"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prasidechu (സംവാദം | സംഭാവനകൾ) No edit summary |
Prasidechu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 13: | വരി 13: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവർഷം= 1924 | | സ്ഥാപിതവർഷം= 1924 | ||
| സ്കൂൾ വിലാസം= കാക്കയങ്ങാട് പി.ഒ, | | സ്കൂൾ വിലാസം= കാക്കയങ്ങാട് പി.ഒ, കണ്ണൂർ | ||
| പിൻ കോഡ്= 670673 | | പിൻ കോഡ്= 670673 | ||
| സ്കൂൾ ഫോൺ=04902457881 | | സ്കൂൾ ഫോൺ=04902457881 | ||
| സ്കൂൾ ഇമെയിൽ= palaghsshsknr@gmail.com | | സ്കൂൾ ഇമെയിൽ= palaghsshsknr@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= http:// | | സ്കൂൾ വെബ് സൈറ്റ്= http:// | ||
| ഉപ ജില്ല=ഇരിട്ടി | | ഉപ ജില്ല=ഇരിട്ടി| ഭരണം വിഭാഗം= സർക്കാർ | ||
| |||
| |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ) | |||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= | ||
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ |
20:38, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇന്ന് ഗവ ഹയർ സെക്കന്ററി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഏകാധ്യാപക എലിമെന്ററി സ്കൂളായി 1924 ൽ ആരംഭിച്ചതാണ്. 1959 ൽ കേരള വിദ്യഭ്യാസ രംഗത്തുണ്ടായ മാറ്റത്തിന്റെ ഭാഗമായി ഈ വിദ്യാലയം ബോർഡ് യു പി സ്കൂളായി ഉയർന്നു. 1976 ൽ ഹൈ ഹൈ സ്കൂൾ ആയും 2000 ൽ ഹയർ സെക്കന്ററി ആയും ഉയർന്നു. ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ ഈ പ്രദേശത്തെ ധാരാളം പേർ സഹായിച്ചിട്ടുണ്ട്. അവരിൽ ചിലരുടെ പേരുകൾ എടുത്തു പറയേണ്ടതാണ്. ശ്രീ നാരായണൻ മാസ്റ്റർ ശ്രീ എ സി ഗോപാലൻ നമ്പ്യാർ ശ്രീ പി വി നാരായണൻ എന്നിവരുടെ പേരുകൾ എന്നെന്നും സ്മരിക്കപ്പെടുന്നതാണ്.
ഹൈ സ്കൂളിന് ആവശ്യമായ സ്ഥലം അനുവദിച്ച ചിറ്റാരിക്കുന്നത് ശ്രീ ഗോവിന്ദൻ മാസ്റ്ററോടും കുടുംബത്തോടും ഈ വിദ്യാലയം കടപ്പെട്ടിരിക്കുന്നു. അതുപോലെ ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മുൻഅധ്യാപകർ, ഹെഡ്മാസ്റ്റർമാർ, പ്രീയൻസിപ്പൽമാർ, പി ടി എ പ്രെസിഡന്റുമാർ, മദർ പി ടി എ പ്രെസിഡന്റുമാർ, മറ്റു ഭാരവാഹികൾ, നാട്ടുകാർ, പൂർവവിദ്യാർത്ഥികൾ എന്നിവരെല്ലാം ഈ വിദ്യാലയത്തിന് നൽികിയ അളവറ്റ സഹായങ്ങൾ ഇവിടെ സ്മരിക്കുന്നു.
