"ജി.യു.പി.എസ് മുഴക്കുന്ന്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 23: | വരി 23: | ||
=[[ജി.യു.പി.എസ് മുഴക്കുന്ന്/ഓണസദ്യ ...എല്ലാവർഷവും|ഓണസദ്യ ...എല്ലാവർഷവും]]= | =[[ജി.യു.പി.എസ് മുഴക്കുന്ന്/ഓണസദ്യ ...എല്ലാവർഷവും|'''ഓണസദ്യ ...എല്ലാവർഷവും''']]= | ||
=[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)|<small>'''സ്കൂൾ തെരഞ്ഞെടുപ്പ്''' '''(ഹൈടെക്)'''</small>]]= | =[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)|<small>'''സ്കൂൾ തെരഞ്ഞെടുപ്പ്''' '''(ഹൈടെക്)'''</small>]]= | ||
=[[ജി.യു.പി.എസ് മുഴക്കുന്ന്/ശ്രദ്ധ ( പരിഹാരബോധന പഠനം)|ശ്രദ്ധ ( പരിഹാരബോധന പഠനം)]]= | =[[ജി.യു.പി.എസ് മുഴക്കുന്ന്/ശ്രദ്ധ ( പരിഹാരബോധന പഠനം)|'''ശ്രദ്ധ ( പരിഹാരബോധന പഠനം)''']]= | ||
='''[[ജി.യു.പി.എസ് മുഴക്കുന്ന്/വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ|<small>വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ</small>]]'''= | ='''[[ജി.യു.പി.എസ് മുഴക്കുന്ന്/വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ|<small>വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ</small>]]'''= | ||
11:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് കാലത്ത് കുട്ടികൾക്കായി....
കോവിഡ് കാല ഓൺലൈൻ പ്രവർത്തനങ്ങൾ...2021-2022
സ്കൂൾ റേഡിയോ (മഷിത്തണ്ട് )
വാർത്താ ചാനൽ ( VOICE OF GUPS MUZHAKKUNNU )
വാർത്താമാധ്യമങ്ങൾ സജീവമായ കാലഘട്ടമാണ് ഇന്ന്.. പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്ന പേരിൽ എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്നതും, എളുപ്പം എത്തിപ്പെടുന്നതും ആയ ഒരു വാർത്താ പ്രക്ഷേപണ ശൃംഖല എന്ന നിലയിൽ ഇത്തരം മാധ്യമങ്ങൾ നമ്മുടെ ലോകത്ത് സജീവമായി ഉണ്ട്.... വാർത്തകൾക്കും, വിനോദങ്ങൾക്കും, സംഗീത കായിക മേഖലകൾക്കും തുടങ്ങിയ ഏത് വിഭാഗത്തിനും പ്രത്യേകം ഓഡിയോ-വീഡിയോ പ്ലാറ്റ്ഫോമുകൾ ഇന്ന് ഉണ്ട്. അതിൽ പൊതുസമൂഹത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് വാർത്താചാനലുകൾ .. ഓരോന്നിന്റേയും നിഷ്പക്ഷതയും , അവതരണശൈലിയും വ്യത്യസ്തമായിരിക്കാം.. എങ്കിലും നൂതനമായ വാർത്താ പ്രക്ഷേപണ ശൈലികൾ കൊണ്ട് പല വാർത്താചാനലുകളും പൊതുജനങ്ങളുടെ സവിശേഷ ശ്രദ്ധ ആകർഷിച്ചു വരുന്നു.. പൊതു സമൂഹത്തിന്റെ ഭാഗമായി നിരന്തരം കണ്ണും കാതും സജീവമാക്കി വെക്കുന്ന വരാണ് കുട്ടികൾ.. അവരെയും വാർത്താ പ്രക്ഷേപണ ശൃംഖലയിലേക്ക് സ്കൂളുകളുടെ പ്രതിനിധി എന്ന നിലയിൽ കണ്ണി ചേർക്കാനുള്ള ഉദ്യമമായിരുന്നു ഞങ്ങളുടെ ഒരു പ്രവർത്തനം.. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് ഇടയിൽ രൂപം കൊണ്ട ആശയത്തിന്റെ പൂർത്തീകരണമായി കുട്ടികൾ അവതരിപ്പിക്കുന്ന ഒരു വാർത്താചാനൽ ഞങ്ങൾ രൂപീകരിച്ചു... കൂടുതൽ അറിയാൻ>>>>
ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും
ലോകമെമ്പാടും പരിസ്ഥിതിക്ക് പുതിയ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വിപത്ത് ആണല്ലോ പ്ലാസ്റ്റിക്... പ്ലാസ്റ്റിക് നിർമ്മാർജനത്തിനായും, സഭയുടെ പുനരുപയോഗ ത്തിനുമായി വിവിധ ഗവൺമെന്റുകളും സന്നദ്ധസംഘടനകളും നവീനമായ ആശയങ്ങൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണല്ലോ.. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവും, അവയുടെ ശരിയായ ഉപയോഗവും നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഗവൺമെൻറ് ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാകാലങ്ങളിൽ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്...
