ജി.യു.പി.എസ് മുഴക്കുന്ന്/മുത്തശ്ശന്റെ ചരിത്രമെഴുതാം
മുഴക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിന്റെ അതിനൂതനവും, വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഒന്നു കൂടി ചേർക്കാൻ ആഗ്രഹിക്കുന്നു... 2008 2009 കാലഘട്ടങ്ങളിൽ കേരള ഹിസ്റ്ററി കൗൺസിൽ എന്ന ഗവൺമെൻറ് ഏജൻസി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു പ്രത്യേക മത്സരം സംഘടിപ്പിച്ചു... *നമുക്ക് നമ്മുടെ മുത്തശ്ശന്റെ ചരിത്രം എഴുതാം*എന്നതായിരുന്നു വിഷയം.. ഓരോ പ്രദേശത്തെയും പ്രമുഖരായ വ്യക്തികളുടെ വ്യക്തിവിവരണം ചേർത്ത് ഒരു പ്രാദേശിക വ്യക്തി ചരിത്രം ആയിരുന്നു ഉദ്ദേശിച്ചത്... സ്ഥലത്തെ പ്രധാന വ്യക്തിത്വങ്ങളെ വിദ്യാലയത്തിനും അതുവഴി സമൂഹത്തിനും പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ഉദ്ദേശിച്ചത്...
ശ്രീ മൊയ്തീൻ മാസ്റ്ററും, സഹപ്രവർത്തകരും ചേർന്ന് ഈയൊരു ആശയത്തെ കുറിച്ച് ചർച്ച ചെയ്യുകയും കുട്ടികളുടെ ഒരു പാനൽ തയ്യാറാക്കുകയും ചെയ്തു... അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഈ പാനൽ സ്ഥലത്തെ ധാരാളം വ്യക്തികളെ നേരിട്ടു കാണുകയും അവരുടെ വ്യക്തി വിവരങ്ങളും, സാമൂഹ്യ ബന്ധങ്ങളും ഇതിൽ ആക്കുകയും ചെയ്തു... ഇങ്ങനെ ക്രോഡീകരിച്ച ആശയങ്ങൾ ഒരു ലഘു പുസ്തകമായി പിന്നീട് രൂപാന്തരപ്പെട്ടു...
തിരുവനന്തപുരത്ത് വച്ച് നടത്തപ്പെട്ട സമ്മാനദാന ചടങ്ങിൽ ജില്ലയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഞങ്ങളുടെ വിദ്യാലയ പ്രതിനിധികൾ ഏറ്റുവാങ്ങി.. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ആയിരുന്ന ശ്രീ ജി. മാധവൻ നായർ ആയിരുന്നു ഞങ്ങളിലേക്ക് സമ്മാനം കൈമാറിയത്..