ഗവ.എച്ച് .എസ്.എസ്.പാല | |
---|---|
വിലാസം | |
പാല,കാക്കയങ്ങാട് കാക്കയങ്ങാട് പി.ഒ, കണ്ണൂർ , 670673 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 04902457881 |
ഇമെയിൽ | palaghsshsknr@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 14035 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ) |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജു സി |
പ്രധാന അദ്ധ്യാപകൻ | ശാലിനി കെ വി |
അവസാനം തിരുത്തിയത് | |
02-08-2024 | Prasidechu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരള ബഡ്ജറ്റിൽ ജി എച്ച് എസ് എസ് പാലയ്ക്ക് 5 കോടി
അന്താരാഷ്ര പദവിയിലേക്കുയരുന്ന പാല ജി എച്ച് എസ് എസിനു കേരള ബഡ്ജറ്റിൽ ബഹു. ധനമന്ത്രി ശ്രീ. തോമസ് ഐസക്ക് 5 കോടി രൂപ അനുവദിച്ചു .സ്കൂൾ വികസന സമിതിയുടെ യോഗം ചേർന്ന് പാല ജി എച്ച് എസ് എസിനു ബഡ്ജറ്റിൽ തുക അനുവദിച്ചതിനു കേരള സർക്കാരിനെ അഭിനന്ദിച്ചു
ചരിത്രം
1924 മെയിൽ മുഴ്ക്കുന്നു എലിമെന്ററി ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു. 1957 ൽ ഗവണ്മെണ്ട് യു പി സ്കൂളായി ഉയർത്തപ്പെട്ടു.1976-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1979-ൽ SSLC ആദ്യ ബാച്ച് .2000-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പി ടി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 65 കുട്ടികളുള്ള പ്രീപ്രൈമറി വിഭാഗവും ഇവിടെ ഉണ്ട്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. .ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡൽ സ്കൂളായി പേരാവൂർ മണ്ഡലത്തിൽ നിന്നും GHSS പാല തിരഞ്ഞെടുക്കപ്പെട്ടു.സ്‌കൂളിൽ ഒരു മുഴുവൻ സമയ കൗൺസിലർ ഉണ്ട്.3 ദിവസങ്ങളിൽ ഹെൽത്ത് നേഴ്‌സിന്റെ സേവനം ലഭിക്കുണ്ട്.നമ്മുടെ ഈ വിദ്യാലയം ഇപ്പോൾ അന്താരാഷ്ടാ നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു.പഠനരംഗത്തെ പുതുവഴികൾക്കും വേറിട്ട കൂട്ടായ്മയ്ക്കും ലഭിക്കും ലഭിച്ച അംഗീകാരമാണിത്.കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പേരാവൂർ നിയോജകമണ്ഡലത്തിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ വിദ്യാലയം.അഞ്ചുവർഷം കൊണ്ട് എല്ലാ മേഖലയിലും രാജ്യാന്തര നിലവാരം.ഇരുപതുകോടി രൂപയുടെ വികസനപ്രവത്തനങ്ങളാണിവ .വേറിട്ട ഹരിത ക്യാമ്പസ്,മികച്ച ഹൈടെക് ക്ലാസ് മുറികൾ,മെച്ചപ്പെട്ട ശുചിമുറികൾ ,അത്യാധുനിക പാചകശാല,ജൈവവൈവിധ്യ ഉദ്യാനം ,സൗരോർജ്ജ സംവിധാനം,ശാസ്ത്രീയ മാലിന്യസംസ്കരണം ,ഹരിത വൽക്കരണംതുടങ്ങി നല്ല സൗകര്യങ്ങളുള്ള മികച്ച വിദ്യാലയമായി മാറി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പാല.കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിമൂന്ന് മാതൃക വിദ്യാലയങ്ങളുടെ കൂട്ടത്തിലെ ഒരു വിദ്യാലയമാണ് പാല വിദ്യാലയം. ഹൈസ്കൂളിലെ എല്ലാക്ലാസുകളിലും എൽ.