ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41036ghss (സംവാദം | സംഭാവനകൾ)
ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ
വിലാസം
തഴവ

ജി ജി എച്ച് എസ് തഴവ
,
എസ് ആർ പി എം പി.ഒ.
,
690539
,
കൊല്ലം ജില്ല
സ്ഥാപിതം02 - 1995
വിവരങ്ങൾ
ഫോൺ04762 662398
ഇമെയിൽ41036thazhavagirls@gmail.com
കോഡുകൾ
സ്കൂൾ കോഡ്41036 (സമേതം)
എച്ച് എസ് എസ് കോഡ്02032
യുഡൈസ് കോഡ്32130500502
വിക്കിഡാറ്റQ105814056
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ372
പെൺകുട്ടികൾ437
ആകെ വിദ്യാർത്ഥികൾ900
അദ്ധ്യാപകർ63
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ264
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവഹീദ കെ എ
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ കെ വി
പി.ടി.എ. പ്രസിഡണ്ട്അമ്പിളിക്കുട്ടൻ ആർ
എം.പി.ടി.എ. പ്രസിഡണ്ട്മഹിമ
അവസാനം തിരുത്തിയത്
06-01-202241036ghss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.ജി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തഴവാ. ആദിത്യ വിലാസം ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും പെൺകുട്ടികളെ വേർപെടുത്തി 1975 ലാണ് ഇത് സ്ഥാപിതമായത്. 1995 ൽ സ്വന്തമായ കെട്ടിടമുണ്ടാകുന്നതുവരെ പുരാതനമായ ആദിത്യ വിലാസം ഗവൺമെന്റ് ഹൈസ്കൂളിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. 2000 ജൂണിൽ ഹയർസെക്കണ്ടറിയായി ഇത് ഉയർത്തപ്പെട്ടു.

ചരിത്രം

1915 ൽ ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ച്, ക്രമേണ അപ്പർ പ്രൈമറി സ്കൂളായും പിന്നീട് 1958 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. വളരെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദിത്യൻ പോറ്റിയാണ് ഈ വിദ്യാലയത്തിനുവേണ്ട സ്ഥലം സംഭാവനയായി നൽകിയത്. അങ്ങനെയാണ് ആദിത്യ വിലാസം എന്ന പേർ ലഭിച്ചത്. അയ്യായിരത്തോളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂൾ 1975 ൽ ബോയ്സും ഗേൾസുമായി വേർതിരിക്കപ്പെടുകയും ഇതിലെ ഗേൾസ് സ്കൂളാണ് ഇപ്പോഴത്തെ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളായി മാറിയത്.

ഭൗതികസൗകര്യങ്ങൾ

മൂന്നു നിലകളുളള രണ്ടു കെട്ടിടങ്ങളിലും രണ്ട് നിലകളുളള ഒരുകെട്ടിടത്തിലുമായി യു.പി , ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം സയൻസ് ലാബുകളുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനും പ്രത്യകം കമ്പ്യൂട്ടർ ലാബുകളുണ്ട് .ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്. കൂടാതെ സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി & റീഡിംഗ് റൂം ,ഒാപ്പൺ ആഡിറ്റോറിയം തുടങ്ങിയ മികച്ച സൗകര്യങ്ങളും സ്കൂളിന്റെ പ്രത്യേകളാണ്. ഇംഗ്ലീഷ് & മലയാളം മീഡിയങ്ങളിൽ പ്രവർത്തിക്കുന്ന ഈ ഗേൾസ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്
  • നാഷണൽ സർവ്വീസ് സ്കീം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി. എസ്സ്. ദേവകി
മേരി പീറ്റേഴ്സ്
എൻ. സരസ്വതി
അച്ചാമ്മ പി. ജേക്കബ്
കെ. എം. എ. ലത്തീഫ്
മാത്യു
കമലമ്മ തമ്പുരാട്ടി
തോമസ്
ജെയിംസ്
റ്റി. കെ. ലക്ഷ്മിക്കുട്ടി
റ്റി. കെ. അന്നക്കുട്ടി
കെ. വിശ്വനാഥൻ ആചാരി
മറിയാമ്മ കോശി
എം. കെ. മുഹമ്മദ്
കെ. വസന്തകുമാരി
എസ്സ്. ജോസ് ( ഹയർസെക്കണ്ടറി പ്രിൻസിപ്പൽ )
എസ്സ്. ദേവരാജന് ‍( ഹയർസെക്കണ്ടറി പ്രിൻസിപ്പൽ )
ജി. വേണുഗോപാൽ (ഹയർസെക്കണ്ടറി പ്രിൻസിപ്പൽ)
കെ. സുധ
ജയകുമാരി ദേവി. സി.എസ്
നതീർകുഞ്ഞ് മുസലിയാർ. എച്ച്
റഹിയാനത്ത്. ആർ

/Fപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തയ്യാറാക്കി വരുന്നു..

വഴികാട്ടി

{{#multimaps:9.08774,76.56072|zoom=18}}

  • NH 47 ൽ കരുനാഗപ്പളളിയിൽ നിന്ന് വടക്കോട്ട് 3 കി. മി സഞ്ചര്ച്ച് പുതിയകാവിൽ എത്തി അവിടെനിന്നും കിഴക്കോട്ട് തഴവാ കുറ്റിപ്പുറം വഴി, ഭരണിക്കാവ്, അടൂർ, കൊട്ടാരക്കര, പന്തളം ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളിൽ ഏതിലെങ്കിലും കയറി 3.5 കി.മീ യാത്ര ചെയ്താൽ തഴവാ അമ്പലമുക്കിൽ എത്താം.

|----

|} |} [[ചിത്രം:ഞങ്ങളുടെ പുതിയ കെട്ടിടം ‎]]