ജി.യു.പി.എസ് മുഴക്കുന്ന്/ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം

Schoolwiki സംരംഭത്തിൽ നിന്ന്

നിപ്പാ ,കോവിഡ്  തുടങ്ങിയ രോഗാവസ്ഥകൾ മനുഷ്യമനസ്സാക്ഷിയെ മുറിപ്പെടുത്തിയ കാര്യം എല്ലാവർക്കും അറിയാമല്ലോ... കേരളത്തിൽ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയിൽ നിപ്പ പടർന്നു പിടിച്ചപ്പോൾ രോഗികളെ സധൈര്യം ശുശ്രൂഷിച്ച് വഴി അപ്രതീക്ഷിതമായി നമ്മളിൽ നിന്ന് വേർപെട്ടു പോയ ലിനി സിസ്റ്ററി നേയും എല്ലാവർക്കുമറിയാം...

എല്ലാവരും ഭൂമിയിലെ മാലാഖമാർ എന്ന് സംബോധന ചെയ്യുന്ന നേഴ്സുമാരെ കുറിച്ചുള്ള ഓർമ്മകൾ പ്രസ്തുത സാഹചര്യങ്ങളിൽ പല വാർത്താ മാധ്യമങ്ങളിലും വരികയുണ്ടായി.. മാത്രമല്ല അന്താരാഷ്ട്ര നഴ്സസ് ദിനം ആയ മെയ് 12 ന് ,ഈ സാഹചര്യത്തിൽ പല വാർത്താമാധ്യമങ്ങളും കൂടുതൽ പ്രാധാന്യത്തോടെ  ലേഖനങ്ങൾ നൽകുകയുണ്ടായി.. കൂടാതെ നഴ്സുമാർക്ക് സമർപ്പണം എന്ന രീതിയിൽ കോവിഡ്ക്കാല വീഡിയോകൾ ഉൾപ്പെടുത്തി  പല വീഡിയോ പ്ലാറ്റ്ഫോമുകളും സമർപ്പണം നടത്തുകയുണ്ടായി..

     ഇത്തരമൊരു സന്ദർഭത്തിൽ ഈ വിദ്യാലയത്തിന്റെ ഭാഗമായുള്ള ശ്രീമതി. സജിത ടീച്ചർ സ്വന്തം കവിതയാൽ ഗാന സമർപ്പണം നടത്തുകയുണ്ടായി... ടീച്ചറുടെ വരികൾക്ക് മകൾ ദേവിക. കെ. ശ്രവണ സുന്ദരമായ ശബ്ദം വഴി പിന്തുണ നൽകി.. സാഹചര്യവുമായി ബന്ധപ്പെട്ട വീഡിയോകൾ, ഫോട്ടോകൾ എന്നിവ ഉൾപ്പെടുത്തി ഈ കവിതാശകലം ഉപയോഗിച്ച് മനോഹരമായ ഒരു വീഡിയോ ആൽബം ഈ സ്കൂളിൻറെ യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടു.. യൂട്യൂബ് വഴിയും, ഫേസ്ബുക്ക് വഴിയും പൊതു സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക് ഈ ഗാനോപഹാരം സമർപ്പിതമായി..  കോവിഡ് മൂർദ്ധന്യാവസ്ഥയിൽ എത്തി നിന്ന കാലഘട്ടത്തിൽ ഒരു  പ്രൈമറി സ്കൂളിന്റേതായി പുറത്തുവന്ന മനോഹരമായ ഈ വീഡിയോ സമർപ്പണം ഞങ്ങളുടെ സ്കൂൾ പ്രവർത്തനങ്ങളിൽ ഒരു നവ്യാനുഭൂതി പകർന്നു...