സി,ഡി പ്രൊജക്ടർ ലാപ്ടോപ് ,ശബ്ദ സംവിധാനങ്ങളിലൂടെ പഠനം പൂർണമായും ഹൈടെക് ലഭ്യമാവുന്നു.എൽ.പി.,യു.പി.വിഭാഗങ്ങളിൽ അടുത്ത ഘട്ടത്തിൽ എല്ലാ ക്ലാസുകളിലും ഈ സംവിധാനം ഉണ്ടാവുന്നതാണ് . എൻ.സി.സി.,ഉണർവ്,നവജീവിത പരിശീലന പരിപാടി,ലിറ്റിൽ കൈറ്റ്സ്,കനിവ് സ്നേഹ വേദി ,കളരി പരിശീലനം ,ക്ലാസ് ലൈബ്രറികൾ ,വോളീബോൾ പരിശീലനം ,കബഡി പരിശീലനം ,നേർവഴി-കൗൺസിലീംഗ് പരിപാടി,മറ്റ്ക്ലബ്ബുകൾ തുടങ്ങിയവ പാല വിദ്യാലയത്തിൽ സജീവമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- കൗൺസിലിംഗ് സെന്റർ
- ക്ലാസ് ലൈബ്രറി .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- എസ പി സി
അക്ഷരക്കൂട്ട്-"സഹപാഠിക്കൊരു കൈത്താങ്ങ്"
പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് സഹായമായി പാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്ഷരക്കൂട്ട് - "സഹപാഠിക്കൊരു കൈത്താങ്ങ്"പരിപാടി .പാഠപുസ്തങ്ങൾക്കൊപ്പം ഇതുവരെ എഴുതിയ വിവിധ വിഷയങ്ങളുടെ നോട്ട് പുസ്തകങ്ങളും നഷ്ടമായ ആയിരകണക്കിന് കുട്ടികൾക്ക്, അവർക്ക് വിവിധ വിഷയങ്ങളിലെ ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങളിലെ നോട്ടുകൾ എഴുതി നൽകുന്ന പരിപാടിയാണ് സ്കൂളിൽ 28/08/2018 ചൊവ്വാഴ്ച നടന്നത് .അവധിയായിട്ടും അധ്യാപകരുടെ അഭ്യർത്ഥനപ്രകാരം നൂറോളം കുട്ടികളാണ് സ്കൂളിലെത്തി നോട്ടുകൾ എഴുതി നൽകിയത്. ജി അനിൽകുമാർ മാസ്റ്റർ ഗണിതത്തിനും, സുനിത ടീച്ചർ ,കെ കെ ഗിരീഷ്‌കുമാർമാസ്റ്റർ എന്നിവർ സോഷ്യൽ സയൻസിനും, സി കെ ശശിധരൻ മാസ്റ്റർ ഹിന്ദിയ്ക്കും സ്‌മിതതോമസ് ടീച്ചർ ഇംഗ്ലീഷിനും എഴുതുന്നതിന് നേതൃത്വം നൽകി .അക്ഷരക്കൂട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ നോട്ടുകൾ പ്രളയ പ്രദേശത്തെ കുട്ടികൾക്ക് കൈമാറും. പരിപാടിയുടെ ഉദ്‌ഘാടനം പ്രധാനാധ്യാപിക കെ ആർ വിനോദിനി നിർവഹിച്ചു . ജി അനിൽകുമാർ ,കെ കെ ഗിരീഷ്‌കുമാർ,സി അബ്ദുൽ ഗഫൂർ,സുനിത സ്‌മിതതോമസ് ടി , സി കെ ശശിധരൻ ബിന്ദു കെ പി തുടങ്ങിയവർ സംസാരിച്ചു .എഴുതിയ നോട്ടു പുസ്തകങ്ങൾ പി ടി എ പ്രസിഡന്റ് വി വി വിനോദ് ഏറ്റുവാങ്ങി
എൻ എൻ എസ്
പ്രോഗ്രാം ഓഫീസർ ശ്രീ. ഷാജു. കെ.സി. യുടെ നേതൃത്വത്തിൽ 2007ലാണ് നാഷണൽ സർവ്വീസ് സ്കീം പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പിറവിയെടുക്കുന്നത്. നാല് വർഷക്കാലത്തോളം അദ്ദേഹം പ്രോഗ്രാം ഓഫീസർ ആയി സേവനമനുഷ്ഠിച്ചു. ഈ കലയളവിൽ നിരവധി പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2009-ൽ "അമ്മയ്‌ക്കെഴുതിയ കത്ത് " എന്ന ഹ്രസ്വചലച്ചിത്രത്തിന് സംസ്ഥാന, ദേശീയ അവാർഡുകൾ ലഭിച്ചു. 2010 - 11 ൽ ശ്രീ. ഹരീന്ദ്രൻ കെ പ്രോഗ്രാം ഓഫീസറായി. തുടർന്ന് ശ്രീ.ജോയ് കെ.ജോസഫ് ഒരു വർഷക്കാലത്തോളം പ്രോഗ്രാം ഓഫീസറിന്റെ ചുമതല നിർവ്വഹിച്ചിരുന്നു. 2012-15 കാലഘട്ടത്തിൽ ശ്രീ. സാബു ജോസഫ് പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു. 