ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
വരി 85: വരി 85:

== '''[[ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം|പ്രകൃതിസംരക്ഷണ യജ്ഞം]]''' ==
== '''[[ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം|പ്രകൃതിസംരക്ഷണ യജ്ഞം]]''' ==

ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഗവൺമെന്റ് യു.പി.എസ്. വെള്ളംകുളങ്ങരയിൽ ആരംഭിച്ച പ്രവർത്തന പദ്ധതിയാണ് പ്രകൃതിസംരക്ഷണ യജ്ഞം.

പ്രകൃതിസംരക്ഷണത്തിനായി പ്രതിജ്ഞ ചെയ്ത് രൂപീകരിച്ച പ്രകൃതിസംരക്ഷണ സേനയിലെ അംഗങ്ങളാണ് കുട്ടികളും അധ്യാപകരും ഉൾപ്പടെയുള്ള സ്കൂളിലെ അംഗങ്ങളെല്ലാവരും. ജൈവ വൈവിധ്യങ്ങളുടെ കലവറയായ രണ്ട് കാവുകൾ സ്കൂൾ കാമ്പസിൽ സംരക്ഷിക്കപ്പെടുന്നു. ആഞ്ഞിലി ,കരിന്തോട്ട, പുലരി, പൈൻ, മുതലായവ ഉൾപ്പെടെയുള്ള വൃക്ഷലതാദികളാൽ സമ്പന്നമായ ആദ്യത്തെ കാവും, പുളി, പന, പുന്നമരം, ആഞ്ഞിലി, തുടങ്ങിയ വൻമരങ്ങളാൽ സമ്പന്നമായ രണ്ടാമത്തെ കാവും നിരവധി ജീവജാലങ്ങളുടെ വാസസ്ഥലമാണ്. ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ഈ കാവിൽ വരുന്ന പക്ഷികൾക്കായി ദിവസവും കുട്ടികൾ വെള്ളവും, ഭക്ഷണവും ചിരട്ടകളിൽ നൽകുന്നു.

[[പ്രമാണം:35436-22-50.png|നടുവിൽ|ലഘുചിത്രം|302x302px|'''''ക‍ുട്ടികൾ പക്ഷികൾക്കായി ഭക്ഷണവ‍ും,വെളളവ‍ും ചിരട്ടകളിൽ നൽക‍ുന്ന‍ു.''''']]

ഈ കാവുകൾക്ക് പുറമേ, മാവ്, പ്ലാവ്, പേര, പറങ്കിമാവ് എന്നിവ ഉൾപ്പടെയുള്ള വ്യത്യസ്തങ്ങളായ മരങ്ങളും, നിരവധി ഔഷധ സസ്യങ്ങൾ ഉൾപ്പെടുന്ന സമ്പന്നമായ സസ്യജാലവും സ്കൂളിന് കിട്ടിയ വരദാനമാണ്. സ്കൂളിലെ മരങ്ങളുടെയും, ചെടികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും, ഓരോ മരവും, ഓരോ ചെടിയും ഈ പ്രകൃതിയുടെ നിലനിൽപ്പിന് എത്രത്തോളം ആവശ്യമാണ് എന്ന യാഥാർത്ഥ്യം വീടുകളിലേക്കും സമൂഹത്തിലേക്കും എത്തിക്കുവാനുള്ള പ്രവർത്തനങ്ങളും പ്രകൃതിസംരക്ഷണ യജ്ഞത്തിലൂടെ നടത്തിവരുന്നു.

[[പ്രമാണം:35436-22-55.png|നടുവിൽ|ലഘുചിത്രം|302x302px|'''''ജൈവ വൈവിധ്യ രജിസ്‍റ്റർ''''']]

ജൈവ പച്ചക്കറിക്ക‍ൃഷി പ്രോത്സാഹിപ്പിക്കുക, രാസവളങ്ങളുടെയും, രാസകീടനാശിനികളുടെയും ഉപയോഗം തടയുക, അവയുടെ ദോഷവശങ്ങളെപ്പറ്റി മറ്റുള്ളവരെ ബോധവൽക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. മണ്ണിന്റെയും, മനുഷ്യന്റെയും ആരോഗ്യത്തെയും ഒരേപോലെ ബാധിക്കുന്ന ദോഷകരമായ കൃഷി രീതികൾ ഒഴിവാക്കിക്കൊണ്ട്, ശുദ്ധമായ പച്ചക്കറി എങ്ങിനെ കൃഷി ചെയ്യാം എന്ന സന്ദേശം പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലേക്കെത്തിക്കാൻ പ്രകൃതിസംരക്ഷണ യജ്ഞത്തിലൂടെ സ്കൂളിന് സാധിക്കുന്നുണ്ട്.

