ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:15, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്
വിലാസം
തിടനാട്

തിടനാട് പി.ഒ.
,
686123
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽgvhssthidanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്32057 (സമേതം)
വി എച്ച് എസ് എസ് കോഡ്905003
യുഡൈസ് കോഡ്32100201605
വിക്കിഡാറ്റQ87659185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ378
അദ്ധ്യാപകർ19
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ56
പെൺകുട്ടികൾ63
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅനുപമ കെ.സി.
പ്രധാന അദ്ധ്യാപികമേഴ്സി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്സി ബി വി.പി.
എം.പി.ടി.എ. പ്രസിഡണ്ട്32057_prifile.jpg
അവസാനം തിരുത്തിയത്
02-01-2022Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശമായ മീനച്ചിൽ താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം. അദ്ധ്വാനത്തിലൂടെ മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ ഗ്രാമമാണിത്. റബ്ബറും, കപ്പയും. ചേനയും, വാഴയും ചേമ്പുമൊക്കെ കൃഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രാമം. ഈ ഗ്രാമത്തിന്റെ വെളിച്ചമാണ് തിടനാട് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജനതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്റെ സാമൂഹിക – സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണർത്തുപാട്ടിന്റെ ശീലുമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപനം. ഗതകാല ചേതനയുടെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈതന്യത്തിൻറ്റെ നിറമുള്ള സ്മരണകൾ അയവിറക്കിക്കൊണ്ട് മോണകാട്ടിച്ചിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാടു കഥകൾ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകൾ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകൾ.

ചരിത്രം

തിടനാട് ശിവക്ഷേത്രത്തിലെ ഓം‍കാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ൽ (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണൽ ഹയർ സെക്കൻറ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇത് നാടിനൊരു പുതിയ സംഭവമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് രണ്ട് വർഷം കൂടികഴിഞ്ഞാണ് (12.10.1949) ഈ എൽ. പി സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർന്നത്. പൂഞ്ഞാറിലും ഭരണങ്ങാനത്തും പോയി പഠിച്ചിരുന്ന കുട്ടികൾക്ക് ആശ്വാസം പകർന്നു കൊണ്ട് 1974 – ൽ ഈ യു.പി സ്കൂൾ ഹൈസ്കൂളായും 1984 – ൽ തൊഴിലധിഷ്ഠിത ഹയർസെക്കന്ററിയായും ഉയർന്നു. അക്ഷരം അഗ്നിയാണെന്നും അത് അജ്ഞനത്തിന്റെ അന്ധകാരത്തെ അകറ്റുമെന്നും കാണിച്ചുകൊടുത്ത ഈ സ്ഥാപനത്തെ ജനങ്ങൾ നെഞ്ചേറ്റി ലാളിച്ചു. അക്ഷരത്തിനു വിലപേശാത്ത, പ്രകാശത്തെ ഇഷ്ടപ്പെടുന്ന ഈ വിദ്യാലയം നാടെങ്ങും അറിയപ്പെടുന്നു. അന്യഗ്രാമങ്ങളിൽ നിന്നു പോലും കുട്ടികൾ ഇവിടെയെത്തി. അനേകരുടെ അകക്കണ്ണുതുറപ്പിക്കാനും നാടിന്റെ സാംസ്കാരിക പാരമ്പര്യം ഉറപ്പിക്കാനും ഈ വിദ്യാലയം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിജയശതമാനത്തിലും ഗുണനിലവാരത്തിലും കോട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തെത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിരിക്കുന്നു.

സ്സുവർണ്ണ ജൂബിലി ആഘോഷങ്ങൾ

 തലമുറകളുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും അറിവിൻറെ ശക്തമായ പിൻബലം പകർന്ന തിടനാട്ഗവ.വൊക്കേഷണൽ ഹയർസെക്കൻണ്ടറിസ്കൂൾ ശതാബ്ദി നിറവിലെത്തി നിൽക്കുകയാണ്.തിടനാട് ഗ്രാമത്തിന്റെ സാംസ്കാരിക പിള്ളത്തൊട്ടിൽ എന്നു വിശേഷിപ്പിക്കാവുന്ന വിദ്യാലയത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കപ്പെട്ടു.