2014-15 കാലത്ത് നമ്മുടെ യൂണിറ്റിന് നിരവധി അവാർഡുകൾ ലഭിച്ചു. മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച എൻ.എസ്. പ്രോഗ്രാം ഓഫീസർ, മികച്ച വളണ്ടിയർ , "നിഴൽ ചിത്രം " എന്ന ഹ്രസ്വ ചലച്ചിത്രത്തിന് രണ്ട് സംസ്ഥാന അവാർഡുകൾ എന്നിവ ലഭിച്ചു. ഈ കാലയളവിൽ ശ്രീലാൽ. സി എന്ന വണ്ടിയർ ഗുഹാട്ടിയിൽ നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തു. 2015-16 ൽ ശ്രീ.ഷിജു. കെ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായി പ്രവർത്തനമേറ്റെടുത്തു. ഈ വർഷത്തിൽ തന്നെ അർജുൻ ദാസ് ഛത്തീസ്ഘട്ടിലെ റായ്പൂരിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തു. 2017-18 കാലയളവിൽ നമ്മുടെ യൂണിറ്റിന് അനവധി അവാർഡുകൾ ലഭിച്ചു - നാഷണൽ യംഗ് ലീഡേർസ് പ്രോഗ്രാം അവാർഡ് (NYLP), ബെസ്റ്റ് അപ്രീസിയേഷൻ അവാർഡ് (പ്രോഗ്രാം ഓഫീസർ). ഈ വർഷം ഐശ്വര്യ പി.കെ കോട്ടയം മുണ്ടക്കയത്ത് വെച്ച് നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രീ - ആർ.ഡി. ക്യാമ്പിലും പങ്കെടുത്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച "ദി കില്ലർ എന്ന ഹ്രസ്വചലച്ചിത്രത്തിന് മലബാർ ക്യാൻസർ സെന്ററിന്റെ അവാർഡ് ലഭിച്ചു. ഈ കാലഘട്ടത്തിൽ ഒരു മാഗസിൻ, "സ്മൈലിസ് " പ്രസിദ്ധീകരിച്ചു. 2017-18 ലെ സംസ്ഥാനത്തെ ബെസ്റ്റ് വളണ്ടിയർ അവാർഡ് ഐശ്വര്യ പി.കെ ക്ക് ലഭിച്ചു.
വിജയോൽസവം 2018
എസ്.എസ്.എൽ.സി,ഹയർ സെക്കണ്ടറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെയും, കളരി ദേശീയ ഷിപ്പിൽ സ്വർണമെഡൽ നേടിയ കുട്ടികളെയും അനുമോദിക്കുന്നു 'വിജയോൽസവം 2018'2018 ജൂലൈ 5വ്യാഴാഴ്ച 2.30നടന്നു.മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു ജോസഫിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ വി സുമേഷ് ഉത്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിജയികൾക്കുള്ള ഉപഹാരം സണ്ണി മേച്ചേരി (മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത്), എസ്.എസ്.എൽ.സി വിജയികൾക്കുള്ള ഉപഹാരം വി ഷാജി (വൈസ് പേരാവൂർ ബ്ലോക്ക്പഞ്ചായത്ത്),കളരി ജേതാക്കൾക്കും പരിശീലകനുമുള്ള ഉപഹാരം ശ്രീമതി മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, വിവിധ പരീക്ഷ വിജയികൾക്കും കായിക മികവിനുമുള്ള ഉപഹാരം വി വി വിനോദ് (പി ടി എ പ്രസിഡന്റ്) എന്നിവർ നൽകി. ഹെഡ്മിസ്ട്രസ് കെ ആർ വിനോദിനി റിപ്പോർട് അവതരിപ്പിച്ചു .മുഴക്കുന്നു പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാർ ആശംസ പ്രസംഗങ്ങൾ നടത്തി . പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ചക്ക മഹോത്സവം നാട്ടു മധുരം നല്ല ഭക്ഷണം എന്ന സന്ദേശവുമായി അഞ്ചാമത് ചക്ക മഹോത്സാവം രുചിഭേദങ്ങളുടെ ഉത്സവമായി.