[[പ്രമാണം:35436-22-56.png|നടുവിൽ|ലഘുചിത്രം|302x302px|'''''ജൈവ ക‍ൃഷി''''']]

പ്രകൃതിസംരക്ഷണവുമായി ബന്ധമുള്ള ദിനാചരണങ്ങളെല്ലാം തന്നെ സ്കൂളിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്താറുണ്ട്. ജൈവ,അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുക, പ്ലാസ്റ്റിക് ,ഇലക്ട്രോണിക് മാലിന്യങ്ങൾ പ്രകൃതിക്ക് ദോഷം ഉണ്ടാകാത്ത തരത്തിൽ സംസ്കരിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായി തീരുവാൻ പ്രകൃതി സംരക്ഷണ യജ്ഞത്തിലൂടെ ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ അംഗങ്ങൾ ശ്രമിക്കുന്നു.

[[പ്രമാണം:35436-22-57.png|നടുവിൽ|ലഘുചിത്രം|302x302px|'''''പ്ലാസ്‍റ്റിക് നിർമാർജ്ജനം, ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കൽ, ബോധവത്ക്കരണം''''']]
[[പ്രമാണം:35436-22-59.png|നടുവിൽ|ലഘുചിത്രം|211x211px|'''''മഴവെളളസംഭരണിക്ക‍ു മ‍ുന്നിൽ വിദ്യാർത്ഥിനി''''']]

സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന മഴവെള്ള സംഭരണിയിൽ തുടങ്ങി; നിരവധി പ്രവർത്തനങ്ങളിലൂടെ അമൂല്യമായ ശുദ്ധജലം പാഴാക്കി കളയാതെ ശേഖരിച്ചു വയ്ക്കുന്നത് പ്രകൃതിയിൽ ജീവന്റെ നിലനിൽപ്പിന് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് സ്വയം മനസ്സിലാക്കുവാനും, മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.

== '''''Twinkling Stars''''' ==
== '''''Twinkling Stars''''' ==

16:48, 2 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ
കൈക്കൊള്ള‍ുന്ന‍ു.
എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ
കൈക്കൊള്ള‍ുന്ന‍ു.

2022 -23

പ്രവേശനോത്സവം

ജ‍ൂൺ -5 :- പരിസ്ഥിതി ദിനാഘോഷം

ജ‍ൂൺ -19 :- വായനദിനം

ജ‍ൂൺ -21 :- ലോക യോഗ ദിനം

ജ‍ൂൺ -26 :- അന്താരാഷ്‍ട്ര ലഹരിവിര‍ൂദ്ധ ദിനം

ജ‍ൂലൈ -1 :- ദേശീയ ഡോക‍്ടർ ദിനം

ജ‍ൂലൈ -5 :- ബഷീർ ദിനം

ജ‍ൂലൈ -21 :- ചാന്ദ്ര ദിനം

ജ‍ൂലൈ -26 :- പ്രക‍ൃതിസംരക്ഷണ ദിനം

ആഗസ്‍റ്റ് - 6 ,9 :- ഹിരോഷിമ,നാഗസാക്കി ദിനങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷം

സത്യമേവ ജയതേ :- മാധ്യമ-വിവര സാക്ഷരതായജ്ഞം (പ്രൈമറി തലം)

മുഖ്യമന്തിയുടെ പത്തിന കർമ്മപരിപാടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും, വിദ്യാഭ്യാസ മേഖലയിൽ ആധുനികകാലത്ത് വളരെ ഗൗരവതരമായി പരിഗണിക്കേണ്ടതുമായ ഒരു പദ്ധതിയാണ് 'സത്യമേവ ജയതേ’ എന്ന പേരിൽ നടപ്പിലാക്കുന്ന മാധ്യമ-വിവര സാക്ഷരതാ യജ്ഞം.മാധ്യമങ്ങളിലൂടെ, വിശേഷിച്ച് ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാസ്തവ വിരുദ്ധമായ വിവരങ്ങളെ തിരിച്ചറിയാനും, ശരി എന്തെന്ന് മനസ്സിലാക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള പരിപാടിയാണ് ഇത്.

