സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്
സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട് | |
---|---|
വിലാസം | |
കോഴിക്കോട് ചാലപ്പുറം പി.ഒ, , കോഴിക്കോട് 673002 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1877 |
വിവരങ്ങൾ | |
ഫോൺ | 04952703520 |
ഇമെയിൽ | zhsstali@gmail.com |
വെബ്‍സൈറ്റ് | http://zamorinshss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17028 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജിത |
പ്രധാന അദ്ധ്യാപകൻ | വി.ഗോവിന്ദൻ |
അവസാനം തിരുത്തിയത് | |
22-07-2021 | 17028 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ. സാമൂതിരികോളേജ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1877-ൽ അന്നത്തെ രാജാ പി.കെ മാനവിക്റമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1877-ൽ അന്നത്തെ സാമൂതിരിരാജാ പി.കെ മാനവിക്റമ രാജാ ബഹദൂർ കേരള വിദ്യാശാല എന്ന പേരിൽ കുടുംബത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനു വേണ്‌ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ കേരള വിദ്യാശാല എന്നതു സാമൊരിൻസ് കോളേജ് ഹൈ സ്കൂൾ എന്നു പുനർ നാമകരണം ചെയ്തു.സിറിൽ.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1955-ൽ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾ തളിയിൽ തുടരുകയും ചെയ്തു. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരുഏക്കർ66സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യുപിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം,ലാപ്ടോപ്പ് എൽ സി ഡി പ്രൊജക്ടർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ,മികച്ച ലൈബ്രറി,സയൻസ് ലാബ്, സി.ഡി ലൈബ്രറി,സ്പോർട്സ് ഗ്രൗണ്ട്,2007-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടം എന്നിവ ഈ വിദ്യാലയത്തിൻറെ പ്രതേകതകളാണ്.ഈ വിദ്യാലയത്തിലെ എല്ലാ ഹൈ സ്കൂൾ ,ഹയർ സെക്കണ്ടറി ക്ലാസ് റൂമുകളും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം2018 പദ്ധതി പ്രകാരം ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റിയിരിക്കുന്നു.കൂടാതെ ലൈബ്രറിയിൽ TV സൗകര്യവും(45inchLED )ഏർപ്പെടുത്തിയിരിക്കുന്നു.ഹയർസെക്കണ്ടറി വിഭാഗത്തിൽ 2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ യുവജനോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.ഹയർസെക്കണ്ടറിവിഭാഗത്തിൽ സയൻസ്, കൊമേഴ്സ്,ഹ്യുമാനിറ്റിസ് എന്നീ ഗ്രൂപ്പുകളാണുള്ളത്.17.8.2014 മുതൽ ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജയാണു സ്കൂളിൻറ്റെ എജുക്കേഷൻ ഏജൻസി.സ്കൂളിൻറ്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതു അദ്ദേഹത്തിൻറ്റെ പേഴ്സണൽ സെക്രട്ടറിയായ മായ ഗോവിന്ദാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,പരിസ്ഥിതി,ട്രാഫിക് ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.)ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ യഥാക്രമം ഇംഗ്ലീഷ്,ഹിന്ദി ദിനപ്പത്രങ്ങൾ സ്കൂളിൽ വരുത്തുകയും കുട്ടികൾ അവ വായിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകയും ചെയ്യാറുണ്ട്.
മാനേജ്മെന്റ്
സാമൂതിരി എജുക്കേഷൻ ഏജൻസി(ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജ )
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.സി.കെ.രാജ | പി.സി.സി രാജ| എ.സി.സാവിത്രി തന്പുരാട്ടി| സി.പി.ശ്രീനിവാസൻ| പി.കെ. ലതിക | പി സി ഹരി രാജ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി.കെ ക്റ്ഷ്ണ മേനോൻ- - മുൻ കേന്‌ത്രമന്ത്രി
- സി.എഛ് മൂഹമ്മദ് കോയ - മുൻ മുഖ്യമന്ത്രി
- എസ്.കെ പൊറ്റെക്കാട്- പ്രസിദ്ധ സഞ്ചാര സാഹിത്യകാരൻ
- അപർണാ ബാലൻ- ദേശീയ ബാറ്റ്മിൻടൺ താരം
- കോഴിക്കോടൻ - പ്രസിദ്ധ സിനിമാ നിരൂപകൻ
- പി.പി ഉമ്മെർ കോയ- മുൻ മന്ത്രി
- ഡോ: മാധവൻ കുട്ടി- മുൻ കോഴിക്കോട് മെഡി: കോളേജ് പ്രിൻസിപ്പാൾ
- ഡോ: പി. കെ വാരിയർ- കോട്ടക്കൽ ആര്യ വൈദ്യ ശാല മുൻ മാനേജിങ് ട്രസ്റ്റി ;പ്രശസ്തനായിരുന്ന ഭിഷഗ്വരൻ .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|