ഇരിട്ടി ഗ്രീൻ ലീഫിന്റെ സ്‌നേഹ പച്ച ഹരിത വിദ്യാലയ പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെയും സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും സഹകരണത്തോടെ സ്കൂൾ പി ടി എ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കൃത്യമായ മുന്നൊരുക്കത്തോടെ പ്രീ പ്രൈമറി മുതൽ 10-)0 തരം വരെയുള്ള 40 ക്ലാസുകളിലെ 1300 ഓളം വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന 300 ഓളം വ്യത്യസ്തങ്ങളായ ചക്ക വിഭവങ്ങൾ പ്രദർശിപിച്ചു.ഓരോ ക്ലാസിലും പ്രത്യേക ഉദ്ഘാടന ചടങ്ങും ചക്കയറിവ് പ്രദർശനവും ചക്കപ്പാട്ടുകളുടെ അവതരണവും നടന്നു.പ്ലാവിലയും പ്രകൃതി സൗഹർദ വസ്തുക്കളും കൊണ്ട് ക്ലാസ് മുറികൾ അലങ്കരിച്ചതും ശ്രദ്ധേയമായി.ചക്ക ബ്രഡ്, ചക്ക ബിരിയാണി, ചക്ക പുട്ട്, ചക്ക പായസം, ലഡ്ഡു , വട, മധുരവട, ഇഡലി, ചവിണി ചിപ്സ് , ഉണ്ണിയപ്പം , ഹൽവ ,കാലത്തപ്പം,കിണ്ണത്തപ്പം,ജാം,കേക്ക് തുടങ്ങിയ ഇനങ്ങളിലൂടെ പഴയ കാലത്തിന്റെ പ്രധാന ഭക്ഷ്യ വിഭവമായ ചക്കയെ പുതിയ കാലത്തിന്റെ രുചി ഭേദങ്ങൾക്കനുസൃതമായി തയ്യാറാക്കി അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റ ഹരിത കേരള മിഷന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഹരിതോത്സവത്തിന്റെ കൂടി ഭാഗമായാണ് ചക്ക മഹോത്സവം നടന്നത്.ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വിഭവങ്ങൾ തയ്യാറാക്കി എത്തിക്കുന്ന ചക്ക മഹോത്സവം സംസ്ഥാനത്തു തന്നെ ആദ്യത്തെതാണ്.ഓരോ വിഭവനും തയ്യാറാക്കുന്നതിന്റെ വിശദമായ പാചക കുറിപ്പും അതിന്റെ ഔഷധമൂല്യം അടക്കമുള്ള കാര്യങ്ങളും കുട്ടികൾ എഴുതി പ്രദർശിപ്പിച്ചിരിന്നു. പോഷക സമ്പുഷ്ടമായ ഭക്ഷ്യ വിഭവമായിട്ടും ആളുകൾ പാഴാക്കി കളയുന്ന ചക്കയുടെ ഉപയോഗത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രദർശനം വിദ്യാർത്ഥികളുടെ പാഠഭാഗവുമായ് ബന്ധപ്പെട്ട രീതിയിലാണ് ക്രമീകരിച്ചത്. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് ചക്കപാട്ടു പാടി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് വി വി വിനോദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ കെ കെ സജീവൻ, എം വിനീത, മിനി ചന്ദ്രൻ ,കോ ഓർഡിനേറ്റർ സി എ അബദുൾ ഗഫൂർ, ഇരിട്ടി ഗ്രീൻ ലീഫ് വൈസ് ചെയർമാൻ എൻ ജെ ജോഷി, ജോയിന്റ് സെക്രട്ടറി പി പി രജീഷ്, നിർവാഹക സമിതി അംഗം കെ സി ജോസ്,ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ വിസി ബാലകൃഷ്ണൻ, പ്രധാന അധ്യാപിക കെ ആർ വിനോദിനി, പ്രിൻസിപ്പൽ പി രവീന്ദ്രൻ, കെ എ ഹസ്സൻ ,സീനിയർ അസിസ്റ്റന്റ് സി അബ്ദുൾ അസീസ്, സ്റ്റാഫ് സെക്രട്ടറി എന്ന ഗിരീഷ് ബാല ,റോയി സെബാസ്റ്റൻ ,എം ആർ മഞ്ജുഷ, പി റമീസ് ചന്ദന എന്നിവർ പ്രസംഗിച്ചു .അടുത്ത വർഷം മുതൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിവ് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ചക്ക മഹോത്സവം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിൽ നി സോനം നൽകുന്നതിനും തീരുമാനിച്ചു .