വിവരവിസ്ഫോടനത്തിന്റെ ഇൻറർനെറ്റ് യുഗത്തിൽ മാധ്യമങ്ങളുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളുടെ സാന്നിധ്യം വിവരങ്ങളുടെ വലിയ പ്രളയം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു വിവരസമൂഹത്തിൽ ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുണ്ട്. മാധ്യമങ്ങളെ നിയമം കൊണ്ട് നിയന്ത്രിക്കുന്നതിന് ജനാധിപത്യത്തിൽ ഒട്ടേറെ പരിമിതികളുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ നിരീക്ഷണത്തിലൂടെ വളരുന്ന കമ്പോള താൽപര്യങ്ങൾ, ഇവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതിന് സമകാലിക പ്രാധാന്യം ഏറെയാണ്. മാധ്യമങ്ങളെ തിരിച്ചറിയുകയും, അവയെ ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് മാധ്യമങ്ങൾക്ക് തന്നെയും പ്രസക്തി ഉണ്ടാകുന്നത്. മാധ്യമങ്ങളിൽ നിന്നും അവയിലെ കാഴ്ചകളിൽ നിന്നും അവ വിനിമയം ചെയ്യുന്ന വിവരങ്ങളിൽ നിന്നും സമൂഹത്തിന് മാറിനിൽക്കാനാവില്ല. മാധ്യമങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കാനും, സൈബറിടങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടിയാണ് 'സത്യമേവ ജയതേ'.

'ന‍ുണകൾ പലവട്ടം ആവർത്തിച്ചാൽ സത്യമാകില്ല' എന്ന സത്യം കുട്ടികളിൽ ഉറപ്പിച്ചുകൊണ്ട്, സമ്പൂർണ്ണ മാധ്യമ-വിവര സാക്ഷരത നേടുവാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യം.

സ്കൂളിൽ 'സത്യമേവ ജയതേ' പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രഥമ അധ്യാപിക കെ കെ ഷൈല നിർവഹിച്ചു. തുടർന്ന് കൈറ്റിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്ത അധ്യാപകൻ രജനീഷ് വി. സ്കൂളിലെ മറ്റ് അധ്യാപകർക്കുള്ള ക്ലാസ് നൽകുകയുണ്ടായി. അടുത്ത ദിവസങ്ങളിൽ കുട്ടികൾക്കായുളള ക്ലാസ്സ്‍തല പരിശീലന പരിപാടിക്ക് അധ്യാപകരായ രജനീഷ് വി. ,രഹീന ബീഗം, സിന്ധു എസ്. എന്നിവർ നേതൃത്വം നൽകി. 'സത്യമേവ ജയതേ' പരിശീലന പരിപാടിയുടെ മോഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്ന ഉചിതമായ ചിത്രങ്ങളും, വീഡിയോകളും പരിപാടിയുടെ ഉള്ളടക്കം കുട്ടികളിലേക്ക് രസകരമായ രീതിയിൽ സംവേദനം ചെയ്യുന്നതിന് സഹായകമായി.

കുട്ടികളുടെ ഭാഗത്ത് നിന്ന് സജീവമായ, ക്രിയാത്മകമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ പരിശീലന പരിപാടിയിലൂടെ ഇതുവരെ അറിയാതിരുന്ന ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

സർഗ്ഗ വിദ്യാലയം പദ്ധതി

** 'സ്ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **

സമഗ്ര ശിക്ഷ കേരളയുടെ സർഗവിദ്യാലയം പ്രോജക്റ്റിന്റെ ഭാഗമായി  'സ്ത്രീമുന്നേറ്റം വിദ്യാലയത്തിലൂടെ..' എന്ന പ്രവർത്തന പദ്ധതിക്ക് സ്കൂളിൽ തുടക്കമിട്ടു.

കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.ഈ പശ്ചാത്തലത്തിൽ,ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും,ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തലിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുത്തത്. കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള  വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക  എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.

അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്‌.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത്  നവ കിരണം-ഒന്നാം വാല്യം എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു. തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു.

പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....

** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **

പ്രകൃതിസംരക്ഷണ യജ്ഞം

Twinkling Stars

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും, അനായാസമായും, പേടി കൂടാതെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുംവേണ്ടിയുള്ള പഠന പാക്കേജ് ആയ ഹലോ ഇംഗ്ലീഷ് പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ ആവിഷ്കരിച്ച മറ്റൊരു പരിപാടിയാണ് Twinkling stars.

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുക, അതിൽ സജീവമായി അവരെ പങ്കെടുപ്പിക്കുക എന്നുള്ളതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.സ്കിറ്റ്, റോൾപ്ലേ, ലഘുനാടകങ്ങൾ എന്നെ സങ്കേതങ്ങളിൽ ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങളുടെ പുനരാവിഷ്ക്കരിക്കുകയും കുട്ടികളെ അതിലെ കഥാപാത്രങ്ങളാക്കി മാറ്റുകയും ചെയ്തുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലൂടെ ആശയ വിനിമയം നടത്തുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി. പരിചിതമായ സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുക വഴി, പേടി കൂടാതെയും സ്വാഭാവികമായ രീതിയിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് ലഭിച്ചു.

ഇതിനു പുറമേ കുട്ടികളുടെ സർഗ്ഗാത്മകമായ ഭാഷാശേഷി വർധിക്കുന്നതിനായി ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം നടത്തുകയും കുട്ടികളെ ഇതിൽ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു. പാട്ടുകൾ, കഥകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, കളികൾ, പദപരിചയം, സ്വയം പരിചയപ്പെടുത്തൽ.. എന്നിങ്ങനെ നിരവധി പരിപാടികളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുവാനും Twinkling stars എന്ന പരിപാടിയിലൂടെ സാധിക്ക‍ുന്ന‍ുണ്ട്.

Hello English -Twinkling Stars (Second Phase) - പരിപാടിയിൽ ബഹ‍ു.ആലപ്പ‍ുഴ D.P.O. ഷ‍ുക്ക‍ൂർ സാർ സ്‍ക‍ൂൾ മാഗസിൻ പ്രകാശനം ചെയ്യ‍ുന്ന‍ു.

'ഹലോ ഇംഗ്ലീഷ് 'പഠന പരിപാടി : 2019-20

ഹലോ ഇംഗ്ലീഷ് - സ്‍കിറ്റ്
ക്ലാസ്സ്-തല ഇംഗ്ലീഷ് മാഗസിൻ പ്രകാശനം

ഗണിതച്ചെപ്പ്

ഗണിത പഠനം രസകരവും എളുപ്പവ‍ുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി മഞ്ചാടി സഞ്ചി ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്ക‍ുര‍ു, കളി നോട്ടുകൾ, ജ്യാമിതീയ ര‍ൂപങ്ങൾ എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ ര‍ൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ്  തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയ‍ുടെ പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ് തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' ഗണിതമേള 'നടത്തിവരുന്നു. ക‍ൂട‍ുതൽ വായിക്ക‍ുക...

ഇ - കലോത്സവം

കോവിഡ് കാലത്ത‍ും ക‍ുട്ടികള‍ുടെ കലാപരമായ കഴിവ‍ുകൾ പരിപ‍ോഷിപ്പിക്ക‍ുന്നതിനായ‍ും, അവ പ്രകടിപ്പിക്കാന‍ുളള വേദിയൊര‍ുക്ക‍ുന്നതിനായ‍ും സ്‍ക‍ൂൾ ആവിഷ്ക്കരിച്ച തനത‍ു പരിപാടിയാണ്. ഇ -കലോത്സവം.