സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം

14:45, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk36046 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം ''. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

കായംകുളം
,
കായംകുളം പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0479 2446601
ഇമെയിൽstmaryshskylm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36046 (സമേതം)
യുഡൈസ് കോഡ്32110600509
വിക്കിഡാറ്റQ87478690
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1824
ആകെ വിദ്യാർത്ഥികൾ1824
അദ്ധ്യാപകർ53
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിജിമോൾ എ
പി.ടി.എ. പ്രസിഡണ്ട്ടി മോനച്ചൻ
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി ജയശങ്കർ
അവസാനം തിരുത്തിയത്
07-01-2022Lk36046
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മദ്ധ്യ തിരുവതാംകൂറിലെ ഏറ്റവും പാരമ്പര്യമുള്ള സരസ്വതീ ക്ഷേത്രമാണ് കായംകുളം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ .1951 ലാണ് ശ്രീ.എ.എൻ.പി.നായരുടെ ഉടമസ്ഥതയിലായിരുന്ന കാട്ടിൽ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഈ വിദ്യാലയം കാലം ചെയ്ത ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനി ഏറ്റെടുത്ത് സെൻ്റ് മേരീസ് ഗേൾസ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.തിരുവതാംകൂറിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളും വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഒരു കാലത്ത് കായംകു ളത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിക്കൊടുത്തു കൊണ്ട് ഈ നാടിനെ വികസനത്തിൻ്റെയും വിജ്ഞാനത്തിനെയും വിഹായസിലേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയായിരുന്നു.ഭാരതീയ വനിതകൾക്ക് കാലത്തിൻ്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് പുരോഗമിക്കുവാനും സമൂഹത്തിൽ തുല്യത കൈവരിക്കുവാനും വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കിയ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനിയാണ് ഈ സ്കൂളിൻ്റെ ആവിഷ്കർത്താവ്. വിദ്യാഭ്യാസത്തിൻ്റെ ഉന്നത മേഖലയിലെന്ന പോലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലും നൂറുകണക്കിന് പ്രതിഭാശാലികളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 25സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളില് ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവ കുടാതെ സയന്സ് ലാിിബ്,മാത്സ് ലാബ്,സോഷ്യല് ലാബ് എന്നിവ ഈവിദ്യാലയത്തിനുണ്ട്. . ഹൈസ്കൂളിന് 3 നിലകളിലായി 40 ക്ളാസ് മുറികളുണ്ട്. ഹൈസ്കൂൾ തലത്തിൽ എല്ലാ ക്ളാസ് മുറികളും ഹൈടെക് സൗകര്യമുള്ളതാണ് . യു.പി ക്ളാസുകളിലും ലാബിലുമായി 14 ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും ക്രമീകരിച്ചിരിക്കുന്നു. ഡി എസ് എൽ ആർ ക്യാമറ , ടെലിവിഷൻ ,എം .എഫ് പ്രിൻ്റർ , എച്ച് ഡി വെബ്ക്യാം തുടങ്ങിയവ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരുന്നു. മികച്ച ടോയ് ലറ്റ് സംവിധാനം ,കുടിവെള്ള സൗകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ചുറ്റുമതിൽ ,കളിസ്ഥലം ,ആഡിറ്റോറിയം ,സ്പോർട്സ് മുറി, ഹെൽത്ത് മുറി , അടുക്കള ,പൂന്തോട്ടം എന്നിവ ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു .ധാരാളം പുസ്തകങ്ങളോടുകൂടിയ ക്രമീകൃതമായ ഒരു ലൈബ്രറിയും ഈ സ്കൂളിന് സ്വന്തമാണ് '

പാഠ്യേതര പ്രവർത്തനങ്ങൾ

•ക്ലബ്ബുകൾ

•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

•ബാൻഡ് ട്രൂപ്പ്

•റെഡ്ക്രോസ്

•ലിറ്റിൽ കൈറ്റ്സ്

•വിദ്യാരംഗം കലാ സാഹിത്യ വേദി

•എൻ എം എം എസ്

സിസ്റ്റര് (പകാശ്•യു എസ് എസ്

•സ്കൂൾ പത്രം

•മാഗസിൻ

•ചാരിറ്റി പ്രവർത്തനങ്ങൾ

• പഠന വിനോദയാത്രകൾ

നേട്ടങ്ങൾ

മാനേജ്മെന്റ്

മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഒരു വിദ്യാലയമാണിത് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1951-54 ഗീവ൪ഗീസ് ചേപ്പാട്
1954-58 മദ൪ ദനഹാ
1972-81 ശോശാമ്മ മാത്യു
1972-81 മിസ്സിസ് മേരി ജേക്കബ്
1981-82 സിസ്റ്റ൪ സോളാസ്റ്റിക്കസിസ്റ്റര് (പകാശ്
1982-90 സിസ്റ്റ൪ ആഗ്നസ്
1990-91 സിസ്റ്റ൪ വിജയ‍
1991-95 സിസ്റ്റ൪ ജോവാന
1995-2001 സിസ്റ്റ൪ സെറാഫിന
2001-2007 സിസ്റ്റ൪ പരിമള
2007-11 സിസ്റ്റ൪ പ്രകാശ്
2011-12 മിസ്സിസ്സ് സാലിക്കുട്ടി
2012-19 സിസ്റ്റ൪ പൂ൪ണ്ണിമ
2019 സിസ്റ്റ൪ സിജിമോൾ

വഴികാട്ടി