ജി.യു.പി.എസ് മുഴക്കുന്ന്/വാർത്താ ചാനൽ( VOICE OF GUPS MUZHAKKUNNU )

Schoolwiki സംരംഭത്തിൽ നിന്ന്

വാർത്താ ചാനൽ ( VOICE OF GUPS MUZHAKKUNNU )

വാർത്താമാധ്യമങ്ങൾ സജീവമായ കാലഘട്ടമാണ് ഇന്ന്.. പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്ന പേരിൽ എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്നതും, എളുപ്പം എത്തിപ്പെടുന്നതും ആയ ഒരു വാർത്താ പ്രക്ഷേപണ ശൃംഖല എന്ന നിലയിൽ ഇത്തരം മാധ്യമങ്ങൾ നമ്മുടെ ലോകത്ത് സജീവമായി ഉണ്ട്.... വാർത്തകൾക്കും, വിനോദങ്ങൾക്കും, സംഗീത കായിക മേഖലകൾക്കും തുടങ്ങിയ ഏത് വിഭാഗത്തിനും പ്രത്യേകം ഓഡിയോ-വീഡിയോ പ്ലാറ്റ്ഫോമുകൾ ഇന്ന് ഉണ്ട്. അതിൽ പൊതുസമൂഹത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് വാർത്താചാനലുകൾ .. ഓരോന്നിന്റേയും നിഷ്പക്ഷതയും , അവതരണശൈലിയും വ്യത്യസ്തമായിരിക്കാം.. എങ്കിലും നൂതനമായ വാർത്താ പ്രക്ഷേപണ ശൈലികൾ കൊണ്ട് പല വാർത്താചാനലുകളും പൊതുജനങ്ങളുടെ സവിശേഷ ശ്രദ്ധ ആകർഷിച്ചു വരുന്നു.. പൊതു സമൂഹത്തിന്റെ ഭാഗമായി നിരന്തരം കണ്ണും കാതും സജീവമാക്കി വെക്കുന്ന വരാണ് കുട്ടികൾ.. അവരെയും വാർത്താ പ്രക്ഷേപണ ശൃംഖലയിലേക്ക് സ്കൂളുകളുടെ പ്രതിനിധി എന്ന നിലയിൽ കണ്ണി ചേർക്കാനുള്ള ഉദ്യമമായിരുന്നു ഞങ്ങളുടെ ഒരു പ്രവർത്തനം.. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് ഇടയിൽ രൂപം കൊണ്ട ആശയത്തിന്റെ പൂർത്തീകരണമായി കുട്ടികൾ അവതരിപ്പിക്കുന്ന ഒരു വാർത്താചാനൽ ഞങ്ങൾ രൂപീകരിച്ചു...

       കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ പഠനത്തിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ആവശ്യപ്പെടുന്ന സമയങ്ങളിൽ ഒരു അല്പം വിനോദത്തിനും, അതിലുപരി അവരുടെ സജീവമായ സാന്നിധ്യം  വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്നതിനുമായി ഈ പ്രവർത്തനത്തെ ഞങ്ങൾ കണ്ടു...
          സ്റ്റാഫ് കൗൺസിൽ രൂപം കൊണ്ട ആശയത്തെ പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു പിന്നീട് ഞങ്ങൾ നടത്തിയത്.. സ്കൂളിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിൽ ഇത്തരമൊരു ആശയം ഷെയർ ചെയ്യുകയും , ഇതിനു സന്നദ്ധനായ കുട്ടികളുടെ സാന്നിധ്യം ക്ഷണിക്കുകയും ചെയ്തു... അങ്ങനെ ഇരുപതോളം കുട്ടികൾ തയ്യാറായി വന്നു... അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും, ദിവസേനയുള്ള വാർത്തകൾ അവരിലേക്ക് എത്തിക്കുന്നതിനു മായി പ്രസ്തുത വാട്സപ്പ് ഗ്രൂപ്പ് ഉപയോഗിച്ചു... കുട്ടികളുടെ കൂടി നിർദ്ദേശങ്ങൾ സ്വീകരിച്ച് വാർത്താ ചാനലിനു വേണ്ടി ഒരു ലോഗോ തയ്യാറാക്കുകയും, ഉചിതമായ ഒരു പേര് കണ്ടെത്തുകയും ചെയ്തു... എല്ലാ അധ്യാപകരുടെയും പൊതു അഭിപ്രായം മാനിച്ച്  VOICE OF GUPS MUZHAKKUNNU എന്ന പേര് വാർത്താ ചാനലിനായി സ്വീകരിക്കപ്പെട്ടു..ഈ പ്രവർത്തനത്തിൽ എല്ലാ അധ്യാപകരുടെയും സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു എന്നത് സന്തോഷകരമായ ഒരു കാര്യമാണ്..
         ലോഗോ പ്രകാശനം, ചാനലിന്റെ പേര് അറിയിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിൽ നിർവഹിക്കപ്പെട്ടു... കുട്ടികൾ അവരുടെ വീടുകളിൽ ഷൂട്ട് ചെയ്യുന്ന വീഡിയോകൾ,  അവ എഡിറ്റ് ചെയ്യുന്ന അന്ന് അധ്യാപകരുടെ വാട്സപ്പ് നമ്പറുകളിലേക്ക് അയയ്ക്കുകയും, ലോഗോ പേര് തുടങ്ങിയ കാര്യങ്ങൾ കൂട്ടിച്ചേർത്ത് ആകർഷകമാക്കി അവ അവ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു... ഈ പ്രവർത്തനം രണ്ടു വർഷത്തിലധികമായി വിജയകരമായി സംപ്രക്ഷേപണം ചെയ്തു വരുന്നു...
           ഇതുവരെയായി 350ലധികം വീഡിയോകൾ jijo tech എന്ന  യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.... മുഴക്കുന്ന് ഗവൺമെൻറ് സ്കൂളിന്റേതായ ഒരു മുഖമുദ്ര ഈ പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നു എന്ന് സമൂഹത്തിൽ ഏകാഭിപ്രായം ഉണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്... കൈൻ മാസ്റ്റർ എന്ന വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ ആണ് ഇതിന് ഉപയോഗിച്ച് വരുന്നത്.. അധ്യാപകരെ പോലെ തന്നെ എഡിറ്റിങ്ങിന് മിടുക്കരായ കുട്ടികൾ ഈ പ്രവർത്തനത്തിലൂടെ വളർന്നു വന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും... രക്ഷിതാക്കൾക്കിടയിലും, പൊതുജനങ്ങൾക്കിടയിലും അവരുടെ കുട്ടികൾക്ക് സ്കൂളിൽ നിന്നും നല്കപ്പെടുന്ന ഇത്തരം ഡിജിറ്റൽ അവസരങ്ങളെ ഓർത്ത്  ഒരു സ്നേഹാഭിപ്രായം രൂപപ്പെട്ടു എന്നത് നിസ്തർക്കമായ കാര്യമാണ്....
          പൊതു അധ്യയനം  ആരംഭിച്ചതിനുശേഷം എണ്ണത്തിൽ കുറവുണ്ടായെങ്കിലും , പ്രസ്തുത പ്രവർത്തനം വിവിധ അവസരങ്ങളിലായി പല കുട്ടികളിലൂടെ നിർവഹിക്കപ്പെട്ടു വരുന്നു... ഭാവിയിലെ മികച്ച വാർത്താ അവതാരകർ ആയിത്തീരുന്നതിനുള്ള ഒരു മികച്ച പരിശീലന കളരിയായി ഈ പ്രവർത്തനത്തെ ഞങ്ങളുടെ അധ്യാപകരും, കുട്ടികളും രക്ഷിതാക്കളും കാണുന്നു.... വ്യത്യസ്ത മാർന്നതും ,നൂതനവുമായ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുന്നതിലും, അത് നിർവഹിക്കുന്നതിലും മുഴക്കുന്ന് ഗവൺമെന്റ് യു.പി.സ്കൂൾ ഒരു പടി മുന്നിലാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും...

വാർത്ത അവതാരകർക്ക് ആദരം

💞💞💞💞💞💞💞💞

മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മികച്ച 2പാഠ്യേതര പ്രവർത്തനങ്ങളാണ് കുട്ടികൾക്കായുള്ള റേഡിയോ ചാനലും, വാർത്താ ചാനലും .. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ രക്ഷിതാക്കളുടേയും, പൊതുസമൂഹത്തിന്റേയും സവിശേഷ ശ്രദ്ധ ആകർഷിച്ച പ്രവർത്തനങ്ങൾ ആണ് ഇത് ... പ്രതീക്ഷയ്ക്ക് ഉപരിയായി ഇതിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രകടനം അനുദിന മെച്ചപ്പെട്ടുവരുന്നു.. വാർത്തകൾ ഷൂട്ട് ചെയ്ത് അത് എഡിറ്റ് ചെയ്യുന്ന അധ്യാപകർക്ക് അയക്കുവാനുള്ള എല്ലാവിധ സാഹചര്യവും ഇതിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഒരുക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്... സ്കൂളിലെ സ്റ്റാഫ് കൗൺസിൽ ഇവരെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയും , ഓരോ ദിവസവും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു... അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായി പങ്കാളികളായ കുട്ടികൾ എഡിറ്റിങ്ങിൽ മറ്റും നൂതനമായ സങ്കേതങ്ങൾ ആവിഷ്കരിച്ചു വരുന്നു...

