സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
school

സ്കൂൾ ലൈബ്രറി

അറിവിന്റെ അക്ഷയഖനികളാണ് വായശാല അഥവാ ലൈബ്രറി . ഒരു വ്യക്തിയുടെ വളർച്ചയ്ക്ക് , സാമൂഹികമായ ഉയർച്ചയ്ക്ക് സഹജീവികളെ തിരിച്ചറിയാൻ, കരുതാൻ എന്നിങ്ങനെ വ്യക്തിജീവിതത്തിന്റെ സർവ്വമേഖലകളുടേയും ഉന്നതിക്ക് വായന സഹായകമാകുന്നു. ഇന്നത്തെ വായനകൾ പല തലങ്ങളിലാണ്. ഇ-വായന, ബ്ലോഗ് വായന സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വായന മുതൽ വാട്ട്സാപ്പ് സന്ദേശങ്ങളായി വരെ വായന എന്ന പ്രക്രിയ നിലകൊള്ളുന്നു. സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ ലൈബ്രറിയും ഇത്തരത്തിൽ കൂട്ടികൾക്ക് ഏറെ പ്രയോജനപ്രദമായ രീതിയിൽ അറിവിന്റെ വാതയനങ്ങളായി നിലകൊള്ളുന്നു. ആയിരക്കണക്കിനു പുസ്തകങ്ങൾ ഉൾപ്പെട്ട വിപുലമായ സ്കൂൾ ലൈബ്രറി വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമാണ്. 7379 പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട് . ബാലസാഹിത്യം, കഥ, നോവൽ, ജീവചരിത്രം, ആത്മകഥ, ചരിത്രം, ശാസ്ത്രം, കണക്ക്, ജനറൽ റഫറൻസ്,നാടകം, ലേഖനം, എൻസൈക്ളോപീഡിയ, പഠന സംബന്ധമായ സിഡികൾ മറ്റു റഫറൻസ് ബുക്കുകൾ എന്നിവ അടങ്ങിയ ലൈബ്രറി പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് ശേഖരണത്തിന് വേദിയാവുന്നു. സ്കൂൾ ലൈബ്രറിയുടെ ചാർജ്ജ് മലയാളം അധ്യാപികയായ റിനു അൽഫോൺസ ടീച്ചിറിനാണ് നൽകിയത്. ക്ലാസ് അടിസ്ഥാനത്തിൽ ഈ പുസ്തകങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്ന ചുമതല ടീച്ചർ ആത്മാർത്ഥതയോടെ ചെയ്യുന്നു. ഇതോടൊപ്പം സ്കൂൾ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികളിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു വരുന്നു. കഥ, കവിത, ഉപന്യാസം, വിജഞാന ബാലസാഹിത്യം, ഗുണപാഠകഥകൾ ഗ്രന്ഥം, സാമൂഹിക-ശാസ്ത്ര-സാഹിത്യ സംബന്ധമായ പുസ്തകങ്ങൾ, ഇതിഹാസ കഥകൾ എന്നിങ്ങനെ വിവിധങ്ങളായ പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. എല്ലാവർഷവും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ വായനയെയും വിജ്ഞാനത്തെയും വളർത്തുക എന്ന ലക്ഷ്യത്തോടെ ധാരാളം കർമ്മപദ്ധതികൾ ഈ സ്കൂളിൽ ആവിഷ്ക്കരിക്കാറുണ്ട് . വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനുംവേണ്ടി മലയാളിയെ വായാനാ ശീലം പഠിപ്പിച്ച ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകനായ ശ്രീ.പി.എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വയാനാ ദിനത്തോടനുബന്ധിച്ച് കഥ, കവിത, ഉപന്യാസം, പ്രസംഗം എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാത്രമല്ല ഒരാഴ്ചക്കാലം വായന വാരമായി ആചരിക്കുന്നു. പുസ്തക പരിചയം, വായനാശീലത്തിന്റെ പ്രസക്തി എന്നിവയെല്ലാം വായനാ വാരവുമായി ബന്ധപ്പെട്ട് നടത്തുന്നവയാണ്.

