എ.എൽ.പി.എസ്.പേരടിയൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തേൻമൊഴി- സ്കൂൾ പത്രം

കുട്ടികളുടെ സർഗ്ഗവാസന കളും രചനാവൈഭവം ങ്ങളും ഒത്തിണങ്ങിയ നമ്മുടെ സ്കൂൾ പത്രമായ. തേന്മൊഴി 2001 ആരംഭിച്ചു വിവിധ മേഖലകളിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ നമ്മുടെ പത്രം മാതൃകയായി എന്നും മാറിനിന്നു. ഓരോ ലക്കവും ഏറെ പുതുമകളോടെ നമുക്ക് പുറത്തിറക്കാൻ സാധിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ സർഗവാസനകളെ പൊടിതട്ടിയെടുക്കാൻ പത്രം ഏറെ സഹായകമായി. ഒരു പത്രം എങ്ങനെയാവണമെന്നും  അതിൽ എന്തൊക്കെ ഉൾക്കൊള്ളണമെന്നും അതിന്റെ സർഗാത്മക തലം എങ്ങനെയാവണം എന്നുള്ള ബാലപാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ നമുക്ക് സാധിച്ചു. കുട്ടികളുടെ തന്നെ പത്രാധിപരും അവരുടെ തന്നെ പത്രാധിപസമിതി യും അടങ്ങുന്നതായിരുന്നു തേൻ മൊഴിയുടെ പിന്നാമ്പുറം. തേൻ മൊഴിയുടെ ചുവടുപിടിച്ചു കൊണ്ടുതന്നെ വാർത്താ പത്രികകളും ക്ലാസ് പത്രങ്ങളും ചുമർ മാസികകളും നമ്മുടെ സ്കൂളിൽ വികസിച്ചുവന്നു. എല്ലാത്തിലുമുപരി തുറന്നു ചിന്തിക്കാനും മനസ്സ് തുറന്നു പ്രകടിപ്പിക്കാനും തങ്ങളിലെ ആത്മവിശ്വാസത്തെ വീണ്ടെടുക്കുവാനും തേൻമൊഴി പത്രം കുട്ടികൾക്ക് എന്നും താങ്ങും തണലുമായി നിന്നു.