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2015 മാണ്ട് ജനുവരി18 ഞായറാഴ്ച ബഹു.കേരളാമുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി നിർവഹിച്ചു.ജില്ലാപഞ്ചായത്തിന്റയും എം.പി. എം.എൽ.എയമാരുടെയും ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന ഇരുനിലകെട്ടിടത്തിന്റ്റെ ശിലാസ്ഥാപനവും നിർവഹിക്കപ്പെട്ടു.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.ജയിംസുകുട്ടി കൊട്ടാരത്തിൽ സ്കൂളിനു അതിമനോഹരമായ ഒരു പ്രവേശനകവാടം നിർമ്മിച്ചു നൽകി.ശതാബ്ദിവർഷത്തിൽ അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം സ്കൂളുമായി ബന്ധപ്പെട്ട സകലരുടെയും ബൗദ്ധികവും മാനസികവുമായ ഉന്നമനത്തെ ലക്ഷ്യം വയ്ക്കുന്ന പരിപാടികൾ അടങ്ങിയ പ്രവർത്തന മാർഗ്ഗരേഖ തയ്യാറാക്കപ്പെട്ടു.

                
               

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ V H S S വരെ 22 ക്ലാസ്സ് മുറി കളിലായി അദ്യായനം നടക്കുന്നു. ഒരു കമ്പ്യൂട്ടർ ലാബും‍‍ അതിനോടനുബന്ധിച്ച് ഒരു മൾട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. കംബ്യൂട്ടർ ലാബിലും ഓഫീസിലുമായി 20 ഡെസ്കടോപ്പ് കംബ്യൂട്ടറും9ലാപ്ടോപ്പും7l.c.dപ്രൊജക്ടറും 29 ന്റെ ഒരു ടെലിവിഷനും ഒരു ഹാൻഡിക്യാമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലാബിൽ ലഭ്യമാണ്. അതിവിശാലമായ ഒരു ലൈബ്രെറി,ഇതിൽ ഹിന്ദി , ഇംഗ്ലീഷ് മലയാളം മുതലായ പുസ്തകങ്ങൾ കുട്ടികൾക്ക് നൽകി വരുന്നു. സയൻസ് വിഷയങ്ങൾക്കായി V H S S ക്കും ഹൈസ് സ്കൂളിനുമായി പ്രത്യേകം ലാബുകൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ടിന്റേയും ഗൈഡിംഗിന്റേയും ഒരു ശാഖഇവിടെ പ്രവർത്തിക്കുന്നു. രാജ്യ പുരസ്കാ ർ നേടിയ ഒട്ടേറെ കുട്ടികൾ ഇവിടെ ഉണ്ട്. ശ്രീമതി ഓമന ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളി ന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ വളരെ സേവനം നൽകിവരുന്നു.2014-15 അധ്യയനവർഷത്തിൽ 6 വിദ്യാർത്ഥിനികളും 2015-16 ൽ ഒരു വിദ്യാർത്ഥിനിയും രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരാവുകയുണ്ടായി.

നമ്മുടെ സ്കൂളിൽ ഇദംപ്രഥമമായി V H S S വിഭാഗത്തിൽ നാഷണൽ സർ വീസ് സ്കീമിന്റെ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. സാമൂഹ്യസേവന പ്രവർത്തനങ്ങളിലൂ ടെ കുട്ടികളുടെ വ്യക്തിത്വ വികസനവും വിദ്യാഭ്യാസപൂർത്തികരണവുമാണ് NSS ല ക്ഷ്യമാക്കുന്നത്. യൂണിറ്റ് പ്രവർത്തനത്തിന്റെ ഭാഗമായി കരിയർ ഗൈഡൻസ് ക്ലാസു കൾ , ശുചീകരണപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു. പ്രോഗ്രാം ഓഫീസറായി അൻസാരി പി എച്ച് സേവനം നടത്തി വരുന്നു.