താഴെ തട്ടിലേക്ക് എത്തുമ്പോൾ അവയുടെ നിർവ്വഹണത്തിൽ പലവിധ പോരായ്മകൾ ഉള്ളതായി കാണുന്നു.. എങ്കിലും നമുക്ക് ഓരോരുത്തർക്കും ആവുന്ന രീതിയിൽ നമ്മുടെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ആയിരിക്കും ഈ മേഖലയിലെ നമ്മുടെ മികച്ച പ്രവർത്തനം.. കൂടുതൽ അറിയാൻ>>>>
പഠന സഹായ വിതരണം
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ കുട്ടികൾക്കായി നൽകിവന്നിരുന്ന ഔപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വളരെ പെട്ടെന്നായിരുന്നു ഘടനാമാറ്റം കൊണ്ടു ശ്രദ്ധേയമായത്... കുട്ടികൾക്ക് സ്കൂളിൽ നേരിട്ട് വരാൻ പറ്റാത്ത സാഹചര്യം സംജാതമായി... ഗവൺമെൻറ് നിർദ്ദേശാനുസരണം കുട്ടികളുടെ പഠനം ഓൺലൈൻ ആയി മാറി.. പഠന സാഹചര്യം മാറിയപ്പോൾ അതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചു കൊടുക്കേണ്ടതാണ് ബാധ്യത പൊതുസമൂഹത്തിലേക്ക് വന്നുചേർന്നു... കമ്പ്യൂട്ടർ മൊബൈൽ തുടങ്ങിയ ഗാഡ്ജറ്റുകൾ വഴി ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് മുന്നിൽ എത്തിക്കുക എന്നതായിരുന്നു ബുദ്ധിമുട്ടേറിയ കാര്യം.. ഇൻറർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതോ തോടൊപ്പം തന്നെ അവർക്ക് ആവശ്യമായിട്ടുള്ള ഉപകരണങ്ങൾ ഉണ്ട് എന്നത് ഉറപ്പാക്കുക എന്നതുകൂടി സ്കൂളിന്റേയും, പൊതുസമൂഹത്തിന്റേയും ബാധ്യതയായി വന്നു. സാമ്പത്തിക നിലവാരം തീരെ കുറഞ്ഞ പതിനഞ്ചോളം കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ടായിരുന്നു... ടിവി, മൊബൈൽ തുടങ്ങിയ ഓൺലൈൻ സഹായ പഠനോപകരണങ്ങൾ ലഭിക്കുക എന്നത് ഇവരുടെ ആവശ്യമായിരുന്നു... കൂടുതൽ അറിയാൻ>>>>
ജി.യു.പി.എസ്. മുഴക്കുന്ന് @ സോഷ്യൽ മീഡിയ
ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു..കൂടുതൽ അറിയാൻ>>>>
കരാട്ടെ പരിശീലനം
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, അവരെ ആത്മവിശ്വാസം ഉള്ളവരാക്കി തീർക്കുന്നതിനും ഗവൺമെൻറ് തലത്തിൽ പഞ്ചായത്തിലൂടെ ധാരാളം പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്... കലാകായിക രംഗങ്ങളിലാണ് ഇത്തരം പദ്ധതികൾ കൂടുതലായും ആവിഷ്കരിച്ച് വരുക... ഇത്തരം നൂതന ആശയങ്ങളുടെ ഗുണഭോക്താവ് ആകുവാൻ നിങ്ങളുടെ സ്കൂളിനും പല വർഷങ്ങളിലായി കഴിഞ്ഞിട്ടുണ്ട് ഉണ്ട്... എസ് .എസ്.എ വഴി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇങ്ങനെ ആവിഷ്കരിച്ച് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് കായിക പരിശീലനം.. ഇത്തരം പരിശീലനങ്ങൾക്കായി വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ആളുകൾക്ക് അവസരം നൽകാറുണ്ട്... കൂടുതൽ അറിയാൻ>>>>
ഓണസദ്യ ...എല്ലാവർഷവും
സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)
ശ്രദ്ധ ( പരിഹാരബോധന പഠനം)
വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ
മുത്തശ്ശന്റെ ചരിത്രമെഴുതാം
കലാസപര്യയുടെ നാൾവഴികൾ
ക്രിയാ ഗവേഷണവും ലഘു പരീക്ഷണങ്ങളും
മുട്ടക്കോഴി വിതരണം 2018
ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം
സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം
പ്രതിഭകളെ ആദരിക്കുകയും, അവർക്ക് അർഹമായ അംഗീകാരം കൊടുക്കുകയും ചെയ്യുക എന്നത് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ പാരമ്പര്യത്തിൽ പെട്ട ഒന്നാണ്.. സ്കൂളിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും എന്നും സ്നേഹാദരം കൊടുക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ രക്ഷാകർതൃ സമിതിയും അധ്യാപക കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു.. അത്തരമൊരു അവസരമായിരുന്നു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടീ മൊയ്തീൻ മാസ്റ്റർക്ക് നൽകിയ ആദരവിൽ തെളിഞ്ഞു കണ്ടത്.. കൂടുതൽ അറിയാൻ>>>