സഹായം/ഡി.ആർ.ജി പരിശീലന മൊഡ്യൂൾ
< സഹായം
സ്കൂൾവിക്കി നവീകരണം -2022
എസ്.ആർ.ജി. പരിശീലന മൊഡ്യൂൾ
2021 ഡിസംബർ 21, 22
ദിവസം | സമയം | പ്രവർത്തനം | കുറിപ്പ് | സഹായക ഫയലിലേക്കുള്ള കണ്ണി |
ഒന്ന് | 9. 30 am | രജിസ്ട്രേഷൻ | സ്കൂൾവിക്കിയുടെ ബന്ധപ്പെട്ട താളിൽത്തന്നെ രജിസ്ട്രേഷൻ നടത്തണം. ഏത് ബാച്ചാണ് തങ്ങളുടേതെന്ന് മനസ്സിലാക്കി അതിന്റെ താളിൽത്തന്നെ ഒപ്പുവെക്കണം. | രജിസ്ട്രേഷൻ |
9.45 am | ആമുഖം - സ്കൂൾവിക്കി- ആഗോളപ്രസക്തിയും സാധ്യതകളും | സഹായക ഫയൽ അടിസ്ഥാനമാക്കി ചെറുവിവരണം.
കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് - ലഭിച്ച അവാർഡുകൾ തുടങ്ങിയവ സൂചിപ്പിക്കാം. |
സ്കൂൾവിക്കി- ആഗോളപ്രസക്തി | |
10-10.15am | വിക്കി ഇന്റഫേസ് പരിചയപ്പെടൽ | സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി ഓരോരുത്തരും വിവിധ സകൂളുകളുടെ വിക്കിതാൾ സന്ദർശിക്കുക. മാതൃകയാക്കാവുന്ന താളുകൾ പരിചയപ്പെടുത്തുക. | ഉള്ളടക്കം പരിചയപ്പെടൽ | |
10.15-10.30 | തിരച്ചിൽ സഹായി | വിവിധ മാർഗ്ഗങ്ങളിലൂടെ സ്കൂളുകളുടെ താളുകളും കുട്ടികളുടെ രചനകളും കണ്ടെത്തൽ പരിചയപ്പെടുത്തുക. | തിരച്ചിൽ സഹായി | |
10.30-10.45 am | സംവാദം താൾ പരിചയപ്പെടുക | സ്കൂൾ താളിന്റേയും ഉപയോക്തൃതാളിന്റേയും സംവാദം താൾ പരിചയപ്പെടണം. | സംവാദം | |
10.45-11am | അംഗത്വം സൃഷ്ടിക്കൽ | അംഗത്വം ഇല്ലാത്തവർ മാത്രം പുതിയതൊന്ന് ഉണ്ടാക്കണം. | സ്കൂൾവിക്കി അംഗത്വം | |
11. 11.15 | വിക്കിതാളിലെ ടൈപ്പിംഗ് | ടൈപ്പുചെയ്യുന്നതിന് ഉപയോഗിക്കാവുന്ന വിവിധ സങ്കേതങ്ങൾ പരിചയപ്പെടുത്താം. കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള പരിചിതമായ സങ്കേതങ്ങളും ഉപയോഗിക്കാം എന്ന സന്ദേശം നൽകാം. | വിക്കിതാളിലെ ടൈപ്പിംഗ് | |
11.15-11.30 am | ഉപയോക്തൃതാൾ | ഉപയോക്താവിന്റെ വിവരങ്ങൾ ഉപയോക്തൃതാളിൽ ചേർക്കണം. | ഉപയോക്തൃതാൾ | |
11.45m- 12.15 pm | മൂലരൂപം തിരുത്തൽ (Source Editor) | ഇൻഫോബോക്സ് തിരുത്തലിന് പ്രാധാന്യം വേണം. യഥാർത്ഥവിവരങ്ങൾ തന്നെ ചേർക്കട്ടെ. | മൂലരൂപം തിരുത്തൽ | |
12.15pm-1pm | കണ്ടുതിരുത്തൽ ( Visual Editor ) | Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം. | കണ്ടുതിരുത്തൽ | |
1.45-2.00pm | അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം | ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം | അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം | |
2.00-2.30 | ഉപതാൾ ചേർക്കൽ | പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. എന്ന സന്ദേശം നൽകണം. ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കുന്ന മാർഗ്ഗം പരിചയപ്പെടുത്തണം | ഉപതാൾ സൃഷ്ടിക്കൽ | |
2.30 -3.00 | പട്ടികചേർക്കൽ | കണ്ടുതിരുത്തലിൽ പട്ടിക ചേർക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാം. മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ് എന്നതിനാൽ ഇത് പരിചയപ്പെടുത്തേണ്ടതില്ല. | പട്ടികചേർക്കൽ | |