വി എച്ച് എസ് എസ് പാഠ്യ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ 50 സെന്റോളം സ്ഥലത്തു് ജൈവ പച്ചക്കറികൾ കൃഷിചെയ്തുവരുന്നു . സ്കൂളിലെ എല്ലാ കുട്ടികളേയും ഒരു കാർഷിക സംസ്കാരത്തിലേക്ക് കൈപിടിച്ചുനടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനമെന്നനിലയിൽ കാർഷിക ക്ലബ്ബും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

                                                                        


                                                                        


കൂടുതൽ ചിത്രങ്ങൾക്ക് ഞങ്ങളുടെ https://www.facebook.com/GVHSSThidanadu പേജ് സന്ദർശിക്കുക

കുട്ടികളിലെ കലാഭിരുചിയും തനതുപ്രവർത്തനങ്ങളും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ക്ലസ് മാഗസിനുകൾ അധ്യാപകരുടെമേൽനോട്ടത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ കാസ്സ് മാഗസിനുകൾ തയ്യാറാക്കുന്നു.

ശ്രീമതി ജിൻസി ജോസഫിന്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും പരിശീലനം നൽകുവാനും സഹായിക്കുന്നു.

  • ക്ലബ്ബ് പ്രവർത്തനങ്ങള്
  • സോഷ്യൽ സയൻസ് ക്ലബ്ശ്രീമതി നിർമ്മലാ പി എൻ ന്റ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനയാത്രകൾ , ക്വിസ് മത്സരങ്ങൾ , പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല സോഷ്യൽ സയൻസ് മേളയിൽ ഇവിടുത്തെ കുട്ടികൾ സമ്മാനങ്ങൾ നേടുന്നു.
  • സയൻസ് ക്ലബ് ശ്രീമതി വിശ്വലക്ഷ്മി റ്റി.വി.റ്റീനാ റ്റി.എം എന്നിവരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് ഭംഗിയായി പ്രവർത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകൾ വികസിപ്പിക്കുവാൻ ശാസ്ത്രപ്രദർശനം , ക്വിസ് മത്സരങ്ങൾ എന്നിവസംഘടിപ്പിക്കുന്നു.
  • മാത്​സ് ക്ലബ് ശ്രീ എം . ആർ വിജയന്റെ നേതൃത്വത്തിൽ മാത്​സ്ക്ലബ് പ്രവർത്തിക്കുന്നു. സബ്ജില്ല, ജില്ലാ മത്സരങ്ങളിൽ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടിൾ സമ്മാനങ്ങൾനേടുകയും ചെയ്യുന്നു.
  • ഊർജക്ലബ് ശ്രീമതി വിശ്വലക്ഷ്മി റ്റി.വി.യുടെ നേത്രൃത്വത്തിൽ സ്കൂളിൽ പ്രവർത്തിക്കുന്നു

ശ്രീ ഡോ.സിന്ധുമോൾ റ്റി.യുടെ നേതൃത്വത്തിൽ ഹിന്ദിക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളർച്ചക്ക് ഉതകുന്ന രീതിയിൽ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു.

  • ഐ.റ്റി.ക്ളബ്.

കംബ്യൂട്ടർ പഠനത്തിനു പ്രാധാന്യം നൽകുന്നതിനുവേണ്ടി U P മുതൽ High Schoolവരെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. 29 ഇഞ്ച് ടി . വി ഉൾപ്പെടുന്ന നല്ലൊരു മൾട്ടിമീഡിയായും പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെർനെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഇതുവഴി ഴിയുന്നു.ഐ.റ്റി.മേളയിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.

  • ഇംഗ്ലീഷ് ക്ലബ്
    ഇംഗ്ളീഷ് അധ്യാപികയായ ശ്രീമതി ഉഷ കെ.പി.യുടെ നേതൃത്വത്തിൽ 

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളർത്തുന്നതിനും ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനുള്ള കഴിവു വർദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ക്ലബംഗങ്ങൾ റവന്യൂജില്ലാടിസ്ഥാനത്തിൽ നടത്തിയ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ സമ്മാനം നേടി.