ഉണർവ് നവജീവന പരിശീലന പരിപാടി
കഴിവും പഠനശേഷിയും ഉണ്ടെങ്കിലും കുട്ടികൾ വേണ്ടത്ര ജീവിത വിജയം കൈവരിക്കുന്നില്ല എന്ന കണ്ടെത്തലിൽ നിന്നാണ് ഉണർവ് എന്ന പരിശീലന പരിപാടി ആരംഭിക്കുന്നത് .ചെറുപ്പത്തിൽ തന്നെ അവനവന്റെ , പ്രശ്നങ്ങൾ കണ്ടെത്തി അവ തിരുത്തി ആൽമവിശ്വാസം കുട്ടികൾക്ക് ഉണ്ടാക്കികൊടുക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് .
മാനേജ്‌മെന്റ്
- ഹെഡ് മാസ്റ്റർ ഇൻ ചാർജ് : ശാലിനി കെ വി
- പ്രിൻസിപ്പാൾ ഇൻ ചാർജ് : സജു സി
- പി ടി എ പ്രസിഡന്റ് : പത്മനാഭൻ
മുൻ സാരഥികൾ
C M അബ്ദുൽ ജബ്ബാർ | 1992 | 1994 | |
---|---|---|---|
R K സദാനന്ദൻ | 1994 | 1997 | |
വിമലാക്ഷിയമ്മ | 1997 | 1999 | |
A ബാലൻ | 1999 | 2000 | |
K K ദാസൻ | 2001 | 2004 | |
രാഘവൻ കാരിയാടൻ | 2004 | 2005 | |
മുഹമ്മദ് ചമ്മിയിൽ | 2005 | 2006 | |
ജസീന്ത | 2006 | 2007 | |
M കൃഷ്ണകുമാരി | 2007 | 2008 | |
V കൃഷ്ണ ദാസ് | 2008 | 2009 | |
ചേച്ചമ്മ കുഞ്ചേറിയ | 2009 | 2010 | |
K P പദ്‌മനാഭൻ | 2010 | 2014 | |
കെ ഹരിദാസൻ | 2014 | 2015 | |
ജനാർദ്ദനൻ ഞാറ്റുതല | 2015 | 2016 | |
വിനോദിനി കെ ആർ | 2016 | 2021 | |
പി എം കേശവൻ | 2021 |
പി ടി എ പ്രസിഡന്റുമാർ
എ സി ഗോപാലൻ നമ്പ്യാർ, കെ സി ലക്ഷ്മണൻ, എൻ കെ ദാമോദരപണിക്കർ , കെ സി രവീന്ദ്രൻ, പി വി നാരായണൻ , ടോമി കെ ടി , വി എൻ രവീന്ദ്രൻ , സിപി ജോസഫ്, എ എം കൃഷ്ണൻ കുട്ടി , ബാബു ജോസഫ്, എ ബാബു, വി വി വിനോദ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കായിക പ്രതിഭകൾ
- കെ.ടി.കുര്യാച്ചൻ
- ഗ്രീഷ്മ
- ഡൊമനിക്
- ഡോക്ടർ വി ശിവദാസൻ (രാജ്യസഭാ അംഗം )
പോയ വർഷം
പുസ്തക പ്രദർശനം
നമ്മുടെ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഒരു പുസ്തക പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വ്യത്യസ്ത വിഭാഗത്തിൽ പെട്ട പുസ്തകങ്ങൾ കാണാനും പരിചയപ്പെടാനും വായനയുടെ വൈവിധ്യത്തെക്കുറിച്ച് തിരിച്ചറി യാനും ഈ പ്രദർശനത്തിൽ കൂടി വിദ്യാർത്ഥികൾക്ക് സാധിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും കൂടി സമാഹരിച്ച വിവിധ മേഖലയിൽ പെട്ട ആയിരത്തിലധികം പുസ്തകങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
കഥയുടെ ഉറവിടം തേടി
ഈ വർ ഷം നടത്തിയ അക്കാദമിക് പ്രവർത്തനമായിരുന്നു കഥയുടെ ഉറവിടം തേടി എന്ന പഠനയാത്ര.8-)0 ക്ളാസ്സിലെ മലയാളം പാഠപുസ്തകത്തിലെ രണ്ട് മൽസ്യങ്ങൾ എന്ന കഥയുമായി ബന്ധപ്പെട്ട് കഥാകൃത്ത് അംബികാസുതൻ മാങ്ങാടിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പഠനയാത്ര ചെയ്യുകയായിരുന്നു. കവ്വായി കായൽ , ഇടയിലെക്കാട് കാവ് , എന്നിവ സന്ദർശിച്ച് കഥാകൃത്തുമായി സംവദിച്ചുകൊണ്ടു വിദ്യാര്തഥികൾ ഒരു ദിവസം ചെലവഴിച്ചു .രണ്ടു ബസ്സുകളിലായി 100 ഓളം കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു . എൻഡോസൾഫാൻ ദുരിതബാധിതർക്കു 10000/- രൂപ സംഭാവനയായി നൽകിയാണ് യാത്രാസംഘം മടെങ്ങിയത്. വിദ്യാർത്ഥി ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായി ഈ പഠനയാത്ര .
