"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,865 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 160: വരി 160:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സേവനത്തിന്റെ നൂറുപൂക്കൾ പിന്നിട്ട വിദ്യാലയമാണ് പേരടിയൂർ എ എൽപി സ്കൂൾ. സ്കൂളിന്റെ സഫലീകൃതമായ സേവന കാലത്തിന്റെ നീക്കിയിരിപ്പ് പൂർവവിദ്യാർത്ഥികൾ തന്നെയാണ്. നാട്ടിൻപുറത്തേ വിദ്യാലയത്തിന്റെ ശിഷ്യ സമ്പത്തിൽ ഏറിയപങ്കും കർഷകർ തന്നെയാണ്. മണ്ണിന്റെയും, വെള്ളത്തിന്റെയും, വിത്തിന്റെയും ഗതിവിഗതികൾ ആഴത്തിലും പരപ്പിലും അറിയുന്ന കർഷക സമ്പത്താണ് ഈ വിദ്യാലയത്തിന് ഉള്ളത്. അത് കൈമാറി കൈമാറി വരുന്ന സാംസ്കാരികത്തനിമ യാണ്.
കൈത്തൊഴിലും കുലത്തൊഴിലും കച്ചവടവും കൈമാറ്റ ചന്തകളും സജീവമാക്കിയിരുന്ന നാട്ടു ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ പങ്ക് വളരെ വലുതാണ്.ഗൾഫ് പ്രവാസ ജീവിതത്തിൽ ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ പട്ടിക വളരെ നീണ്ടതാണ്. പേരടിയൂരിന്റെ മുഖപൊലിമയിൽ സമ്പത്തിന്റെ മിനുക്കം നൽകുന്നതിൽ ഈ ശിക്ഷസമ്പത്ത് സമ്പത്തുതന്നെയാണ്.
കലാകാരന്മാരും, എഴുത്തുകാരും, നടന്മാരും, സിനിമാക്കാരും എല്ലാം പൂർവവിദ്യാർഥി സഞ്ചയത്തിലെ കണ്ണികളാണ്. പ്രൊഫഷണൽ മേഖലയിൽ അധ്യാപകരും, എൻജിനീയറിംഗ്, വൈദ്യ ശുശ്രൂഷ,ആധുനിക മെഡിസിൻ, ടെലിവിഷൻ ചാനലുകൾ,പൊതുഭരണം, സാമൂഹ്യസേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ വ്യാപൃതരാണ്.....


==വഴികാട്ടി==
==വഴികാട്ടി==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764704" എന്ന താളിൽനിന്ന് ശേഖരിച്ചത്