കലാകായികരംഗത്ത് തുടർച്ചയായനേട്ടങ്ങൾ കൊയ്തുവരുന്നു. കലോത്സവങ്ങളിൽ സബ്ജില്ലാടിസ്ഥാനത്തിൽ വർഷങ്ങളായി ഗവർമെന്റ് സ്കൂളിനുള്ള ഓവറോൾ കിരീടം നേടിവരുന്നു. V H S E , S S L C – യ്ക്ക് ഉയർന്ന വിജയശതമാനം കരസ്ഥമാക്കുന്നു. ഈ വിഭാഗങ്ങളിൽ ഉയർന്ന ശതമാനം മാർക്ക് നേടുന്നകുട്ടികൾക്ക് ഫാ. അലക്സ് ഐക്കര എൻഡോവ്മെന്റ് , ശ്രീ രാമ മാരാർ എൻഡോവ്മെന്റ് , ശ്രീ A . P വിജയകുമാർ സ്കോളർഷിപ്പ് , P . T . A ക്യാഷ് അവാർഡ് , വിവിധ വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക് അതതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർ , വിവിധ ക്ലബ്ബുകൾ എന്നിവർ അവാർഡുകൾ നൽകുന്നു. ശ്രീ പൊൻകുന്നം വർക്കി ഈ സ്കൂളിലെ മുൻ അധ്യാപകൻ ആയിരുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


  • T . G പുരുഷോത്തമൻ നായർ
  • രാമഭദ്രൻ നായർ
  • V . P ഇബ്രാഹിം
  • കോരുള ജോസഫ്
  • A കൃഷ്ണ മുരളി
  • 2001 – 02 T . സുഭദ്ര
  • 2002 – 03 V . M സതി
  • 2003 – 05 മേഴ്സികുട്ടി അബ്രാഹം
  • 2005 – 08 N . J തോമസ്
  • 2008 – 09 അംബിക എം
  • 2009 – ജുലൈ - സെലീനാമ്മ സെബാസ്റ്റ്യൻ
  • 2009 - 2010 സെപ്തംബർ - T . സുധാകരൻ
  • 2010 - 2011 റ്റി. ലക്ഷ്മി
  • 2011 - 2012 മേരി ജോസഫൈൻ
  • 2012- ജൂൺ - സെപ്തംബർ -കെ ജയകുമാർ
  • 2012-2013 ഉ‍ഷാകുമാരി പി കെ
  • 2013 - 2016 എ എച്ച് ജലാലുദ്ദീൻ
  • 2016 - 2017 ഒ എം ഗോപാലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. K J തോമസ് ഐ . പി .എസ്
  2. ഡോ . എം . എൻ വാസുധദവൻ നായർ
  3. ഫാ . അലക്സ് ഐക്കര

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017


തിടനാട് ഗവ.വി.എച്ച്.എസ്.എസി ൽ  പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 2017 ജനുവരി 27-ാം തീയതി സ്കൂൾതല പ്രവർത്തനങ്ങളുടെ ഉത്ഘാടനം സംഘടിപ്പിക്കപ്പെട്ടു .രാവിലെ 10 മണിക്ക് ചേർന്ന അസംബ്ളിയിൽ ബഹു.ഹെഡ്മാസ്റ്റർ ഒ.എം.ഗോപാലൻ സാർ ഗ്രീൻപ്രോട്ടോക്കോൾ സംബന്ധിച്ച പ്രഖ്യാപനം നടത്തി.അതിനുശേഷം ക്ലാസ്സുകൾ ആരംഭിച്ചു. അതിനെ തുടർന്ന് രക്ഷിതാക്കൾ, വികസനസമിതി അംഗങ്ങൾ,പൂർവ്വ വിദ്യാർത്ഥികൾ,പൂർവ്വ അധ്യാപകർ,നാട്ടുകാർ,അഭ്യുദയകാംക്ഷികൾ  തുടങ്ങിയവർ സ്കൂൾ അങ്കണത്തിൽ ഒന്നിച്ചുകൂടി.സ്കൂൾ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അവർ വൃത്തിയാക്കി.തുടർന്ന് സ്കൂൾ കവാടത്തിനു മുൻപിൽ വെച്ച് ഹെഡ്മാറ്റർ  ഒ.എം ഗോപാലൻസാർ സ്കൂൾസംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.എല്ലാവരും ഒന്നുചേർന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂൾ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടിപ്പിച്ചു.പി.റ്റി.എ പ്രസിഡന്റ് റ്റി.പി ഷാജിമോൻ,പഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ,വിവിധ പഞ്ചായത്ത് മെമ്പർമാർ‌,പി.റ്റി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ,SMDC ചെയർമാൻ,കെ.വി അലക്സാണ്ടർ സാർ,വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ചിത്രശാല

വഴികാട്ടി