ജി.യു.പി.എസ് മുഴക്കുന്ന്/ഓണസദ്യ ...എല്ലാവർഷവും
എല്ലാ ഓണ നാളുകളിലും ഞങ്ങളുടെ വിദ്യാലയത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഓണസദ്യ നടത്തിവരുന്നു.. ഒരു വർഷവും ഇതിനു മുടക്കം വരുത്താറില്ല.. ഓണാഘോഷ മത്സരങ്ങളും മറ്റു ചടങ്ങുകളും ഒരു മാസം മുമ്പേ ആരംഭിക്കുന്നു.. സ്കൂൾ സ്റ്റാഫ് കൗൺസിൽ കൂടി മത്സരങ്ങളും തീയതികളും തീരുമാനിക്കുന്നു.. കുട്ടികൾക്കായുള്ള മത്സരയിനങ്ങൾ ഓരോ അധ്യാപകർക്കായി വീതിച്ചു നൽകുകയും, മത്സരങ്ങൾ നടത്തി ജേതാക്കളെ തീരുമാനിക്കുകയും ചെയ്യുന്നു.. ഓണനാളുകൾക്ക് മുമ്പായി അസംബ്ലി കൂടി
വിജയികൾക്ക് സമ്മാനം നൽകുന്നു...
പിടിഎ യോഗം വിളിച്ചുകൂട്ടുകയും ഓണസദ്യ നടത്തുന്നതിനെ കുറിച്ചുള്ള ആലോചനകൾ സജീവമാക്കുകയും ചെയ്യുന്നു.. പ്രസ്തുത യോഗത്തിൽ വെച്ച് വിഭവങ്ങൾ ഏതൊക്കെ വേണം എന്ന് തീരുമാനിക്കുകയും, വിവിധ അംഗങ്ങൾക്കായി ചുമതലകൾ നൽകുകയും ചെയ്യുന്നു.. ഓണനാളിൽ അതിരാവിലെ തന്നെ സദ്യവട്ടങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.. തലേദിവസം വിവിധ വീടുകളിൽ നിന്നായി, പല വിഭവങ്ങൾ തയ്യാറാക്കി ഓണനാളിൽ കൊണ്ടുവരാറുണ്ട്.. വിഭവസമൃദ്ധമായ ഓണസദ്യ കൂടാതെ, പായസവും ഒരുക്കാറുണ്ട്.. അന്നേദിവസം വന്നുചേരുന്ന എല്ലാ രക്ഷിതാക്കൾക്കും, ഓണസദ്യയുടെ ഭാഗമാകാൻ സാധിക്കുന്നുണ്ട്..
എല്ലാ വർഷങ്ങളിലും ഈ സന്തോഷ നിമിഷങ്ങൾ ഒരുക്കുവാനും പങ്കിടുവാനും, ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിച്ചു വരുന്നു...