"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 92: | വരി 92: | ||
പിൻ - 682509. | പിൻ - 682509. | ||
ഫോൺ - 0484-2495724. | ഫോൺ - 0484-2495724. | ||
== 2018-2019 അധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ == | |||
ജൂൺ 1 പ്രവേശനോത്സവം പൂർവ്വകാല അധ്യാപകൻ ശ്രീ.നന്ദകുമാരൻ മാഷ് ഉദ്ഘാടനം ചെയ്തു. | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
17:20, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം | |
|---|---|
| പ്രമാണം:IMG 7706 | |
| വിലാസം | |
നായരമ്പലം 682509 , എറണാകുളം ജില്ല | |
| സ്ഥാപിതം | 14 - മെയ് - 1926 |
| വിവരങ്ങൾ | |
| ഫോൺ | 0484-2495724 |
| ഇമെയിൽ | bvhs08@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26023 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി.എം.കെ.ഗിരിജ |
| അവസാനം തിരുത്തിയത് | |
| 12-08-2018 | BVHSS |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റർ മാറി വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്തായി നായരമ്പലം പഞ്ചായത്തിൽ നായരമ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവർഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അപ്പർപ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടിൽ കുട്ടൻമേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോൾ നായരമ്പലം നായർ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയർസെക്കൻഡറി 2014 ൽ അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയർസെക്കൻഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂർവ്വികർ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവർത്തനം തുടരുന്നു.196 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് പ്രീപ്രൈമറി മുതൽ ഹൈസ്ക്കൂൾ തരം വരെയായി 1500 ൽപരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.തുണ്ടിയിൽ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവർകൾ ആയിരുന്നു.
തീരദേശവാസികളായ സാധാരണക്കാരുടെ മക്കൾക്ക് മികച്ച രീതിയുലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ കഴിയുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം. വളർന്നുവരുന്ന സാങ്കേതികതയ്ക്കൊപ്പം ആത്മവിശ്വാസത്തോടെ വളർന്നു വരുന്ന ഒരു തലമുറയ്ക്ക് കരുത്തായി മാറാൻ ഈ സ്ഥാപനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
നേട്ടങ്ങൾ
ഈ വിദ്യാലയ മുത്തശ്ശി നാടിനു നൽകിയ ചിലമുത്തുകൾ ഇതാ....
ശ്രീ. ബെന്നി പി നായരമ്പലം ( തിരക്കഥാകൃത്ത്)
ഫാദർ എഫ്രേം നരികുളം ( ഛാന്ദാ രൂപത ബിഷപ്പ്, മഹാരാഷ്ട്ര - നാഗ്പൂർ)
ശ്രീ. എം കെ. ഷൈൻമോൻ ( എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ)
മറ്റു നേട്ടങ്ങൾ - 2009-2010 വർഷത്തിൽ SSLC-ക്ക് 99% വിജയം കൈവരിച്ചു. ഉപജില്ല കലോൽസവത്തിൽ UP വിഭാഗത്തിൽ ചാമ്പ്യൻമാരായി. 2011-12 വർഷത്തിലും SSLCയ്ക്ക് ഈ വിജയം ആവർത്തിക്കാനായി. 2015-16 ൽ 96% വിജയം നേടി. 2015-16 ൽ വൈപ്പിൻ ഉപജില്ലാ കായികമേളയിൽ സ്കൂൾ ടീം ഒന്നാംസ്ഥാനവും 2016 ൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഉപജില്ലാഅടിസ്ഥാനത്തിൽ നടക്കുന്ന വിവിധ കലാസാഹിത്യകായിക മത്സരങ്ങളിലും,വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിലും, മികച്ച വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. വൈപ്പിൻ വോളിബോൾ അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്ന ഒരു മികച്ച വനിതാ വോളിബോൾ ടീം സ്കൂളിനായുണ്ട്. സംസ്ഥാന, ദേശീയതല വോളിബോൾ ടീമിൽ ഇടം നേടിയ മിടുക്കികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രതിഫലേച്ഛകൂടാതെ ഇതിനായി അക്ഷീണം പ്രയത്നിക്കുന്ന മുൻ ദേശീയ വോളീബോൾ താരം ശ്രീ.രാഘവൻമാഷിനെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. 2011 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഇന്ദുലേഖ, നീനു ഉണ്ണികൃഷ്ണൻ എന്നീ വിദ്യാർത്ഥിനികൾ നാലാംസ്ഥാനവും 2014 ൽ എറണാകുളം ജില്ലാ മാത്തമാറ്റിക്സ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ബിബിൻ ബിജു ഒന്നാം സ്ഥാനവും 2016 ൽ എറണാകുളം ജില്ലാ പ്രവർത്തിപരിചയമേളയിൽ ചന്ദനത്തിരിനിർമ്മാണത്തിൽ രശ്മി എസ് ഒന്നാം സ്ഥാനവും നേടി.
,
മറ്റു പ്രവർത്തനങ്ങൾ
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധക്ലബുപ്രവർത്തനങ്ങൾ നടന്നുവരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി
ഭാഷാക്ലബുകൾ
പരിസ്ഥിതി ക്ലബ്
സ്കൗട്ട് & ഗൈഡ്
ജൂനിയർ റെഡ്ക്രോസ്
ലഹരി വിരുദ്ധ ക്ലബ്
മാത്തമാററിക്സ് ക്ലബ്
സേവ് എനർജി ക്ലബ്
കാർഷിക ക്ലബ്
വൃദ്ധസസദന സന്ദർശനവും സഹായനിധിയും , നിർധനരായ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കുളള ചികിത്സാസഹായം, കൊയ്ത്തുൽസവം, ശുചീകരണവാരാഘോഷം, വിവിധ ഭാഷ അസംബ്ളികൾ സംഘടിപ്പിക്കൽ, അസംബ്ളി ക്വിസ്, പസിൽ കോർണർ, മോട്ടിവേഷൻ ക്ലാസ്സുകൾ, കൗൺസിലിങ് ക്ലാസ്സുകൾ എന്നിവ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.എന്നും രാവിലെ അസംബ്ളിക്കു ശേഷം കുുറച്ചുസമയം കുട്ടികൾ മെഡിറ്റേഷൻ ചെയ്യുന്നു. LP, UP വിഭാഗം കുട്ടികൾക്കായി യോഗാക്ലാസ്സുകളും നടന്നുവരുന്നു. LP വിഭാഗം കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സും നടക്കുന്നു.
യാത്രാസൗകര്യം
മാനേജ്മെന്റിന്റെയും അധ്യാപകരുടേയും സഹായസഹകരണത്തോടെ പ്രവർത്തിക്കുന്ന 2 സ്കൂൾബസ്സും ഒരു മിനിവാനും സ്കൂളിനായി ഉണ്ട്.
മേൽവിലാസം
ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ,
നായരമ്പലം പി.ഒ.
എറണാകുളം ജില്ല,
പിൻ - 682509.
ഫോൺ - 0484-2495724.
2018-2019 അധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
ജൂൺ 1 പ്രവേശനോത്സവം പൂർവ്വകാല അധ്യാപകൻ ശ്രീ.നന്ദകുമാരൻ മാഷ് ഉദ്ഘാടനം ചെയ്തു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 26023
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