രണ്ട് വർഷത്തോളമായി തുടരുന്ന ഈ പ്രവർത്തനത്തിന്റെ ഭാഗമായി നാനൂറോളം വീഡിയോകൾ ഇതുവരെ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്... അവയിൽ ചില വീഡിയോകൾ കുട്ടികൾ തന്നെ എഡിറ്റ് ചെയ്തു മനോഹരമാക്കിയതാണ്...


         വാർത്താ അവതരണ രംഗത്ത് മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ എല്ലാ മാസവും ആദരിക്കുന്നതിനായി ഉള്ള ഒരു പദ്ധതി സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് തയ്യാറാക്കുകയും അതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്തു.. അവതരണത്തിലും , വാർത്തകളുടെ  തെരഞ്ഞെടുപ്പിലും ആകർഷകമായ കട നടത്തുന്ന കുട്ടികളെ ഉചിതമായ ഉപഹാരം നൽകി ആദരിക്കുന്ന അതിന് തീരുമാനമായി. ഇതനുസരിച്ച് എല്ലാ മാസവും ആദ്യത്തെ ആഴ്ച രണ്ടുപേർ വീതം ജേതാക്കൾ ആകുന്ന രീതിയിൽ റിസൽട്ട് പ്രഖ്യാപിച്ചു വരുന്നു... ഇങ്ങനെ വിജയികളാകുന്ന കുട്ടികൾക്ക് എല്ലാ മാസത്തിലെയും ആദ്യത്തെ ആഴ്ച സ്കൂൾ ഓഫീസിൽ വെച്ച് ഉപഹാരം നൽകി വരുന്നു... കോ വിഡ് കാലത്തെ സ്കൂളുകൾ അടച്ച സമയത്ത് ആയിരുന്നു കൂടുതൽ സമയം ഉപയോഗിച്ച് കുട്ടികൾ ഈ പ്രവർത്തനം ചെയ്തുവന്നത്.. സ്കൂൾ തുറന്നതിനു ശേഷം വാർത്തകൾ അപ്‌ലോഡ് ചെയ്യുന്നതിൽ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വളരെ മികച്ച സൃഷ്ടികൾ കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു...
         ഏകദേശം 300 രൂപയോളം വരുന്ന സമ്മാനങ്ങളാണ് ഓരോ കുട്ടിക്കും എല്ലാമാസവും നൽകിവരുന്നത്... ജേതാക്കൾക്ക് ഉപഹാരം നൽകുന്ന ഫോട്ടോകൾ വളരെ ആകർഷകമായി എഡിറ്റ് ചെയ്ത് സ്കൂൾ വാട്സ് ഗ്രൂപ്പിലും ഫേസ്ബുക്ക് പേജിലും അപ്‌ലോഡ് ചെയ്തു വരുന്നു... തെരഞ്ഞെടുത്ത ഫോട്ടോകൾ വീഡിയോ നിർമ്മിക്കുന്ന സമയത്ത് അവയിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുന്നുണ്ട്..
      കുട്ടികൾ വാർത്ത അവതാരകരായി മികച്ച പ്രകടനം നടത്തുന്നത് പൊതുസമൂഹത്തിന് കാണുവാൻ മേൽപ്പറഞ്ഞ സോഷ്യൽ മീഡിയകൾ വളരെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.. ഇത് രക്ഷകർത്താക്കൾക്ക് ഇടയിൽ വളരെയധികം മതിപ്പ്  ഉളവാക്കിയിട്ടുണ്ട്... ജേതാക്കളാകുന്നത് കുട്ടികളുടെ മാതാപിതാക്കൾ അവരുടെ സന്തോഷം സ്കൂൾ അധികാരികളുമായി പങ്കുവെക്കുന്നുണ്ട് എന്നത് വളരെയധികം ആഹ്ലാദം തരുന്നു.... ഭാവിയിൽ ഭയമേതുമില്ലാതെ സമൂഹത്തെ  അഭിമുഖീകരിക്കാൻ ഈ കുട്ടികൾക്ക് എല്ലാം സാധിക്കും എന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്...