മികവുകൾ
കേരള സോഷ്യൽ സയൻസ് അക്കാദമി യുടെ നേതൃത്തത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന വാർത്ത അവതരണ മത്സരത്തിൽ ജില്ലയിൽ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനവും ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ A ഗ്രേഡ് ഓടെ മൂന്നാം സ്ഥാനവും നേടാൻ നമ്മുടെ വിദ്യാലയത്തിലെ 9-)0 ക്ളാസ്സിലെ സിറ്റിമിയ ദേവസ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്
വികസന സെമിനാർ നടത്തി
നമ്മടെ സ്കൂളിനെ അന്താരാഷ്ര നിലവാത്തിലേക്ക് ഉയർത്തുന്നത്തിന്റെ ഭാഗമായി സ്കൂളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെ ക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ക്രോഡീകരിക്കുന്നതിനും വേണ്ടി ഒരു ഏകദിന ശിൽപ്പശാല സെപ്തംബർ 5 ന് സ്കൂളിൽ നടത്തി. ജില്ലാ പഞ്ചയാത്ത് മെമ്പർ ശ്രീ .സണ്ണി മേച്ചേരി ശിൽപ്പശാല ഉത്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡണ്ട് ശ്രീ വി വി വിനോദ്, ഹെഡ്മാസ്റ്റർ ശ്രിമതി കെ ആർ വിനോദിനി ടീച്ചർ , പ്രിൻസിപ്പാൾ ശ്രീ. മണികണ്ഠൻ മാസ്റ്റർ മുതലായവർ ആശംസ പ്രസംഗങ്ങൾ നടത്തി. ശ്രീ അബ്ദുൾ ഗഫൂർ മാസ്റ്റർ കരട് രേഖ അവതരിപ്പിച്ചു. 4 ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ച നടത്തി, ചർച്ച ക്രോഡീകരിച്ച് വികസന രേഖയാക്കി.
ചിത്രശാല
2018-19 വർഷം സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ നേർ സാക്ഷ്യം
-
Little kites inaguration by PTA President V Vinod
-
Parents & Students
-
ചക്ക മഹോത്സവം നോട്ടീസ്
-
ചക്ക മഹോത്സവം വിഭവങ്ങൾ
-
ചക്ക മഹോത്സവം വിഭവങ്ങൾ
-
ചക്ക മഹോത്സാവം പത്രതാളിലൂടെ
-
-
-
ചാന്ദ്രദിന ക്വിസ് ഇരിട്ടി സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ കെ ബി
-
പ്രളയ ദുരന്തത്തിൽപ്പെട്ട കൂട്ടുകാർക്കായി പാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്ഷരക്കൂട്ട്
-
-
-
-
എഴുതിയ നോട്ടു പുസ്തകങ്ങൾ പി ടി എ പ്രസിഡന്റ് വി വി വിനോദ് ഏറ്റുവാങ്ങി
-
അക്ഷരക്കൂട്ട്പത്രതാളിലൂടെ
-
-
വഴികാട്ടി
- തലശ്ശേരിയിൽ നിന്നും 50 കി.മി. അകലത്തായി കാക്കയങ്ങാട് എന്ന സ്ഥലത്തുനിന്നും 2 കി.മി കിഴക്കു മാറി പാല എന്ന ഗ്രാമത്തിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.
- കണ്ണൂരിൽ നിന്ന് 50 കി മി അകലെ ഇരിട്ടി ഇരിട്ടിയിൽ നിന്ന് 13 കി മി അകലെ കാക്കയങ്ങാട് എന്ന സ്ഥലത്തുനിന്നും 2 കി.മി കിഴക്കു മാറി പാല എന്ന ഗ്രാമത്തിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 14035
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