3.00-3.15pm | തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ | ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം എന്ന് വിശദീകരിക്കാം. | തലക്കെട്ടും ഉപതലക്കെട്ടും | |
3.15-3.30pm | രണ്ടാം ദിവസത്തെ ക്ലാസ്സിനുള്ള മുന്നൊരുക്കം | സ്വന്തം സ്കൂൾ ചിത്രങ്ങളും ഇൻഫോബോക്സിലേക്കുള്ള വിവരങ്ങളും ശേഖരിക്കാൻ ഓർമ്മിപ്പിക്കൽ | -- | |
3.30- 3.45 pm | ഫീഡ്ബാക്ക് | അഭിപ്രായങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയമായതും മോഡ്യൂളിൽ ഉൾപ്പെടുത്തേണ്ടവയുമായവ റിസോഴ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുാം | -- | |
3.45 -4 pm | ഫീഡ്ബാക്ക് - മറുപടി | ഫീഡ്ബാക്ക് ചർച്ചകളിലെ സംശയനിവാരണം | -- | |
രണ്ട് | 9. 30-10 am | തയ്യാറെടുപ്പ് | ഒന്നാം ദിവസത്തെ സംശയങ്ങൾ പരിഹരിക്കാം. | -- |
10-10.30am | ചിത്രം അപ്‍ലോഡ് ചെയ്യൽ | ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ പരാമർശിക്കണം. | ചിത്രം അപ്‍ലോഡ് ചെയ്യൽ | |
10.30-11 am | ചിത്രം താളിൽ ചേർക്കൽ | ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം. | ചിത്രങ്ങൾ ചേർക്കൽ | |
11.15- 11.30 am | തലക്കെട്ട് മാറ്റാം | വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മാറ്റാമെന്ന തരത്തിൽ അവതരിപ്പിക്കണം. സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം. | തലക്കെട്ട് മാറ്റം | |
11.30-12.00 Noon | അവലംബം ചേർക്കൽ | ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക. | അവലംബം ചേർക്കൽ | |
12.00 --12.15 pm | എന്റെ സ്കൂൾ | ലോഗിൻ ചെയ്യാതെതന്നെ പൊതുജനങ്ങൾക്ക് സ്കൂൾവിക്കിയിലേക്ക് വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ധാരണ നൽകൽ | എന്റെ സ്കൂൾ | |
12.15 – 12.45pm | ലൊക്കേഷൻ ചേർക്കൽ | Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക. സ്കൂൾചിത്രത്തിലെ മെറ്റാഡാറ്റയിലുള്ള cordinates സാധ്യതകൂടി അവതരിപ്പിക്കാം. | ലൊക്കേഷൻ ചേർക്കൽ | |
12.45-1pm | വഴികാട്ടി ചേർക്കൽ | HTML കോഡുകൾ ഉപയോഗിക്കാതെ Bulletted മാത്രം | വഴികാട്ടി ചേർക്കൽ | |
1.45-2.30 pm | പരിശീലനം - പ്ലാനിംഗ് | എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കുന്നതിനുള്ള മുന്നൊരുക്കം ഉണ്ടാവണം.
DDE, DEO, AEO, SSK എന്നിവരുടെ സഹായവും സാന്നിദ്ധ്യവും തേടണം സബ്ജില്ലാ സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം. പ്ലാനിംഗ് നടത്തി ആ തീയതി ബന്ധപ്പെട്ട താളിൽ രേഖപ്പെടുത്തണം |
പരിശീലനം - പ്ലാനിംഗ് | |
2.30-3.15 | വിക്കിതാൾ മെച്ചപ്പെടുത്തൽ | തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുറപ്പിക്കൽ | ഓരോ സ്കൂളിന്റേയും താൾ തുറന്ന് പരിശോധന | |
3.15-3.45pm | Feedback – ശേഖരിക്കലും ചർച്ചയും | State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം | പരിശീലനങ്ങളുടെ ഫീഡ്ബാക്ക് | |
3.45-4 pm | സമാപനയോഗം | സമാപനത്തിനുശേഷം പരിശീലനപരിപാടിയുടെ ഒരു റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട പദ്ധതി താളിൽ ചേർക്കണം. | പഠനശിബിരം ജില്ലാതലം2021 -റിപ്പോർട്ട് |