫ് എബ്രഹാം, ഏഡൻ ജോ ജോൺ, ഫെബിൻ വി.കെ, ജനീഷ് ടി ജെ, ബ്ലെസി സ്റ്റീഫൻ, അന്നാ സി ബിജു, ഹിമാ സാറാ ജോസ് തുടങ്ങിയ കുട്ടികളെ സബ്ജില്ലാതല സർഗോത്സവത്തിൽ പങ്കെടുപ്പിക്കുകയും വ്യത്യസ്ത ഇനങ്ങളിലായി ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. ഇവരിൽ പലരും ജില്ലാതലത്തിലും പങ്കെടുത്ത് തങ്ങളുടെ കഴിവുകൾ വികസിപ്പിച്ചു. സ്റ്റേറ്റ് തലത്തിൽ വിദ്യാരംഗം ശിൽപ്പശാലയിൽ പങ്കെടുക്കാനും മികച്ച അഭിനേതാവായി നമ്മുടെ സ്കൂളിലെ ഡാൻ ജോസഫ് ഏബ്രഹാം അർഹനാവുകയും ചെയ്തു. ഡാനിന്റെ വിജയം സ്കൂളിന് എന്നും അഭിമാനി ക്കത്തക്കതാണ്.

2019 – ൽ സബ്ജില്ലാതല സർഗോത്സവത്തിൽ കെസിയ മറിയം, കാവ്യാ വികെ, ബ്ലസി സ്റ്റീഫൻ, ഹിമാ സാറാ ജോസ്, ഫെബിൻ പി പോൾ, കാവ്യാ പി, ജാസ്മിൻ, നന്ദന ജയറാം തുടങ്ങിയ കുട്ടികൾ പങ്കെടുത്തു. ഇവരിൽ പലരും ജില്ലാതല ശിൽപ്പശാലയിലും പങ്കെടുത്ത് A ഗ്രേഡ് കരസ്ഥമാക്കി. വിജയങ്ങൾ കൈവരിച്ച എല്ലാ കുഞ്ഞുങ്ങൾക്കും സ്കൂളിന്റെ പേരിൽ അഭിനന്ദനങ്ങൾ. തുടരെ രണ്ട് വർഷങ്ങളിലായി തിരുവല്ല സബ്ജില്ലാ തലത്തിൽ നമ്മുടെ വിദ്യാരംഗം പ്രവർത്തനങ്ങൾ സജീവമായി നിലകൊള്ളുന്നു. തുടർന്നും നമ്മുടെ സാഹിത്യവാസനകൾ മികവുറ്റതാകട്ടെ എന്ന് ആശംസിക്കുന്നു.