ജി.യു.പി.എസ് മുഴക്കുന്ന്/അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും
അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും
ഈ വിദ്യാലയം എല്ലാ പുതു വർഷത്തെയും വരവേൽക്കുന്നത് സ്നേഹ സൗഹൃദങ്ങൾ പങ്കു വച്ചു കൊണ്ടാണ്.. കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നതോടൊപ്പം തന്നെ അധ്യാപകർക്ക് ഇടയിലും സ്നേഹ സൗഹൃദങ്ങൾ പങ്കുവെക്കുവാൻ സമ്മാനങ്ങൾ നൽകുന്ന പതിവ് എല്ലാവർഷവും തുടരുന്നു.. പുതുവർഷത്തിൽ വിദ്യാലയം തുറക്കുമ്പോൾ ഓരോ അധ്യാപകരും അവരുടെ പുതുവർഷ സുഹൃത്തിന് ഉപഹാരങ്ങളു മായിട്ടുണ്ടാവും എത്തുക. ക്രിസ്മസ് അവധിക്ക് സ്കൂൾ സ്കൂൾ അടയ്ക്കുന്നതിനു മുൻപ് നറുക്കെടുപ്പിലൂടെ ഓരോരുത്തർക്കും അവരുടെ സുഹൃത്തിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടാവും... ഓരോരുത്തർക്കും ലഭിച്ച് സുഹൃത്തിന് അനുയോജ്യമായ ഉപഹാരങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഓരോ അധ്യാപകരും കൗതുകത്തോടെ മൽസ രിക്കുന്നു എന്ന് ഒരല്പം അതിശയോക്തിയോടെ പറയാൻ കഴിയും...
പുതുവർഷത്തിലെ ആദ്യ വിദ്യാലയ ദിനത്തിൽ കുട്ടികൾക്ക് എല്ലാവർക്കും ഉപഹാരം നൽകിയതിനുശേഷം ഒത്തുകൂടുന്ന ചെറു ചടങ്ങിൽവച്ച് ഓരോരുത്തരും ഉപഹാരങ്ങൾ കൈമാറുന്നു....
ലളിതമെങ്കിലും വളരെ രസകരമായ രീതിയിലാണ് ഓരോ അധ്യാപകരും അവരവരുടെ സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്... പുതുവർഷ സുഹൃത്തിനെ സംബന്ധിച്ച് രസകരമായ ചില സൂചനകൾ നൽകുന്നത് പലപ്പോഴും ചിരി പടർത്താറുണ്ട്..
കേവലം സമ്മാനങ്ങൾ നൽകുക എന്നതിലുപരിയായി, ഞങ്ങൾ അധ്യാപകർക്കി ടയിലെ പരസ്പര വിശ്വാസവും, സഹകരണവും, സ്നേഹവും, സൗഹൃദങ്ങളും പ്രകടിപ്പിക്കുവാനുള്ള ഒരു വേദി കൂടിയായി ഈ അവസരം ഞങ്ങൾ പ്രയോജനപ്പെടുത്തുന്നു... അദൃശ്യമായി ഞങ്ങളിലേക്ക് പകർന്നു നൽകപ്പെടുന്ന ഈ ഊർജ്ജം ആണ് ഞങ്ങളുടെ വിദ്യാലയം പ്രവർത്തനങ്ങളുടെ വിജയത്തിന് അടിസ്ഥാനം...