എന്റെ പിറന്നാളിന് സ്കൂളിനൊരു ബുക്ക്

പൊതുവായ സ്കൂൾ ലൈബ്രറി കൂടാതെ ക്ലാസ് ലൈബ്രറിയും ഓരോ ക്ലാസിലും പ്രവർത്തിക്കുന്നു. കുട്ടികളിലെ വായനാശീലം വളർത്താനും വായനയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ഒരു പ്രവർത്തനമായിരുന്നു "എന്റെ പിറന്നാളിന് സ്കൂളിനൊരു ബുക്ക്" എന്ന പദ്ധതി സ്കൂളിൽ വർഷങ്ങളായി നടത്തിപ്പോരുന്നു. പിറന്നാളിന് മിഠായി വിതരണത്തിനു പകരം എനിക്കിഷടപ്പെട്ട ബുക്ക് എന്ന സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ പദ്ധതി സഹായിക്കുന്നു.പിറന്നാൾ ദിവസം കുട്ടികൾ 'ഒരു പുസ്തകം' സ്കൂളിലെ ക്ലാസ് ലൈബ്രറിയിലേയ്ക്ക് സമ്മാനമായി നൽകുന്നു. ഇത്തരത്തിൽ ഒട്ടേറെ പുസ്തകങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. കുട്ടികളിലെ സർഗ്ഗശേഷിയും കലാസൃഷ്ടികളും ഒത്തിണങ്ങിയ ഒരു സൃഷ്ടിയായിരുന്നു "അക്ഷരമുറ്റം" എന്ന കൈയെഴുത്തു മാസിക. സ്കൂളിലെ ഒട്ടേറെ കുട്ടികൾ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുകൊണ്ടു. പ്രവർത്തനങ്ങളിൽ പങ്കുകൊണ്ടു കുട്ടികളുടെ മലയാളഭാഷയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കാൻ ഉതകുന്ന ശ്രദ്ധ, നവപ്രഭ, തുടങ്ങിയ സംരംഭങ്ങളിൽ എല്ലാം വായനാശീലം വളർത്താൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. എല്ലാ ക്ലാസ്സുകളിലും കൃത്യമായി പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുക എന്നതും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ് .

2020 /2021 അധ്യായന വർഷം കോവിഡ് 19 എന്ന മഹാമാരിയുടെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടത്തിൽ പല ദിനാചരണങ്ങളും ഓൺലൈനായും ആയുർ വീഡിയോ പ്രസന്റേഷൻ ആയും അവതരിപ്പിക്കുകയാണ് ഉണ്ടായത് .ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ അവതരണം കുട്ടികൾ ചേർന്ന് അവതരിപ്പിക്കുകയുണ്ടായി. ഇതുകൂടാതെ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു . നവംബർ 1 കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ടു ഒരു വീഡിയോ പ്രസന്റേഷൻ നടത്തുകയുണ്ടായി. കൂടാതെ ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. അന്നേദിവസം വൈകുന്നേരം 7.30 ന് അധ്യാപകരും കുട്ടികളും പങ്കെടുത്ത ഓൺലൈൻ കേരളപ്പിറവി ദിനാചരണവും നടന്നു. പ്രസ്തുത യോഗത്തിൽ ബാലസാഹിത്യകാരൻ ശ്രീ. സി പ്പി പള്ളിപ്പുറം ഉദ്ഘാടകൻ ആയിരുന്നു. കേരളത്തിന്റെ ചരിത്രം, മലയാളഭാഷയുടെ പ്രാധാന്യം എന്നീ വിഷയങ്ങൾ അദ്ദേഹം കുട്ടികളുമായി സംസാരിക്കുകയുണ്ടായി. വായനയെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും അവരുടെ സ്കൂളിനെ ഓർമിക്കുമ്പോൾ സ്കൂളിനായി അവർ നൽകുന്ന സമ്മാനവും പുസ്തകങ്ങൾ തന്നെയാണ്. മനസ്സിനേയും ശരീരത്തെയും മാത്രമല്ല ചിന്തകളെയും നിലപാടുകളെയും സ്വാധീനിക്കാൻ കഴിയുന്ന ഒരു ക്രിയാത്മക പ്രക്രിയയായി വായന മാറുമെങ്കിൽ വായന അനശ്വരമാകും. കാരണം മനുഷ്യനെ നേർവഴിക്ക് നയിക്കാനും ആവശ്യമുള്ള ഇടങ്ങളിൽ തിരുത്തുവാനും വായന നിലനിൽക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

എന്റെ ക്ലാസിനൊരു ലൈബ്രറി

എന്റെ ക്ലാസിനൊരു ലൈബ്രറി എന്ന പദ്ധതി വഴി സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളിലും ഒരു ലൈബ്രറി തയ്യാറാക്കി പ്രവർത്തിച്ചു വരുന്നു. ക്ലാസ് അധ്യാപകർക്കാണ് ഇതിന്റെ ചാർജ്ജ്. ഒഴിവുസമയം ക്ലാസ് റൂമിൽ ഫലപ്രദമായി ചിലവഴിക്കാൻ ഈ പദ്ധതി കുട്ടികളെ സഹായിക്കുന്നു.